ഫോർച്യൂണറിന് റെസ്റ്റ് എടുക്കാം, എംജിയുടെ പുത്തൻ എസ്‌യുവിയുടെ പണിതുടങ്ങി മക്കളേ... ഇനി വില കൂടി അറിഞ്ഞാൽ മതി

ഇന്ത്യൻ വിപണിയിൽ എസ്‌യുവി വിഭാഗത്തിന് പുതിയ മാനങ്ങൾ സമ്മാനിച്ചവരാണ് എംജി മോട്ടോർസ്. ഹെക്‌ടർ എന്ന മോഡലിലൂടെ അരങ്ങേറ്റം കുറിച്ച ചൈനീസ് വാഹന നിർമാതാക്കൾ പിന്നീട് ആസ്റ്റർ, ഗ്ലോസ്റ്റർ പോലുള്ള തട്ടുപൊളിപ്പൻ വണ്ടികളും രാജ്യത്തിന് സമ്മാനിച്ചു. ഇതിൽ ടൊയോട്ട ഫോർച്യൂണർ പോലുള്ള ഫുൾ-സൈസ് എസ്‌യുവികളോട് മത്സരിക്കാനെത്തിയ ഗ്ലോസ്റ്റർ ADAS പോലുള്ള ഫീച്ചർ ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വാഹനം കൂടിയാണ്. തുടക്കം നന്നായെങ്കിലും പിന്നീട് ഇതേ വേഗം വിൽപ്പനയിൽ കാഴ്ച്ചവെക്കുന്നതിൽ എസ്‌യുവി പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഒരു യൂണിറ്റ് പോലും എംജി വിറ്റഴിച്ചിട്ടില്ല.

എന്നാൽ ഗ്ലോസ്റ്ററിന് പകരക്കാരനെ കൊണ്ടുവരാനുള്ള തയാറെടുപ്പിലായിരുന്നു എംജി. മജസ്റ്റർ എന്നുപേരിട്ട എസ്‌യുവി ഇന്ത്യക്കായി അവതരിപ്പിച്ചിട്ട് മാസങ്ങളായെങ്കിലും ഇതുവരെ ലോഞ്ചോ വില പ്രഖ്യാപനമോ എംജി നടത്തിയിരുന്നില്ല. ഇപ്പോഴിതാ രാജ്യത്തെ ആദ്യത്തെ ഡി പ്ലസ് സെഗ്മെന്റ് എസ്‌യുവിയായി രൂപമെടുത്തിരിക്കുന്ന മോഡലിന്റെ നിർമാണം ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

New MG Majestor SUV Production Started In India Launch Soon

ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യയുടെ ഗുജറാത്തിലെ ഹാലോൾ നിർമാണ കേന്ദ്രത്തിലാണ് പുതിയ എസ്‌യുവിയായ മജസ്റ്ററിന്റെ ഉത്പാദനം ഔദ്യോഗികമായി ആരംഭിച്ചിരിക്കുന്നത്. ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്കുകൾ, ക്രാൾ കൺട്രോൾ, 810 മില്ലീമീറ്റർ വാട്ടർ വേഡിംഗ് ഡെപ്ത് എന്നിവ പോലുള്ള ചില പ്രധാന സവിശേഷതകൾ കൂട്ടിച്ചേർത്തുകൊണ്ട് എത്തുന്ന എസ്‌യുവി ഫോർച്യൂണറിനെ വിറപ്പിക്കുമെന്ന കാര്യം ഉറപ്പാണ്.

