അച്ഛാ മിനി... ഇന്ത്യയിൽ അസംബിൾ ചെയ്‌ത 15.92 KM മൈലജുള്ള കൺട്രിമാൻ C എസ്‌യുവി വിപണിയിൽ

ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ചെന്നൈയിലെ പ്ലാന്റിൽ അസംബിൾ ചെയ്യുന്ന പുതിയ മോഡലായ കൺട്രിമാൻ C (Mini Countryman C ) ഇന്ത്യയിൽ അവതരിപ്പിച്ചു. 47.50 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ലക്ഷ്വറി എസ്‌യുവിയെ വിപണിയിലെത്തിച്ചിരിക്കുന്നത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്ന JCW All4 വേരിയന്റിനേക്കാളും 18.65 ലക്ഷം രൂപ വിലക്കുറവിലാണ് പുത്തൻ കൺട്രിമാൻ C പുറത്തിറക്കിയിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. ഡിസൈനിൽ വലിയ മാറ്റങ്ങൾ കാണാനാവില്ലെങ്കിലും വലിപ്പത്തിൽ സമ്പന്നനായാണ് കക്ഷിയുടെ വരവ്. ഒപ്പം രൂപത്തിൽ അല്ലറചില്ലറ പരിഷ്ക്കാരങ്ങളും മിനി കൊണ്ടുവന്നിട്ടുണ്ട്.

ഡിസൈനിലേക്ക് വിശദമായി നോക്കിയാൽ മുൻ തലമുറ മോഡലിനേക്കാൾ കൂടുതൽ വൃത്തിയുള്ള ബോഡി സർഫേസിംഗ്. ഒക്ടാഗണൽ ഗ്രിൽ, അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, പുനർരൂപകൽപ്പന ചെയ്ത മാട്രിക്സ് എൽഇഡി ടെയിൽ-ലാമ്പുകൾ, മുന്നിലും പിന്നിലും ഡിആർഎല്ലുകൾക്ക് കസ്റ്റമൈസ് ചെയ്യാനാവുന്ന ലൈറ്റ് സിഗ്നേച്ചറുകൾ എന്നിവയെല്ലാം ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന പുതിയ കൺട്രിമാൻ C എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്.

New Mini Countryman C SUV Launched

ഗ്രിൽ സറൗണ്ട്, ഫ്രണ്ട്, റിയർ സ്‌കിഡ് പ്ലേറ്റുകളിൽ ഷാംപെയ്ൻ ഫിനിഷ്‌ഡ് ഡീറ്റെയിലിംഗ് നൽകിയിരിക്കുന്നതും മനോഹരമാണ്. മിനി ലോഗോകളും കൺട്രിമാൻ ബാഡ്ജും പോലും ഒരേ ഷേഡിലാണ് പൂർത്തിയാക്കിയിരിക്കുന്നത് എന്നതും കാണാൻ രസമായിട്ടുണ്ട്. കൺട്രിമാൻ C 19 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളിലാണ് നിരത്തിലേക്ക് ഓടിയിറങ്ങുന്നത്. എസ്‌യുവി അഞ്ച് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

കൂടാതെ കോൺട്രാസ്റ്റിംഗ് റൂഫ് ഫിനിഷും മിനി നൽകിയിട്ടുണ്ട്. കൺട്രിമാൻ C എസ്‌യുവിയുടെ വലിപ്പത്തിലേക്ക് നോക്കിയാൽ 4,447 മില്ലീമീറ്റർ നീളവും 1,843 മില്ലീമീറ്റർ വീതിയും 1,661 മില്ലീമീറ്റർ ഉയരവും 2,692 മില്ലീമീറ്റർ വീൽബേസും 190 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്. ഇൻ്റീരിയറിലേക്ക് കയറിയാലും ആരും നിരാശരാവാത്ത തരത്തിൽ പ്രീമിയമായി പണികഴിപ്പിക്കാൻ കമ്പനിക്കായിട്ടുണ്ട്. മിനിമലിസ്റ്റ് ക്യാബിൻ ലേഔട്ട് പിന്തുടരുന്നത് ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡും വൃത്താകൃതിയിലുള്ള ഡിസൈൻ ഘടകങ്ങളുമാണ്.

