462 KM റേഞ്ചുള്ള ഇലക്‌ട്രിക് ഹാച്ച്ബാക്കിന് കുറഞ്ഞ വിലയുള്ള പുതിയ വേരിയന്റുമായി കമ്പനി; വാങ്ങുന്നോ?

കാറുകളിലെ മഹാറാണിയെന്ന പദവി അലങ്കരിക്കുന്ന വാഹനമാണ് മിനി കൂപ്പറുകൾ. പല വകഭേദങ്ങളിൽ ലഭ്യമായ ഈ ആഡംബര ഹാച്ച്ബാക്കുകൾക്ക് ലോകമെമ്പാടും വലിയ ഫാൻബേസ് തന്നെയാണുള്ളത്. നല്ല വിലയാണെങ്കിലും രാജ്യത്ത് കൊണ്ടുവരുന്ന ഓരോ യൂണിറ്റും വാങ്ങാൻ ആളുകൾ തള്ളിക്കയറ്റമാണ്. വലിപ്പത്തിൽ മാത്രമാണ് കുറവുള്ളതെങ്കിലും ലുക്കിന്റെ കാര്യത്തിലോ ഫീച്ചറുകളുടെ കാര്യത്തിലോ മിനി യാതൊരു കുറവും വരുത്താറില്ലെന്നതാണ് ഇതിന്റെ കാരണം. കൂപ്പറിന്റെ ത്രീ ഡോർ മോഡലുകൾ പോരെന്നുള്ളവർക്കായി കമ്പനി കൺട്രിമാൻ എന്നൊരു മിടുക്കനെ കൂടി വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്. പെട്രോളിലും ഇലക്‌ട്രിക്കിലും ലഭ്യമായ ഇവയും ഇവിടെ വലിയ ഹിറ്റാണ് നേടിയിരിക്കുന്നത്.

2024-ൽ പുറത്തിറങ്ങിയ കൺട്രിമാൻ ഇലക്ട്രിക്കിലേക്ക് ഇപ്പോഴിതാ പുതിയൊരു മാറ്റവുമായി എത്തിയിരിക്കുകയാണ് മിനി. കൺട്രിമാൻ ഇലക്ട്രിക്കിന്റെ വേരിയന്റ് ലൈനപ്പ് ബ്രിട്ടീഷ് വാഹന നിർമാതാക്കൾ അപ്ഡേറ്റ് ചെയ്‌തതാണ് സംഭവം. പുതിയ ക്ലാസിക് ട്രിം അവതരിപ്പിച്ചതിനൊപ്പം തിരഞ്ഞെടുത്ത വേരിയന്റുകളുടെ വിലയും കമ്പനി വർധിപ്പിച്ചിരിക്കുകയാണ്. 2025 ജൂണിൽ വെറും 20 യൂണിറ്റുകളുമായി ലിമിറ്റഡ് എഡിഷൻ മോഡലായി പുറത്തിറക്കിയ JCW ട്രിം ഇപ്പോൾ നിർത്തലാക്കി.

New Mini Countryman Electric Classic Variant Launched At Rs 58 10 Lakh

അതിന്റെ സ്ഥാനത്ത് പുതിയ ക്ലാസിക് വേരിയന്റ് ചേർത്തുകൊണ്ടാണ് മിനി കൺട്രിമാൻ ഇലക്ട്രിക് നിര പുതുക്കിയിരിക്കുന്നത്. E, ഫേവേർഡ് ട്രിമ്മുകൾക്കിടയിൽ സ്ഥാനംപിടിച്ചിരിക്കുന്ന പുതിയ മോഡലിന്റ 58.10 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. E വേരിയന്റിനേക്കാൾ 2.45 ലക്ഷം രൂപ അധികം മുടക്കേണ്ടി വരുന്ന ക്ലാസിക് ട്രിമ്മിൽ ചില നവീകരങ്ങളും കമ്പനി അവതരിപ്പിക്കുന്നുണ്ട്.

അതായത് ഗ്രേ, ബ്ലൂ നിറങ്ങളിലുള്ള ഡ്യുവൽ-ടോൺ ലെതറെറ്റ്, ഫാബ്രിക് അപ്ഹോൾസ്റ്ററി, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ, ഹൈ ബീം അസിസ്റ്റ്, പുതുക്കിയ എൽഇഡി ഡിആർഎൽ, റിയർ സെന്റർ ആംറെസ്റ്റ് തുടങ്ങിയ അധിക സവിശേഷതകൾ പുതിയ മിനി കൺട്രിമാൻ ഇലക്‌ട്രിക്കിന്റെ ക്ലാസിക് വേരിയന്റ് കൊണ്ടുവരുന്നു. ഈ വേരിയന്റിൽ നിന്നാണ് എസ്‌യുവിക്ക് ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ പെയിന്റ് ഓപ്ഷനുകൾ ലഭിക്കുന്നത് എന്നതും ആളുകളെ കൈയിലെടുക്കാൻ സഹായിക്കുന്ന കാര്യമാണ്.

New Mini Countryman Electric Classic Variant Launched At Rs 58 10 Lakh

കൺട്രിമാൻ ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ക്ലാസിക് വേരിയന്റിൽ 66.4kWh ബാറ്ററി പായ്ക്കാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ മിനി ഉപയോഗിച്ചിരിക്കുന്നത്. സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന ഇവിക്ക് 201 bhp പവറിൽ പരമാവധി 250 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുൻ ശേഷിയുള്ളതാണ്. ഫുൾ ചാർജിൽ കാറിന് 462 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാനും കഴിയുന്നതാണ്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ കൺട്രിമാൻ ഇലക്ട്രിക് ഹാച്ച്ബാക്കിന് വെറും 8.6 സെക്കൻഡിനുള്ളിൽ 0- 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും കഴിയും. അതേസമയം റേഞ്ച്-ടോപ്പിംഗ് ALL4 വേരിയന്റ് ഡ്യുവൽ-മോട്ടോർ സജ്ജീകരണവുമായാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്. ഇത് 309 bhp കരുത്തിൽ പരമാവധി 494 Nm ടോർക്ക് നൽകുന്ന രീതിയിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. കൂടാതെ 440 കിലോമീറ്റർ റേഞ്ചും ഇതിന് നൽകാനാവും.

New Mini Countryman Electric Classic Variant Launched At Rs 58 10 Lakh

ഇലക്ട്രിക് കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 170 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട് കേട്ടോ. 60 കിലോമീറ്റർ വരെ വേഗതയിൽ സെമി ഓട്ടോണമസ് ഡ്രൈവിംഗ് ഉൾപ്പെടെയുള്ള ലെവൽ 2 ADAS വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ മിനി കാറാണ് കൺട്രിമാൻ എന്നതും എടുത്തു പറയാം. ഇവിയിലെ വേരിയന്റ് പരിഷ്ക്കരണത്തിന്റെ ഭാഗമായി മിനി E, ഫേവേർഡ് വേരിയന്റുകളുടെ വില 75,000 രൂപ വർധിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, April 9, 2026, 15:00 [IST]
English summary
New mini countryman electric classic variant launched at rs 58 10 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X