ഇതോടൊപ്പം നിരവധി ക്ലാസ്-ലീഡിംഗ് പ്രീമിയം ഫീച്ചറുകളും സുരക്ഷാ സാങ്കേതികവിദ്യകളും കൂടിയാവുമ്പോൾ സെഗ്മെന്റിൽ മജസ്റ്ററിന് എതിരാളി പോലുമുണ്ടാവില്ല. ഇന്ത്യയിൽ നിലവിൽ ബ്രാൻഡ് വിൽക്കുന്ന പരമ്പരാഗത സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾക്ക് മുകളിലായിരിക്കും എംജി മജസ്റ്റർ സ്ഥാനം പിടിക്കുക. ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും നീളമേറിയതും വീതിയുള്ളതും ഉയരമുള്ളതുമായ മോഡലാണിതെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

New MG Majestor SUV Production Started In India Launch Soon

അതേസമയം ക്രാൾ കൺട്രോൾ പ്രവർത്തനക്ഷമതയോടെ ഫ്രണ്ട്, റിയർ, സെന്റർ ഡിഫറൻഷ്യൽ ലോക്കുകൾ വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ എസ്‌യുവി കൂടിയാണിത് എന്നതും ഞെട്ടിക്കും. 5 5 5 എന്ന പേരിൽ ഒരു ഓണർഷിപ്പ് പാക്കേജും വാഹനത്തിനൊപ്പം എംജി മോട്ടോർ ഇന്ത്യ അവതരിപ്പിക്കുന്നുണ്ട്. ഇതിൽ അഞ്ച് വർഷത്തെ പരിധിയില്ലാത്ത കിലോമീറ്റർ വാറണ്ടി, അഞ്ച് വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ്, അഞ്ച് ലേബർ ഫ്രീ സർവീസുകൾ എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്.

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി 41,000 രൂപ ടോക്കൺ തുക നൽകി മജസ്റ്റർ ഇപ്പോൾ പ്രീ-ബുക്ക് ചെയ്‌ത് ഇടാവുന്നതാണ്. 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനാണ് മജസ്റ്ററിന് തുടിപ്പേകാൻ എത്തുന്നത്.8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4x4 സിസ്റ്റവും ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 213 bhp പവറിൽ പരമാവധി 478 Nm ടോർക്ക് വരെ നിർമിക്കാനാവുന്നതാണ്. ഷാർപ്പ് 4x2, സാവി 4x2, സാവി 4x4 എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളും 6-സീറ്റർ അല്ലെങ്കിൽ 7-സീറ്റർ ഓപ്ഷനുകളും വാഹനത്തിലുണ്ടാവുന്നതാണ്.

New MG Majestor SUV Production Started In India Launch Soon

വലിയ 219 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് ഉള്ളതിനാൽ ഏതുതരം റോഡിലൂടെയും ഓഫ്-റോഡിംഗിനും മജസ്റ്റർ പ്രാപ്‌തമായിരിക്കും. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേഷനും മസാജ് ഫംഗ്ഷനുകളുമുള്ള മുൻ സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ്, 12-സ്പീക്കർ JBL മ്യൂസിക് സിസ്റ്റം, 64 കളർ ആംബിയന്റ് ലൈറ്റിംഗ്, 12-വേ പവർഡ് ഡ്രൈവർ സീറ്റ് പോലുള്ള അത്യാധുനിക ഫീച്ചറുകളും വാഹനത്തിലുണ്ടാവും.

കഴിഞ്ഞില്ല, ഇതുകൂടാതെ ജെസ്റ്റർ കൺട്രോളോടുകൂടിയ പവർഡ് ടെയിൽഗേറ്റ്, രണ്ട് വയർലെസ് ചാർജറുകൾ, ഡിജിറ്റൽ കീ, 10 ഓഫ്-റോഡ് മോഡുകൾ, ലെവൽ 2 ADAS എന്നീ ഫീച്ചറുകളുടെ അകമ്പടിയും പുത്തൻ എംജി മജസ്റ്ററിലുണ്ടാവും. 6 എയർബാഗുകൾ, ESC, EBD ഉള്ള ABS, EPB, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സുരക്ഷാ സവിശേഷതകളും എസ്‌യുവിയിലുണ്ടാവുന്നതാണ്.

Article Published On: Tuesday, May 26, 2026, 11:02 [IST]
English summary
New mg majestor suv production started in india launch soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X