7.99 ലക്ഷത്തിന്റെ ഹ്യുണ്ടായി എസ്‌യുവിക്കും 5-സ്റ്റാർ സേഫ്റ്റി, BNCAP ഇടിപ്പരീക്ഷയിൽ ഫുൾമാർക്ക് വാങ്ങി വെന്യു

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സരാധിഷ്ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ് സബ്-4 മീറ്റർ എസ്‌യുവികളുടേത്. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO, സ്കോഡ കൈലാക്, നിസാൻ മാഗ്നൈറ്റ്, മാരുതി സുസുക്കി ഫ്രോങ്ക്‌സ്, റെനോ കൈഗർ എന്നിങ്ങനെ നിരവധി മല്ലൻമാർ അരങ്ങുവാഴുന്ന വിഭാഗത്തിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ വെന്യു എന്ന മോഡൽ കൂടി മത്സരിക്കാൻ ഇറങ്ങുന്നുണ്ട്. അടുത്തിടെ പുതുതലമുറ ആവർത്തനത്തിലേക്ക് ചേക്കേറിയ മിടുക്കൻ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. പുറത്തിറങ്ങി മാസങ്ങൾക്കുള്ളിൽ 1 ലക്ഷത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി കുതിക്കുകയാണ് ന്യൂജെൻ വെന്യു.

ഇതിനിടയിൽ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കി സെഗ്മെന്റിനെ വിറപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായി വെന്യു. ഇന്ന് നടത്തിയ പരീക്ഷണത്തിലാണ് എസ്‌യുവി ഇടിപ്പരീക്ഷയിലും തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്. മുതിർന്നവരുടെ സുരക്ഷയിൽ 32 ൽ 31.15 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49 ൽ 44.46 പോയിന്റും കരസ്ഥമാക്കിക്കൊണ്ടാണ് ഈ കോംപാക്‌ട് എസ്‌യുവി 5-സ്റ്റാർ ക്ലബിൽ ഇടംപിടിച്ചത്.

New Hyundai Venue Gets 5 Star Safety Rating In Bharat NCAP Crash Tests

ഇതോടെ മത്സരാധിഷ്ഠിതമായ സബ്-4 മീറ്റർ എസ്‌യുവി വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നായി ന്യൂജെൻ വെന്യു മാറുകയും ചെയ്യുന്നു. ഇനി ഭാരത് NCAP ക്രാഷ് ടെസ്റ്റിന്റെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം. മുതിർന്നവരുടെ സുരക്ഷയുടെ കാര്യത്തിൽ രണ്ട് പ്രധാന അപകട സാഹചര്യങ്ങളിലും വെന്യു ഏതാണ്ട് മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16-ൽ 15.15 പോയിന്റുകൾ നേടി.

സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ മുഴുവൻ പോയിന്റുകൾ നേടിയെടുക്കാനും ഹ്യുണ്ടായിയുടെ കോംപാക്‌ട് എസ്‌യുവിക്ക് സാധിച്ചുവെന്നതും ശ്രദ്ധേയമാണ്. അതേസമയം സൈഡ് പോൾ ഇംപാക്ട് ടെസ്റ്റ് സ്വീകാര്യമാണെന്നും ഭാരത് NCAP റേറ്റുചെയ്‌തിട്ടുണ്ട്. ഇനി കുട്ടികളുടെ സേഫ്റ്റിയുടെ കാര്യമെടുത്താൽ ചൈൽഡ് റെസ്ട്രെയിൻറ്റ് സിസ്റ്റങ്ങൾ ഉപയോഗിച്ചുള്ള ഡൈനാമിക് ക്രാഷ് ടെസ്റ്റിംഗിൽ എസ്‌യുവി 24-ൽ 23.46 പോയിന്റുകൾ നേടി.

New Hyundai Venue Gets 5 Star Safety Rating In Bharat NCAP Crash Tests

ആർഎസ് ഇൻസ്റ്റാളേഷൻ അസസ്‌മെന്റിൽ 12 ൽ 12 പോയിന്റുകളും നേടി. വെന്യു സ്റ്റാൻഡേർഡായി തന്നെ മികച്ച സുരക്ഷാ സന്നാഹങ്ങളുമായാണ് വിപണനത്തിന് എത്തുന്നത്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സൈഡ് കർട്ടൻ എയർബാഗുകൾ, സൈഡ് ചെസ്റ്റ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ സിസ്റ്റങ്ങൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ലഭ്യമാണ്.

പുതിയ വെന്യുവിൽ എല്ലാ വകഭേദങ്ങളിലുമായി 33 സ്റ്റാൻഡേർഡ് സവിശേഷതകൾ ഉൾപ്പെടെ 65-ലധികം സുരക്ഷാ സവിശേഷതകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ആറ് എയർബാഗുകൾ, ESC, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, നാല് ഡിസ്ക് ബ്രേക്കുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് എസ്‌യുവിയിലെ പ്രധാന സേഫ്റ്റി ഫീച്ചറുകൾ. ഉയർന്ന വകഭേദങ്ങളിൽ സറൗണ്ട് വ്യൂ മോണിറ്റർ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ഒന്നിലധികം ഡ്രൈവർ സഹായ സവിശേഷതകളുള്ള ഹ്യുണ്ടായി സ്മാർട്ട്സെൻസ് ലെവൽ 2 ADAS എന്നിവയും ലഭിക്കുന്നുണ്ട്.

New Hyundai Venue Gets 5 Star Safety Rating In Bharat NCAP Crash Tests

ഇതോടെ സേഫ്റ്റിക്ക് മുൻഗണന നൽകുന്ന ആളുകൾക്ക് ന്യൂജെൻ വെന്യുവിനെ കണ്ണുംപൂട്ടി സ്വന്തമാക്കാനാവും. ഹ്യുണ്ടായി വെന്യുവിന്റെ എക്സ്ഷോറൂം വില 8 ലക്ഷം മുതൽ 15.69 ലക്ഷം രൂപ വരെയാണ്. 1.2 ലിറ്റർ കാപ്പ MPi പെട്രോൾ, 1.5 ലിറ്റർ U2 CRDi ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നീ വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളോടെ എസ്‌യുവി സ്വന്തമാക്കാം. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും വാഹനത്തിലുണ്ട്.

ഇക്കഴിഞ്ഞ ദിവസം ഹ്യുണ്ടായി വെന്യുവിന്റെ വിലയിൽ ചെറിയ പരിഷ്ക്കാരം കമ്പനി നടപ്പിലാക്കിയിരുന്നു. 5,200 രൂപ മുതൽ 20,000 രൂപ വരെ അധികം നൽകിയാൽ മാത്രമേ വാഹനം സ്വന്തമാക്കാനാവൂ. ചെറിയ വിലക്കയറ്റമായതിനാൽ വിൽപ്പനയെ ഇത് കാര്യമായി ബാധിക്കില്ലെന്നാണ് നിഗമനം. ഒപ്പം ക്രാഷ് ടെസ്റ്റ് ഫലങ്ങൾ കൂടിയെത്തിയതോടെ ഹ്യുണ്ടായിയുടെ കോംപാക്‌ട് എസ്‌യുവി വാങ്ങാൻ ആളുകൾ എത്തുമെന്നാണ് കമ്പനിയുടെ വിശ്വാസം.

More from DriveSpark

Article Published On: Monday, March 30, 2026, 18:01 [IST]
English summary
New hyundai venue gets 5 star safety rating in bharat ncap crash tests details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X