'മിനി സ്കോർപിയോ'യുമായി മഹീന്ദ്ര വരുന്നു; ഉന്നം ടാറ്റയോ മാരുതിയോ അല്ല! ഉന്നം ടൊയോട്ടയടെ മിനി ഫോർച്യൂണർ

ഇന്ത്യൻ വാഹന വിപണിയിലെ കരുത്തരിൽ കരുത്തനായി മാറിക്കൊണ്ടിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ബാക്കിയുള്ള കമ്പനികൾ ഹാച്ച്ബാക്കുകളും സെഡാനുകളും എസ്‌യുവികളുമെല്ലാം ഒരുപോലെ നിർമിച്ച് വിപണിയിലെത്തിക്കുമ്പോൾ എസ്‌യുവികൾ മാത്രം പുറത്തിറക്കിയാണ് മഹീന്ദ്ര വേറിട്ടുനിൽക്കുന്നത്. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ പറുദീസയായ ഇവരുടെ നിരയിലേക്ക് പുത്തനൊരു പടയാളി കൂടി എത്താൻ പോവുകയാണെന്നതാണ് പുതിയ വാർത്ത. വിഷൻ S കൺസെപ്റ്റിനെ അടിസ്ഥാനമാക്കി പണികഴിപ്പിക്കുന്നത് ഒരു മിനി സ്കോർപിയോ തന്നെയാണ്. പല തവണ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണത്തിനിറങ്ങിയ വണ്ടി ഇപ്പോഴിതാ പ്രൊഡക്ഷന് തയാറായ രൂപത്തിൽ നിരത്തുകളിൽ കണ്ടെത്തിയിരിക്കുകയാണ്.

ഏറ്റവും പുതിയ പ്രോട്ടോടൈപ്പിന്റെ പരീക്ഷണയോട്ടത്തിൽ എസ്‌യുവിയുടെ റോഡ്-റെഡി ബോഡി പാനലുകൾ, പ്രൊഡക്ഷൻ ലൈറ്റിംഗ് യൂണിറ്റുകൾ, പരമ്പരാഗത ഡോറുകൾ എന്നിവയെല്ലാം വളരെ വ്യക്തമായി വെളിപ്പെട്ടിട്ടുണ്ട്. ഈ വർഷം അവസാന മാസങ്ങളിൽ വിപണിയിൽ പ്രത്യക്ഷപ്പെടാനിരിക്കുന്ന വിഷൻ S പ്രൊഡക്ഷൻ പതിപ്പ് അടുത്ത വർഷം തുടക്കത്തോടെയോ പകുതിയോടെ വിപണനത്തിനും എത്തുമെന്നാണ് വിവരം.

New Mahindra Mini Scorpio Spied Testing Again

മഹീന്ദ്രയുടെ പുതിയ NU_IQ ആർക്കിടെച്ചറിലാണ് വരാനിരിക്കുന്ന എസ്‌യുവി പണികഴിപ്പിക്കുന്നത്. ഈ പ്ലാറ്റ്ഫോമിന് പെട്രോൾ, ഡീസൽ രൂപങ്ങൾക്ക് പുറമെ ഇലക്ട്രിക്കിലും മിനി സ്കോർപിയോ ലഭ്യമാക്കാനാവും. വലിയ സ്കോർപിയോ N എസ്‌യുവിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ള രൂപത്തിന് പുറമെ ഇതിന്റെ താഴെയായി ഒരു പ്രത്യേക സെഗ്മെന്റിലാവും വിഷൻ S ഇടംപിടിക്കുക. XUV 3XO കോംപാകാ‌ട് എസ്‌യുമായി എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകൾ പങ്കിടാൻ സാധ്യതയുണ്ട്.

അതായത് മിനി സ്കോർപിയോയുടെ എൻട്രി ലെവൽ വേരിയന്റുകളിൽ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാ വും ഇടംപിടിക്കുകയെന്ന് സാരം. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 111 bhp കരുത്തിൽ പരമാവധി 200 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. കൂടുതൽ കരുത്തുറ്റ 1.2 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ പെട്രോൾ യൂണിറ്റും വാഹനത്തിലുണ്ടാവും.

