ടാറ്റയുടെ ബ്ലാക്ക് എഡിഷൻ മാറിനിൽക്കുന്ന ഗ്ലാമർ, കൊതിപ്പിക്കുന്ന കറുപ്പഴകിൽ വെന്യു നൈറ്റ് എഡിഷൻ

ടാറ്റ നെക്സോണും (Tata Nexon) മാരുതി സുസുക്കി ബ്രെസയും (Maruti Suzuki Brezza) അരങ്ങുവാഴുന്ന കോംപാക്‌ട് എസ്‌യുവി വിപണിയിൽ തന്റേതായ ശൈലിയിലൂടെ ഇടംകണ്ടെത്തിയ മിടുക്കനാണ് ഹ്യുണ്ടായി വെന്യു (Hyundai Venue). വന്നകാലം മുതൽ ഇന്നുവരെ കാര്യമായ രീതിയിൽ പരാതികളൊന്നും കേൾപ്പിക്കാതെ മുന്നേറുന്ന മോഡൽ അടുത്തിടെ ന്യൂജെനറേഷനിലേക്ക് മാറിയതോടെ കൂടുതൽ ആളുകൾ സ്വന്തമാക്കാനായി എത്തുന്നുണ്ട്. പുറത്തിറങ്ങി മാസങ്ങൾക്കുള്ളിൽ 1 ലക്ഷത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി കുതിച്ചുപായുന്ന വെന്യുവിലേക്ക് ഇപ്പോഴിതാ കൂടുതൽ സ്പോർട്ടിയറായ പുത്തനൊരു വേരിയന്റുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി.

വെന്യുവിന്റെ സ്പോർട്ടിയർ ഓൾബ്ലാക്ക് നൈറ്റ് എഡിഷനാണ് ഇന്ത്യക്കാർക്കായി ഹ്യുണ്ടായി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. HX5, HX6T, HX8, HX10 എന്നീ മൂന്ന് വകഭേദങ്ങളിൽ ലഭ്യമായ മോഡലിന് വില 9.70 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വിലയായി നൽകേണ്ടി വരുന്നത്. ക്രെറ്റയിലൂടെ ഹിറ്റായ നൈറ്റ് എഡിഷൻ ഒരിടയ്ക്ക് എക്സ്റ്ററിലേക്കും എത്തി മിന്നുംവിജയം കരസ്ഥമാക്കിയിരുന്നു. ഇത് വെന്യുവിലും ആവർത്തിക്കാനുമെന്നാണ് ബ്രാൻഡിന്റെ വിശ്വാസം.

New Hyundai Venue Knight Edition Launched

ഹ്യുണ്ടായി വെന്യു നെറ്റ് എഡിഷൻ HX5 പെട്രോൾ മാനുവലിന് 9.70 ലക്ഷം, HX5 ഡീസൽ മാനുവലിന് 11.12 ലക്ഷം, HX6T പെട്രോൾ മാനുവലിന് 11.03 ലക്ഷം, HX8 ഡീസൽ ഓട്ടോമാറ്റിക്കിന് 13.85 ലക്ഷം, HX10 ടർബോ പെട്രോൾ ഡിസിടി ഓട്ടോമാറ്റിക്കിന് 14.79 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂ വില വരുന്നത്. നൈറ്റ് എഡിഷൻ വേരിയന്റുകൾക്ക് പുറമേ എസ്‌യുവിയുടെ മറ്റ് സ്റ്റാൻഡേർഡ് വേരിയന്റുകളിൽ ഡാഷ്‌ക്യാമും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ ഫീച്ചർ ചേർത്തതോടെ അവയുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. HX6T പെട്രോൾ മാനുവലിന് ഇപ്പോൾ 10.88 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഇത് മുമ്പത്തേതിനേക്കാൾ 8,000 രൂപയാണ് കൂടുതൽ വരുന്നത്. HX 10 ടർബോ പെട്രോൾ ഡിസിടിയുടെ വില 14.64 ലക്ഷം രൂപയായും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഇവിടെയും 8,000 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. HX10 ഡീസൽ ഓട്ടോമാറ്റിക്കിന്റെ വില 15.64 ലക്ഷം രൂപയായാണ് ഉയർത്തിയിരിക്കുന്നത്.

