ബേസ് മോഡലിൽ തൊട്ടില്ല! 1 ലക്ഷം ബുക്കിംഗ് വാരിക്കൂട്ടിയ ഹ്യുണ്ടായി എസ്‌യുവി ഇനി പഴയ വിലയ്ക്ക് കിട്ടില്ല

മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ തുടങ്ങിയ ആദ്യകാല സബ്-4 മീറ്റർ എസ്‌യുവികളുമായി പടവെട്ടി തന്റേതായ സ്ഥാനം കണ്ടെത്തിയ കോംപാക്‌ട് എസ്‌യുവികളിലെ ടെക്കിയാണ് ഹ്യുണ്ടായി വെന്യു (Hyundai Venue Compact SUV). അടുത്തിടെ പുതുതലമുറ ആവർത്തനത്തിലേക്ക് ചേക്കേറിയ വാഹനം എല്ലാ കാര്യത്തിലും എതിരാളികൾക്ക് കനത്ത വെല്ലുവിളിയാണ് സൃഷ്‌ടിക്കുന്നത്. അടിപൊളി ഡിസൈനും മോഡൺ ഫീച്ചറുകളുടെ സാന്നിധ്യവുമെല്ലാമായി എത്തിയ ന്യൂജെൻ വെന്യുവും ആളുകളുടെ മനസ് കീഴടക്കി മുന്നേറുകയാണിപ്പോൾ. വിപണിയിലെത്തി മാസങ്ങൾ കഴിയുമ്പോഴേക്കും 1 ലക്ഷം യൂണിറ്റ് ബുക്കിംഗുകളാണ് എസ്‌യുവി വാരിക്കൂട്ടിയിരിക്കുന്നത്.

അങ്ങനെ ജൈത്ര യാത്ര തുടരുന്നതിനിടയിൽ ഹ്യുണ്ടായി വെന്യുവിന്റെ വില വർധിപ്പിച്ച് ഇനി വാങ്ങിനിരിക്കുന്നവർക്ക് ഇരുട്ടടി നൽകിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. എന്നാൽ എല്ലാ വേരിയന്റുകൾക്കും കൂട്ടാതെ തെരഞ്ഞെടുത്ത വകഭേദങ്ങളിൽ മാത്രമാണ് കമ്പനി വിലക്കയറ്റം നടപ്പിലാക്കിയിരിക്കുന്നത് എന്നത് പലർക്കും ആശ്വാസമേകിയേക്കാം. 5,200 രൂപ മുതൽ 20,000 രൂപ വരെയാണ് എസ്‌യുവിക്ക് വില കൂടിയിരിക്കുന്നത്.

New Hyundai Venue Becomes More Expensive In India

ഇനി അതിന്റെ വിശദാംശങ്ങളിലേക്ക് ഒന്ന് പോയി വരാം. പുതിയ വെന്യുവിന്റെ HX5 1.2 പെട്രോൾ മാനുവൽ വേരിയന്റിലാണ് ഏറ്റവും വലിയ വർധനവ് ഉണ്ടായത്. ഇനി വാങ്ങാനെത്തുന്നവർക്ക് 20,000 രൂപയാണ് അധികം മുടക്കേണ്ടി വരിക. ഇതോടെ ഈ മോഡലിന് 9.55 ലക്ഷം രൂപയായി എക്സ്ഷോറൂം വില ഉയർന്നിട്ടുണ്ട്. അടുത്തതായി HX6 1.0 ലിറ്റർ ടർബോ പെട്രോൾ ഡിസിടി, HX6 1.0 ലിറ്റർ ടർബോ പെട്രോൾ ഡിസിടി ഡ്യുവൽ-ടോൺ എന്നിവയിലാണ് വിലക്കയറ്റം സംഭവിച്ചിരിക്കുന്നത്.

ഇവ ഓരോന്നിനും 9,000 രൂപ വീതമാണ് ഹ്യുണ്ടായി വർധിപ്പിച്ചിരിക്കുന്നത്. അതുപോലെ, HX5 1.0 ലിറ്റർ ടർബോ പെട്രോൾ ഡിസിടിയുടെ വില 8,900 രൂപ വരെയാണ് കൂടിയിരിക്കുന്നത്. അതേസമയം വെന്യു ശ്രേണിയിലെ HX2 ഡീസൽ മാനുവൽ, HX5 ഡീസൽ മാനുവൽ, HX5 ഡീസൽ ഓട്ടോമാറ്റിക്, HX7 ഡീസൽ മാനുവൽ, HX7 ഡീസൽ മാനുവൽ ഡ്യുവൽ-ടോൺ എന്നീ വകഭേദങ്ങളുടെ വിലയിൽ ഓരോന്നിനും 8,000 രൂപയുടെ വർധനവ് ഉണ്ടായിട്ടുണ്ട്.

