ഹാച്ച്ബാക്കിൻ്റെ വിലയ്ക്ക് 7-സീറ്റർ എംപിവി, ബേസ് മോഡലിൽ വരെ ന്യായം ഫീച്ചറുകൾ കുത്തിനിറച്ച് നിസാൻ

ഇന്ത്യയിലെ കോംപാക്‌ട് എംപിവി സെഗ്മെൻ്റിനെ വിറപ്പിക്കുവാനായി പുത്തൻ മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. 7-സീറ്റർ വിഭാഗത്തിൽ വിപ്ലവം തീർത്ത റെനോ ട്രൈബറിൻ്റെ റീബാഡ്‌ജ് പതിപ്പുമായിട്ടാണ് നിസാൻ്റെ വരവെങ്കിലും ഇത് ചരിത്രമാവുമെന്ന കാര്യം ഉറപ്പാണ്. മാരുതി സുസുക്കിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കുകളുടെ വിലയിൽ വലിയൊരു മൂന്നുവരി സെവൻ സീറ്റർ വാഹനം കിട്ടുകയെന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ കാര്യമാണ്. വിസിയ, അസെൻ്റ, എൻ-കണക്റ്റ, ടെക്ന, ലോഞ്ച് എഡിഷൻ എന്നിങ്ങനെ അഞ്ചോളം വേരിയൻ്റുകളിലായാണ് ഗ്രാവൈറ്റ് എന്നുപേരിട്ടിരിക്കുന്ന എംപിവി വിപണിയിൽ എത്തിയിരിക്കുന്നത്.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിസാൻ ഗ്രാവൈറ്റ് സബ്-കോംപാക്‌ട് എംപിവിക്ക് 5.65 ലക്ഷം മുതൽ 8.93 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ആദ്യ 1001 വാങ്ങുന്നവർക്കായിട്ടാണ് ലോഞ്ച് എഡിഷൻ വേരിയൻ്റ് നീക്കിവെച്ചിരിക്കുന്നത്. അഞ്ച് ട്രിം ലെവലുകളിലായി ഇത് വാഗ്ദാനം ചെയ്യുന്ന മൾട്ടി പർപ്പസ് വാഹനത്തിൻ്റെ ഓരോ വേരിയൻ്റിലും എന്തെല്ലാം ഫീച്ചറുകൾ ലഭിക്കുമെന്ന കാര്യം ഒന്ന് നോക്കിയാലോ?

New Nissan Gravite 7 Seater MPV Variants And Features Explained

വിസിയ

നിസാൻ ഗ്രാവൈറ്റിൻ്റെ ബേസ് മോഡലായാണ് വിസിയ മാനുവൽ ഇടംപിടിച്ചിരിക്കുന്നത്. മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനിൽ മാത്രമേ ഇത് ലഭ്യമാകൂ. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫോൾബിൾ, സ്ലൈഡ്, റീക്ലൈൻ ഫംഗ്ഷനുകളുള്ള രണ്ടാം നിര സീറ്റുകൾ, നീക്കം ചെയ്യാവുന്ന മൂന്നാം നിര സീറ്റുകൾ, സ്റ്റീൽ വീലുകൾ, ഇൻ്റീരിയറിൽ ബ്ലാക്ക് അപ്ഹോൾസ്റ്ററി, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പവർ വിൻഡോ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, 6 എയർബാഗുകൾ എന്നീ ഫീച്ചറുകളോടെയാണ് ബേസ് മോഡൽ ഒരുങ്ങിയിരിക്കുന്നത്.

അസെൻ്റ

നിസാൻ ഗ്രാവൈറ്റിൻ്റെ രണ്ടാമത്തെ വേരിയൻ്റാണിത്. ഇതിനും മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ മാത്രമേ ലഭിക്കൂവെന്നാണ് കമ്പനി പറയുന്നത്. ബേസ് മോഡലിലെ സവിശേഷതകൾക്ക് പുറമേ നിങ്ങൾക്ക് വയർലെസ് ഫോൺ മിററിംഗുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, സ്റ്റിയറിംഗ്-മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, രണ്ടാമത്തെയും മൂന്നാമത്തെയും നിരയിൽ എസി വെൻ്റുകൾ തുടങ്ങിയ ഫീച്ചറുകളും ലഭിക്കുന്നതായിരിക്കും.