New Mahindra Mini Scorpio Spied Testing Again

ഇതേ ഗിയർബോക്‌സ് ഓപ്ഷനുകൾ ഉപയോഗിച്ച് 130 bhp പവറിൽ പരമാവധി 230 Nm ടോർക്ക് വരെ നിർമിക്കാനാണ് ഇത് ട്യൂൺ ചെയ്‌ത് വെച്ചിരിക്കുന്നത്. ഡീസൽ പ്രേമികളെ സന്തോഷിപ്പിക്കുവാനായി 1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനും മിനി സ്കോർപിയോ വാഗ്ദാനം ചെയ്യും. ഉയർന്ന ടോർക്കും കുറഞ്ഞ ഇന്ധന ഉപഭോഗവും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ചാക്കിലാക്കാൻ ഈ നീക്കം ഏറെ ഗുണം ചെയ്യും.

നിലവിൽ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് എഎംടിയ്‌ക്കൊപ്പം പ്രവർത്തിക്കുന്ന ഈ എഞ്ചിന് 117 bhp കരുത്തിൽ 300 Nm ടോർക്ക് വരെയാണ് നിർമിക്കാനാവുക. വിഷൻ S ഒരു മോണോകോക്ക് എസ്‌യുവി ആയിരിക്കും. ഇത് ഫ്രണ്ട് വീൽ ഡ്രൈവ് പ്ലാറ്റ്‌ഫോമിൽ നിർമിച്ചതായിരിക്കും. കൂടാതെ മിനി സ്കോർപിയോയ്ക്കൊപ്പം ഓൾവീൽ ഡ്രൈവ് സജ്ജീകരണവും എത്തുമെന്ന കിംവദന്തിയും എയറിലുണ്ട്. എന്തായാലും ടോപ്പ് വേരിയന്റുകളിലായിരിക്കും ഈയൊരു സംവിധാനം ലഭിക്കുക.

New Mahindra Mini Scorpio Spied Testing Again

ഡിസൈനിലും വിസ്മയിപ്പിക്കാൻ കഴിയുന്ന മഹീന്ദ്ര വിഷൻ S കൺസെപ്റ്റിൽ ഒരു താജ്മഹൽ തന്നെ ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൃത്താകൃതിയിലുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, അതിനൊത്ത ഗ്രിൽ സെക്ഷൻ, എൽഇഡി ഡിആർഎല്ലുകൾ, താഴത്തെ ബമ്പറിൽ വിശാലമായ സെൻട്രൽ ഇൻടേക്ക്, ഫോഗ് ലാമ്പുകൾ, അലോയ് വീലുകൾ, കണക്റ്റഡ് ടെയിൽ ലാമ്പുകൾ എന്നിവയെല്ലാം എക്സ്റ്റരീയർ കളറാക്കാൻ എത്തുന്നതായിരിക്കും. ഇന്റീരിയറിലും ഞെട്ടിക്കാൻ മഹീന്ദ്രയ്ക്കാവും. ഡാഷ്‌ബോർഡിൽ മിക്കവാറും ഒരു ട്രിപ്പിൾ സ്ക്രീൻ സജ്ജീകരണം വരെ കൊടുത്ത് ഞെട്ടിച്ചാലും അത്ഭുതപ്പെടേണ്ട.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കണക്റ്റഡ് ഫംഗ്ഷനുകൾ, പനോരമിക് സൺറൂഫ്, നിരവധി ഡ്രൈവർ സഹായ സംവിധാനങ്ങൾ എന്നിവയെല്ലാം ഫീച്ചർ ലിസ്റ്റിന്റെ ഭാഗമായേക്കും. വിലയുടെ കാര്യമെടുത്താൽ 10.50 ലക്ഷം മുതൽ 17.50 ലക്ഷം വരെ പ്രതീക്ഷിക്കാം. മിനി സ്കോർപിയോയുടെ ഉന്നം ടാറ്റയോ മാരുതിയോ അല്ല. പകരം ഇത് ടൊയോട്ടയ്ക്കുള്ള പണിയായിരിക്കും. അതായത് മിനി ഫോർച്യൂണറിന് ചെക്ക് വെക്കാനാവും ഈ വജ്രായുധത്തെ മഹീന്ദ്ര ഉപയോഗിക്കുക.

Article Published On: Saturday, June 20, 2026, 14:43 [IST]
English summary
New mahindra mini scorpio spied testing again launch next year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X