New Hyundai Venue Knight Edition Launched

ഇത് മുമ്പത്തേതിനേക്കാൾ 13,000 രൂപ കൂടുതലാണെന്നതാണ് ശ്രദ്ധിക്കേണ്ടത്. അതേസമയം വെന്യു N-ലൈൻ N10 ഡിസിടി വേരിയന്റിന് ഇപ്പോൾ 15.64 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. മുൻ വിലയേക്കാൾ 24,000 രൂപയാണ് ഇവിടെ പരിഷ്ക്കരിച്ചിരിക്കുന്നത്. ഹ്യുണ്ടായിയുടെ മറ്റ് നൈറ്റ് എഡിഷൻ മോഡലുകളെ പോലെ വെന്യു നൈറ്റ് എഡിഷനും സാധാരണ മോഡലിന്റെ അതേ രൂപകൽപ്പനയാണ് അവതരിപ്പിക്കുന്നത്.

എന്നിരുന്നാലും കൂടുതൽ സ്പോർട്ടിയറാക്കുവാനായി റെഡ് ബ്രേക്ക് കാലിപ്പറുകളും ബ്ലാക്ക് റൂഫ് റെയിലുകളും കറുപ്പിലൊരുങ്ങിയിരിക്കുന്ന പുതിയ 16 ഇഞ്ച് അലോയ് വീലുകളും എസ്‌യുവിക്ക് സമ്മാനിച്ചിട്ടുണ്ട്. സാധാരണ വെന്യുവിൽ നിന്ന് വ്യത്യസ്തമായി സിൽവർ ഫിനിഷുള്ള ഫ്രണ്ട്, റിയർ ബമ്പറുകളും ഇപ്പോൾ കറുപ്പിലാണ് ഒരുങ്ങിയിരിക്കുന്നത്. മുന്നിലും പിന്നിലുമുള്ള ഹ്യുണ്ടായി ബാഡ്ജുകൾക്ക് മാറ്റ് ബ്ലാക്ക് ഫിനിഷ് കൊടുത്തിരിക്കുന്നതും ശ്രദ്ധേയമാണ്.

New Hyundai Venue Knight Edition Launched

സാധാരണ മോഡലിൽ നിന്ന് വ്യത്യസ്തമാക്കാൻ ടെയിൽഗേറ്റിൽ ഒരു 'നൈറ്റ് എഡിഷൻ' എംബ്ലവും വാഗ്ദാനം ചെയ്യുന്നുണ്ട്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയർ ഡിസൈനും സ്റ്റാൻഡേർഡ് വെന്യുവിന് സമാനമാണ്. എങ്കിലും നൈറ്റ് എഡിഷനിലെ നേവി ബ്ലൂ, ഗ്രേ നിറങ്ങൾക്ക് പകരം പുതിയ ഓൾ-ബ്ലാക്ക് തീം നൽകിയിരിക്കുന്നത് വെറൈറ്റിയാണ്. കുറച്ച് വ്യത്യാസം ചേർക്കാൻ സ്റ്റിയറിംഗ് വീലിലും ക്ലൈമറ്റ് കൺട്രോൾ ബട്ടണുകളിലും എസി വെന്റുകളിലും ബ്രാസ് നിറമുള്ള ഘടകങ്ങൾ ഹ്യുണ്ടായി ചേർത്തിട്ടുണ്ട്.

സ്റ്റിയറിംഗ് വീലിന്റെയും സീറ്റുകളുടെയും ലെതറെറ്റ് അപ്ഹോൾസ്റ്ററിയുടെ തുന്നലുകളും ബ്രാസ് നിറത്തിലാണ്. ഗിയർ ഷിഫ്റ്ററിൽ ബ്രാസ് നിറമുള്ള ഒരു കിങ്ക് കൂടിയുണ്ട് കേട്ടോ. ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമായി ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ, റിയർ വെന്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സിംഗിൾ-പെയിൻ സൺറൂഫ്, വയർലെസ് ഫോൺ ചാർജർ എന്നിവ പോലുള്ള ഫീച്ചറുകളാൽ നൈറ്റ് എഡിഷൻ സമ്പന്നമാക്കിയിട്ടുണ്ട്.

സുരക്ഷാ സവിശേഷതകളിൽ സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, റിയർ ക്യാമറ, ADAS സ്യൂട്ട്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഓൾ വീൽ ഡിസ്ക് ബ്രേക്കുകൾ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഹ്യുണ്ടായി വെന്യു നൈറ്റ് എഡിഷൻ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് വാങ്ങാനാവുന്നത്. വൈവിധ്യമാർന്ന ട്രാൻസ്മിഷൻ സംവിധാനങ്ങളും ഇതിലുണ്ട്.

More from DriveSpark

Article Published On: Monday, April 20, 2026, 16:00 [IST]
English summary
New hyundai venue knight edition launched price starts from rs 9 70 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X