മാരുതി സൈഡ് പ്ലീസ്... 5-സ്റ്റാർ സേഫ്റ്റി ക്ലബിലേക്ക് പുത്തൻ സെൽറ്റോസും; ഇടിപ്പരീക്ഷയിൽ ഉരുക്കിന്റെ കരുത്ത്

സാക്ഷാൽ ഹ്യുണ്ടായി ക്രെറ്റയെ വരെ ഒതുക്കി ഒരുകാലത്ത് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ കിരീടം സ്വന്തമാക്കായിട്ടുള്ള ഒരേയൊരു മോഡലാണ് കിയ സെൽറ്റോസ്. ഇടയ്ക്ക് മോഡേൺ എതിരാളികൾക്ക് മുന്നിൽ വീണുപോയെങ്കിലും കാലത്തിനൊത്ത മാറ്റങ്ങളുമായി മോടികൂട്ടിയെത്തിയതോടെ സെൽറ്റോസ് പഴയ ഫോമിലേക്ക് എത്തുകയും ചെയ്‌തിരിക്കുകയാണ്. സെൽറ്റോസിന്റെ ന്യൂജെൻ മോഡൽ എത്തിയതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി പതിനായരത്തിന് മുകളിൽ വിൽപ്പന എത്തിക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. ആഗോളതലത്തിലുള്ള ടെല്ലുറൈഡിൻ്റെ സ്റ്റൈലും പോക്കറ്റിന് ഇണങ്ങുന്ന വിലയും മോഡേൺ ഫീച്ചറുകളുമെല്ലാമായി ഒരുങ്ങിയിറങ്ങിയ സെൽറ്റോസ് വമ്പൻ ഹിറ്റാണ്.

ഇതിനെല്ലാം പിന്നാലെയിതാ ന്യൂജെൻ കിയ സെൽറ്റോസ് സേഫ്റ്റിയിലും മിടുക്കനാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഈ വർഷത്തെ ഏറ്റവും പുതിയ ക്രാഷ് സേഫ്റ്റി അസസ്‌മെന്റിൽ എസ്‌യുവി 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗാണ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. മുതിർന്നവരുടെ സേഫ്റ്റിക്ക് 32 ൽ 31.70 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്ക് 49 ൽ 45 പോയിന്റുമാണ് മിഡ്-സൈസ് എസ്‌യുവി ഇടിപ്പരീക്ഷയിൽ നേടിയിരിക്കുന്നത്.

New Kia Seltos SUV Bags 5 Star Safety Rating In Bharat NCAP Crash Tests

മുതിർന്നവരുടെ സുരക്ഷയിലെ എല്ലാ പ്രധാന പരീക്ഷണങ്ങളിലും സെൽറ്റോസ് അസാധാരണമായ പ്രകടനം കാഴ്ച്ചവെച്ചു. ഫ്രണ്ടൽ ഓഫ്‌സെറ്റ് ക്രാഷിൽ 16 ൽ 15.70 പോയിന്റുകൾ നേടിയപ്പോൾ സൈഡ് ഇംപാക്ട് ടെസ്റ്റ് 16 ൽ 16 പോയിന്റും നേടി. യഥാർഥ അപകട സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ഉയർന്ന തലത്തിലുള്ള സംരക്ഷണം പ്രാപ്തമാക്കുന്ന ശ്രദ്ധേയമായ സ്ട്രക്ച്ചറൽ ഇന്റഗ്രിറ്റിയും നേടിയെടുത്തിട്ടുണ്ട്. മൂന്ന് മാസം മുമ്പ് ഇന്ത്യയിൽ പുറത്തിറങ്ങിയ പുതുതലമുറ സെൽറ്റോസ് കുട്ടികളുടെ സുരക്ഷയിലും കേമനാണെന്ന് തെളിയിച്ചു.