New Mini Countryman C SUV Launched

ഡാഷ്‌ബോർഡിലും ഡോർ പാനലുകളിലും ടെക്‌സ്റ്റൈൽ ഫിനിഷ് ഉണ്ട്, അതേസമയം എസ്‌യുവിയിൽ വെസിൻ അപ്ഹോൾസ്റ്ററിയിൽ പൂർത്തിയാക്കിയ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ജെസിഡബ്ല്യു സ്‌പോർട്‌സ് സീറ്റുകൾ ലഭിക്കുന്നു. വൃത്താകൃതിയിലുള്ള 9.4 ഇഞ്ച് ഒഎൽഇഡി ടച്ച്‌സ്‌ക്രീനാണ് ഇൻഫോടെയ്ൻമെന്റ് സ്ക്രീനിനായി കൊടുത്തിരിക്കുന്നത്. ഇതിലൂടെയാണ് വാഹനത്തിന്റെ മിക്ക പ്രവർത്തനങ്ങളും ഇൻഫോടെയ്ൻമെന്റ് കൺട്രോളുകളും പ്രവർത്തിപ്പിക്കുന്നത്.

ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഹാർമൻ കാർഡൺ 12-സ്പീക്കർ സൗണ്ട് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, പനോരമിക് ഗ്ലാസ് റൂഫ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിംഗ്, പാർക്കിംഗ് അസിസ്റ്റ്, ഡ്രൈവർ സീറ്റിൽ മസാജ് ഫംഗ്ഷൻ, ഒന്നിലധികം എയർബാഗുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. കാറിലെ പിൻ സീറ്റുകൾക്ക് 130 മില്ലീമീറ്റർ വരെ സ്ലൈഡ് ചെയ്യാനും 25 ഡിഗ്രി വരെ റിക്ലൈൻ ചെയ്യാനും കഴിയും.

New Mini Countryman C SUV Launched

പുതിയ കൺട്രിമാൻ C എസ്‌യുവിയുടെ ബൂട്ട് സ്‌പേസ് 505 ലിറ്ററാണെന്നും മിനി പറയുന്നു. പിൻ സീറ്റുകൾ മടക്കിവെച്ചാൽ 1,450 ലിറ്ററായി വികസിപ്പിക്കാനും കഴിയും. കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ആംബിയന്റ് ലൈറ്റിംഗ്, മിനി ഡിജിറ്റൽ കീ പ്ലസ്, തിരഞ്ഞെടുക്കാവുന്ന 'മിനി എക്‌സ്പീരിയൻസ്' ഡ്രൈവ് മോഡുകൾ എന്നിവയും എസ്‌യുവിയുടെ ഭാഗമാണ്. സുരക്ഷാ സവിശേഷതകളിൽ ഫ്രണ്ട് കൊളീഷൻ വാണിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, അറ്റൻഷൻനെസ് അസിസ്റ്റ്, ആക്റ്റീവ് പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ, റിവേഴ്‌സിംഗ് അസിസ്റ്റ് തുടങ്ങിയ ADAS ഫംഗ്‌ഷനുകളാണ് ഉൾപ്പെടുന്നത്.

കൺട്രിമാൻ C എസ്‌യുവിയിൽ 156 bhp കരുത്തിൽ പരമാവധി 240 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ, ത്രീ സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് ഉള്ളത്. 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഫ്രണ്ട് വീൽ ഡ്രൈവായി ഡിസൈൻ ചെയ്‌തിരിക്കുന്ന മോഡലിന് 9.0 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗതയും മണിക്കൂറിൽ 212 കിലോമീറ്ററിന്റെ പരമാവധി വേഗവുമാണുള്ളത്. 15.92 കിലോമീറ്റർ ഇന്ധനക്ഷമതയും ഉള്ളതിനാൽ സംഗതി ഉഷാറാവുന്നുണ്ട്.

Article Published On: Wednesday, June 17, 2026, 15:42 [IST]
English summary
New mini countryman c suv launched in india at rs 47 5 lakh details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X