New Nissan Gravite 7 Seater MPV Variants And Features Explained

എൻ-കണക്റ്റ

ഗ്രാവൊറ്റിൻ്റെ എൻ-കണക്റ്റ വേരിയൻ്റ് ഏറ്റവും ഉയർന്ന രണ്ടാമത്തെ വേരിയൻ്റാണ്. കൂടാതെ മാനുവൽ, ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനുകൾക്കിടയിൽ തെരഞ്ഞെടുക്കാനുള്ള അവസരവും ഇതിലുണ്ട്. ലോവർ വേരിയൻ്റുകളിലുള്ള എല്ലാ ഫീച്ചറുകൾക്കും പുറമെ ഡൈനാമിക് ഗൈഡ് ലൈനുകളുള്ള റിവേഴ്സ് ക്യാമറ, ക്രിസ്റ്റൽ എഡ്ജ് എൽഇഡി ടെയിൽ ലാമ്പുകൾ, റിയർ വൈപ്പർ, ഡീഫോഗർ, 50 KG ലോഡ് വഹിക്കാൻ ശേഷിയുള്ള റൂഫ് റെയിലുകൾ, കൂൾഡ് ഗ്ലൗബോക്‌സ്, സെൻ്റർ കൺസോൾ, ഡ്യുവൽ-ടോൺ ബീജ്, ബ്ലാക്ക് അപ്ഹോൾസ്റ്ററി എന്നിവയെല്ലാം ഇതിലുണ്ടാവും.

ടെക്‌ന

ഗ്രാവൈറ്റ് ശ്രേണിയിലെ ടോപ്പ് എൻഡ് വേരിയൻ്റായാണ് ടെക്‌ന സ്ഥാനംപിടിക്കുന്നത്. കൂടാതെ N-കണക്റ്റ വേരിയന്റിനേക്കാൾ അധിക ഫീച്ചറുകളും ഇതിൽ ഒരുക്കിയിട്ടുണ്ടെന്നത് അധികമായി മുടക്കുന്ന പൈസയ്ക്ക് മൂല്യം നൽകും. 7.0 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, 15-ഇഞ്ച് ഡ്യുവൽ-ടോൺ ഫ്ലെക്സ് വീലുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, വയർലെസ് ചാർജർ എന്നിവയാണ് അധിക സവിശേഷതകളായി ലഭിക്കുക.

New Nissan Gravite 7 Seater MPV Variants And Features Explained

ലോഞ്ച് എഡിഷൻ

മുകളിൽ പറഞ്ഞതുപോലെ ആദ്യം വാങ്ങുന്ന 1001 പേർക്കായിട്ടാണ് നിസാൻ ഗ്രാവൈറ്റിൻ്റെ ലോഞ്ച് എഡിഷൻ വേരിയൻ്റ് നീക്കിവെച്ചിരിക്കുന്നത്. ടെക്‌ന വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും കൂടുതൽ ആകർഷകമാക്കുവാനായി ജെബിഎൽ സൗണ്ട് സിസ്റ്റം, ഡ്യുവൽ ഡാഷ്‌ക്യാം, എയർ പ്യൂരിഫയർ, ആംബിയന്റ് ലൈറ്റിംഗ്, ഫ്രണ്ട് സീറ്റിന് നെക്ക് കുഷ്യനുകൾ, രണ്ടാം നിര സീറ്റിന് ലംബർ കുഷ്യനുകൾ, ബോഡി ഗ്രാഫിക്‌സ് എന്നിവയെല്ലാമാണ് ലേഞ്ച് എഡിഷൻ വാങ്ങുന്നവർക്ക് ലഭിക്കുക.

റെനോ ട്രൈബറിൽ കാണുന്ന അതേ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് ഗ്രാവിറ്റിനും കരുത്ത് പകരുന്നത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (AMT) എന്നിവയുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 71 bhp കരുത്തിൽ പരമാവധി 96 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. കുഞ്ഞൻ എംപിവി വിഭാഗത്തിൽ ട്രൈബർ മാത്രമാവും ഗ്രാവൈറ്റിന് നേരിട്ട് വെല്ലുവിളി ഉയർത്തുക.

More from DriveSpark

Article Published On: Wednesday, February 18, 2026, 11:24 [IST]
English summary
New nissan gravite 7 seater mpv variants and features explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X