വില അറിയാൻ ഇനി ഒരുമാസം പോലുമില്ല! ക്രെറ്റയുമായുള്ള യുദ്ധത്തിന് തീയതി കുറിച്ച് ന്യൂജെൻ ഡസ്റ്റർ

എസ്‌യുവികളെ ഇന്ത്യക്കാർക്കിടയിൽ പ്രിയങ്കരമാക്കിയത് ആരെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമേ അന്നും ഇന്നും പറയാനുള്ളൂ. അത് റെനോ ഡസ്റ്റർ എന്നായിരിക്കും. പക്ഷേ കാലത്തിനൊത്ത് മാറാൻ കഴിയാതെ വന്നതോടെ ന്യൂജെൻ പിള്ളേർക്കിടയിൽ പിടിച്ചുനിൽക്കാൻ മോഡലിന് സാധിക്കാതെ പോവുകയായിരുന്നു. എന്നാൽ ഒരിടവേളയ്ക്ക് ശേഷം പുനർജന്മമെടുത്ത് വന്നിരിക്കുകയാണ് ഡസ്റ്റർ. ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗം സൃഷ്ടിച്ച ഐക്കണിക് മോഡലായ ഡസ്റ്റര്‍ പുതുരൂപത്തിലും ആളെ കറക്കിവീഴ്ത്തിയിട്ടുണ്ടെന്ന് വേണം പറയാൻ. അഡാറ് ഡിസൈനും ഫീച്ചറുകളുമെല്ലാമായി വാഹനത്തിനെ 2026 ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് പ്രദർശിപ്പിച്ചിരുന്നു.

ഇപ്പോഴിതാ ന്യൂജെൻ ഡസ്റ്ററിൻ്റെ ഔദ്യോഗിക അവതരണത്തിനും വില പ്രഖ്യാപനത്തിനുമായി തീയതി കുറിച്ചിരിക്കുകയാണ് റെനോ. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന മോഡലിനെ മാർച്ച് 17-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതായത് മൂന്നാം തലമുറ അവതാരത്തിൽ റെനോ ഡസ്റ്റർ പുറത്തിറങ്ങുാൻ ഇനി ദിവസങ്ങൾ മാത്രം മതിയെന്ന് സാരം. 2022-ൽ കളംവിട്ട മിഡ്-സൈസ് എസ്‌യുവിയുടെ വരവിൽ എതിരാളികൾ വിറച്ചിരിക്കുകയായിരിക്കും.

New Renault Duster SUV To Launch In India on March 17 Expected Price Design Features

ആഗോള തലത്തിലുള്ള മോഡലിൻ്റെ അതേ ഡിസൈൻ സ്വീകരിച്ച് തന്നെയാണ് ന്യൂജെൻ മോഡൽ ഇന്ത്യയിലേക്ക് എത്തുന്നത്. എന്നിരുന്നാലും ഇന്ത്യയ്ക്ക് ആവശ്യമായ പ്രാദേശിക മാറ്റങ്ങൾ രൂപത്തിൽ കാണാനാവുന്നതാണ്. മുന്നിൽ ടേൺ ഇൻഡിക്കേറ്ററുകളായി ഇരട്ടിയാകുന്ന ഐബ്രോ-സ്റ്റൈൽ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ (ഡിആർഎൽ), റെനോ ലോഗോ ഇല്ലാതെ 'ഡസ്റ്റർ' അക്ഷരങ്ങളുള്ള ബോൾഡ് ഗ്രിൽ, സിൽവർ ബമ്പർ സറൗണ്ട്, പിക്സൽ ആകൃതിയിലുള്ള ഫോഗ് ലാമ്പുകൾ എന്നിവയാണ് എസ്‌യുവിയുടെല മുൻവശത്തിന് അഴക് സമ്മാനിക്കുന്നത്.

വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാൽ കറുത്ത ബോഡി ക്ലാഡിംഗ്, സി-പില്ലറിലെ റിയർ ഡോർ ഹാൻഡിലുകൾ, 50 കിലോഗ്രാം ലോഡ്-ബെയറിംഗ് ശേഷിയുള്ള റൂഫ് റെയിലുകൾ, 18 ഇഞ്ച് വരെ അലോയ് വീലുകൾ, 212 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് കാണാനാവുക. പിൻഭാഗത്ത് കണക്റ്റഡ് എൽഇഡി ലൈറ്റ് ബാർ, റൂഫ്-മൗണ്ടഡ് സ്‌പോയിലർ, സിൽവർ ആക്‌സന്റുകളുള്ള കറുത്ത ബമ്പർ എന്നിവയാണ് ന്യൂജെൻ ഡസ്റ്ററിനെ ഗ്ലാമറാക്കുവാനായി എത്തുക. അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകൾ യഥാക്രമം 26.9 ഡിഗ്രിയും 34.7 ഡിഗ്രിയുമാണെന്നാണ് കമ്പനി പറയുന്നത്.