ഡൈനാമിക് ടെസ്റ്റിംഗിൽ മുഴുവൻ മാർക്കും നേടിയപ്പോൾ ചൈൽഡ് സീറ്റ് ഇൻസ്റ്റാളേഷൻ അസസ്‌മെന്റിലും ഫുൾ മാർക്ക് കരസ്ഥമാക്കാൻ സെൽറ്റോസിന് സാധിച്ചു. വെഹിക്കിൾ അസെസ്മെന്റ് ക്യാറ്റഗറിയിൽ മാത്രമാണ് വാഹനത്തിന് അൽപം ക്ഷീണം അനുഭവപ്പെട്ടത്. ഇവിടെ 13 ൽ 9 പോയിന്റുകൾ മാത്രമാണ് വാഹനത്തിന് നേടാനായത്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടാൻ സഹായിച്ചത് എസ്‌യുവിയിലെ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളുടെ നീണ്ട പട്ടികയാണ്.

New Kia Seltos SUV Bags 5 Star Safety Rating In Bharat NCAP Crash Tests

എസ്‌യുവിയിൽ ഫ്രണ്ട് എയർബാഗുകൾ, സൈഡ് കർട്ടൻ എയർബാഗുകൾ, സൈഡ് ചെസ്റ്റ് എയർബാഗുകൾ എന്നിവ ഉൾപ്പടെ 6 എയർബാഗുകൾ എല്ലാ വേരിയന്റുകളും കിയ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ സിസ്റ്റം എന്നിവയും സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തായാലും പുതിയ വാർത്ത എസ്‌യുവിയുടെ കച്ചോടം ഉയർത്താൻ സഹായിക്കുന്ന കാര്യങ്ങളാണ്.

10.99 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് പുതിയ കിയ സെൽറ്റോസിന് വരുന്ന എക്സ്ഷോറൂം വില. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ ഓപ്പോസിറ്റ്സ് യുണൈറ്റഡ് ഡിസൈൻ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയാണ് പുതുതലമുറ മോഡൽ പണികഴിപ്പിച്ചിരിക്കുന്നത്. പ്രധാന ഹെഡ്‌ലൈറ്റ് യൂണിറ്റുകൾ ഉൾക്കൊള്ളുന്ന വീതിയേറിയ ഗ്രിൽ ടെല്ലുറൈഡിലേതിന് സമാനമാണ്. മൊത്തത്തിൽ 4,460 mm നീളവും 1,830 mm വീതിയും 1,635 mm ഉയരവും 2,690 mm വീൽബേസുമാണ് പുതിയ സെൽറ്റോസിന് ഇപ്പോഴുള്ളത്.

New Kia Seltos SUV Bags 5 Star Safety Rating In Bharat NCAP Crash Tests

1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ഡീസൽ എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ന്യൂജെൻ കിയ സെൽറ്റോസിൽ തെരഞ്ഞെടുക്കാനാവുക. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്, iMT, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവയാണ് എസ്‌യുവിയിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ. 12.3 ഇഞ്ച് ഡ്യുവൽ ഡിസ്പ്ലേകൾ, പുതിയ ത്രീ-സ്പോക്ക് കിയ സ്റ്റിയറിംഗ് വീൽ, പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ പോലുള്ള ഫീച്ചറുകളാൽ ഇൻ്റീരിയറും സമ്പന്നമാണ്.

ബോസ് സൗണ്ട് സിസ്റ്റം, ലെവൽ-2 ADAS, പനോരമിക് സൺറൂഫ്, HUD, കണക്റ്റഡ് കാർ ടെക്നോളജി, ആംബിയൻ്റ് ലൈറ്റിംഗ്, എൽഇഡി ലൈറ്റ് പാക്കേജ്, പിൻ സീറ്റിന് റീക്ലൈൻ ഫങ്ഷൻ, 60:40 അനുപാതത്തിൽ മടക്കാനാവുന്ന രണ്ടാം നിര സീറ്റ്, പവർഡ് ടെയിൽഗേറ്റ്, 447 ലിറ്റർ ബൂട്ട്സ്പേസ് എന്നിവയും കൂടിയാവുമ്പോൾ നല്ലൊരു ഫാമിലി എസ്‌യുവിയായി മാറാൻ പുത്തൻ സെൽറ്റോസിന് സാധിക്കുന്നുണ്ട്. ഇപ്പോൾ സേഫ്റ്റി കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്.

More from DriveSpark

Article Published On: Monday, March 30, 2026, 16:00 [IST]
English summary
New kia seltos suv bags 5 star safety rating in bharat ncap crash tests
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X