New Hyundai Venue Becomes More Expensive In India

കൂടാതെ ഹ്യുണ്ടായി വെന്യു HX8 1.0 ലിറ്റർ ടർബോ പെട്രോൾ ഡിസിടി, HX8 1.0 ലിറ്റർ ടർബോ പെട്രോൾ ഡിസിടി എന്നിവയ്ക്ക് നിലവിലുള്ള വിലയെ അപേക്ഷിച്ച് 5,200 രൂപയാണ് ഉയർത്തിയിരിക്കുന്നത്. കോംപാക്‌ട് എസ്‌യുവിയുടെ മറ്റെല്ലാ വകഭേദങ്ങളുടെയും വിലയിൽ മാറ്റമില്ല. അതായത് മറ്റ് വേരിയന്റുകൾ പഴയ വിലയിൽ തന്നെ സ്വന്തമാക്കാനാവുമെന്ന് സാരം. 2026 ഹ്യുണ്ടായി വെന്യുവിന്റെ എൻട്രി ലെവൽ, ടോപ്പ്-സ്പെക്ക് വേരിയന്റുകളുടെ വില അതേപടി തുടരുകയുമാണ്.

ആയതിനാൽ ഹ്യുണ്ടായി വെന്യുവിന്റെ എക്സ്ഷോറൂം വില ഇപ്പോഴും 8 ലക്ഷം മുതൽ 15.69 ലക്ഷം രൂപ വരെയാണ്. 1.2 ലിറ്റർ കാപ്പ MPi പെട്രോൾ, 1.5 ലിറ്റർ U2 CRDi ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിവയാണ് വെന്യുവിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. മാനുവൽ, ഓട്ടോമാറ്റിക്കുകളുടെ പല പതിപ്പുകൾ ഉൾപ്പടെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ഓപ്ഷനുകളും ന്യൂജെൻ മോഡൽ അവതരിപ്പിക്കുന്നുണ്ട്.

New Hyundai Venue Becomes More Expensive In India

ഡിസൈനിലേക്ക് വന്നാൽ ഡാർക്ക് ക്രോം ഫ്രണ്ട് ഗ്രിൽ, സ്ലിം എൽഇഡി ലൈറ്റ് ബാറുകൾ, ക്വാഡ്-ബീം ഹെഡ്‌ലാമ്പുകൾ, ബ്രിഡ്ജ്-സ്റ്റൈൽ റൂഫ് റെയിലുകൾ തുടങ്ങിയവയാണ് ഹ്യുണ്ടായി വെന്യുവിന്റെ എക്സ്റ്റീരിയറിന് മോടിയേകുന്നത്. മിസ്റ്റിക് സഫയർ, ഹേസൽ ബ്ലൂ, ഡ്രാഗൺ റെഡ്, അറ്റ്ലസ് വൈറ്റ്, ടൈറ്റാൻ ഗ്രേ, അബിസ് ബ്ലാക്ക് പേൾ എന്നിങ്ങനെ മോണോടോൺ നിറങ്ങളിലും അബിസ് ബ്ലാക്ക് റൂഫുള്ള അറ്റ്ലസ് വൈറ്റ്, അബിസ് ബ്ലാക്ക് റൂഫുള്ള ഹേസൽ ബ്ലൂ എന്നീ ഡ്യുവൽടോൺ കളർ ഓപ്ഷനിലും വാഹനം സ്വന്തമാക്കാനാവും.

H-തീം ഡാഷ്‌ബോർഡ് ലേഔട്ട്, ഡ്യുവൽ-ടോൺ ഡാർക്ക് നേവി, ഡോവ് ഗ്രേ അപ്ഹോൾസ്റ്ററി, ഫ്ലോട്ടിംഗ് സെന്റർ കൺസോൾ, ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമായി 12.3 ഇഞ്ച് കർവ്‌ഡ് ഡിസ്‌പ്ലേകൾ, ADAS തുടങ്ങിയ ഫീച്ചറുകളാണ് ഹ്യുണ്ടായി വെന്യുവിന്റെ ഇന്റീരിയറിനെ കളറാക്കുന്ന കാര്യങ്ങൾ. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇഎസ്‌സി, ഹിൽ അസിസ്റ്റ് കൺട്രോൾ, ടിപിഎംഎസ്, ഓട്ടോ-ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്ക് ബ്രേക്ക് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും എസ്‌യുവിയുടെ ഭാഗമാണ്.

More from DriveSpark

Article Published On: Saturday, March 28, 2026, 10:02 [IST]
English summary
New hyundai venue becomes more expensive in india new price details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X