New Renault Duster SUV To Launch In India on March 17 Expected Price Design Features

ഇനി ഇൻ്റീരിയറിലേക്ക് കയറിയാലും പുറംമോടിയിലെ ആഡംബരത്തം അകത്തളത്തിലും പകർത്താൻ റെനോയ്ക്ക് സാധിച്ചിട്ടുണ്ട്. ന്യൂജെൻ ഡസ്റ്ററിൽ ഡ്യുവൽ-സ്ക്രീൻ സജ്ജീകരണം, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, സിൽവർ ആക്സന്റുകൾ, പ്രധാന പ്രവർത്തനങ്ങൾക്കായി ഫിസിക്കൽ ബട്ടണുകൾ നിലനിർത്തിക്കൊണ്ട് ഗ്രീൻ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ് എന്നിവയുള്ള ഡാഷ്‌ബോർഡ് എല്ലാം ലഭിക്കും. കപ്പ് ഹോൾഡറുകളുള്ള സ്ലൈഡിംഗ് ഫ്രണ്ട് ആംറെസ്റ്റും പിൻ ആംറെസ്റ്റും കമ്പനി ഒരുക്കിയിട്ടുണ്ട്.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പവർഡ് ടെയിൽഗേറ്റ്, 6-വേ പവർഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാണ് പ്രധാന ഫീച്ചറുകളായി കൊടുത്തിട്ടുള്ളത്. സേഫ്റ്റിയുടെ കാര്യമെടുത്താലും മിഡ്-സൈസ് എസ്‍‌യുവി നിരയിലെ വമ്പൻമാരെ കീഴടക്കാനുള്ള എല്ലാ സംവിധാനങ്ങളും ന്യൂജെൻ ഡസ്റ്ററിലൂണ്ടാവും.

New Renault Duster SUV To Launch In India on March 17 Expected Price Design Features

6 എയർബാഗുകൾ (സ്റ്റാൻഡേർഡ്), 360-ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ടയർ-പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഫോർ-വീൽ ഡിസ്ക് ബ്രേക്കുകൾ, ലെവൽ 2 ADAS എന്നിവയെല്ലാമാണ് എസ്‌യുവിയിലെ പ്രധാന സേഫ്റ്റി ഫീച്ചറുകൾ. ഡീസൽ ഇല്ലെങ്കിലും മൂന്ന് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായിട്ടാണ് റെനോ ഡസ്റ്ററിൻ്റെ രണ്ടാം വരവ്. 1.0 ലിറ്റർ ടർബോ, 1.3 ലിറ്റർ ഫോർ സിലിണ്ടർ ടർബോ, 1.8 സിസി ഫോർ-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എന്നിവയാണവ.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 6-സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് എന്നിവയുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 1.0 ലിറ്റർ ടർബോ എഞ്ചിന് 100 bhp കരുത്തിൽ 160 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. അതേസമയം 6-സ്പീഡ് മാനുവൽ, 6-സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സ് സംവിധാനമുള്ള 1.3 ലിറ്റർ ഫോർ സിലിണ്ടർ ടർബോയ്ക്ക് 163 bhp പവറിൽ പരമാവധി 280 Nm ടോർക്ക് വരെ വികസിപ്പിക്കാൻ ശേഷിയുണ്ടാവും.

1.4 കിലോവാട്ട്സ് ബാറ്ററി പായ്ക്കുമായി ജോടിയാക്കിയിരിക്കുന്ന 1.8 സ്ട്രോംഗ് ഹൈബ്രിഡ് പെട്രോളിന് 160 bhp പവറിൽ പരമാവധി 172 Nm ടോർക്ക് വരെ നിർമിക്കാൻ സാധിക്കുന്നതാണ്. അതുവഴി ചെറിയ വേഗതയിൽ ഇലക്ട്രിക്-ഒൺലി മോഡിൽ പ്രവർത്തിക്കാൻ എസ്‌യുവിയെ പ്രാപ്തമാക്കുന്നു. ഇതിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രമാവും ഉണ്ടാവുക. 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണ് ന്യൂജെൻ റെനോ ഡസ്റ്ററിന് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Thursday, February 26, 2026, 14:00 [IST]
English summary
New renault duster suv to launch in india on march 17 expected price design features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X