19.66 കിലോമീറ്റർ വരെ മൈലേജ്, ഇനി വിലയിലും ഞെട്ടിച്ചാൽ ക്രെറ്റ ഒതുങ്ങും! പുതിയ കുഷാഖ് വരുന്നത് രണ്ടുംകൽപ്പിച്ച്

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് മുഖംമിനുക്കി സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് എത്തിയത് അടുത്തിടെയായിരുന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ വമ്പൻമാർ ആധിപത്യം സ്ഥാപിച്ചിരുന്ന സമയത്താണ് കുഷാഖ് ആദ്യം അവതരിച്ചത്. പിന്നീട് കൂടുതൽ ന്യൂജെൻ പിള്ളേരെത്തിയതോടെ വിൽപ്പന ചെറുതായൊന്ന് പിന്നാക്കം പോവുകയും ചെയ്‌തു. ഇത് മറികടന്ന് മുമ്പോട്ട് കുതിക്കാനായാണ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് എത്തിയിരിക്കുന്നത്. വില പ്രഖ്യാപനവും ലേഞ്ചും മാത്രം ബാക്കി വെച്ചാണ് ചക്രവർത്തിയുടെ പുതിയ രൂപം പ്രദർശിപ്പിച്ചത്. ഇനി അധിക ദിവസമില്ലാതെ തന്നെ ഇക്കാര്യവും കമ്പനി വെളിപ്പെടുത്തുന്നതായിരിക്കും.

ഏറെ നാളായി കാത്തിരിക്കുന്ന കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വിലയും ഔദ്യോഗിക ലോഞ്ചും 2026 മാര്‍ച്ച് 21-ന് സ്കോഡ ഔദ്യോഗികമായി വെളിപ്പെടുത്തും. 2021-ല്‍ പുറത്തിറങ്ങിയ ശേഷം കുഷാഖിന് ലഭിക്കുന്ന ഏറ്റവും വലിയ അപ്‌ഡേറ്റാവുമിത്. അവതരണത്തിന് മുന്നോടിയായി മിഡ്-സൈസ് എസ്‌യുവിയുടെ മൈലേജ് കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ ഇപ്പോൾ.

New Skoda Kushaq Facelift Mileage Figures Out Ahead Of March 21 Launch

ജനുവരിയിൽ അരങ്ങേറ്റം കുറിച്ച സ്കോഡ കുഷാഖിനായുള്ള ബുക്കിംഗ് നിലവിൽ 15,000 രൂപ ടോക്കൺ തുകയ്ക്ക് നടന്നുവരികയാണ്. മുഖംമിനുക്കിയെത്തുന്ന എസ്‌യുവി 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ, 1.5 ലിറ്റർ ടിഎസ്ഐ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാവും വാഗ്ദാനം ചെയ്യുക. 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്, പുതിയ 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാനുമാവും.

ഇതിൽ 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ 6 സ്പീഡ് മാനുവൽ 19.66 കിലോമീറ്റർ മൈലേജാവും വാഗ്ദാനം ചെയ്യുക. അതേസമയം സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ഇതേ എഞ്ചിൻ 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വരുമ്പോൾ ലിറ്ററിന് 19.09 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകുമെന്നാണ് കമ്പനി പറയുന്നത്. അകേസമയം 1.5 ലിറ്റർ ടിഎസ്ഐ പെട്രോൾ 7 സ്പീഡ് ഡിസിടി 18.72 കിലോമീറ്റർ മൈലേജുമാണ് അവകാശപ്പെടുന്നത്.

New Skoda Kushaq Facelift Mileage Figures Out Ahead Of March 21 Launch

സെഗ്മെന്റിലെ പല മോഡലുകളും നാണിച്ചുപോവുന്ന തരത്തിലുള്ള കിടിലൻ ഫീച്ചറുകളും പുതിയ ഡിസൈനും സമ്മാനിച്ചാണ് സ്കേഡ തങ്ങളുടെ ചക്രവർത്തിയെ പുതുക്കിപണിതിരിക്കുന്നത്. ഇതോടൊപ്പം തരക്കേടില്ലാത്ത കിടിലൻ മൈലേജ് കണക്കുകൾ കൂടിയാവുമ്പോൾ സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് ജനഹൃദയങ്ങൾ കീഴടക്കുമെന്ന കാര്യം ഉറപ്പിക്കാം. ക്ലാസിക് പ്ലസ്, സിഗ്നേച്ചർ, സ്‌പോർട്‌ലൈൻ, പ്രസ്റ്റീജ്, മോണ്ടി കാർലോ എന്നീ വ്യത്യസ്‌ത വേരിയൻ്റുകളിലായാണ് പുത്തൻ പതിപ്പിന്റെ വരവ്.

പുതിയ കുഷാഖ് നവീകരിച്ച യൂറോപ്യൻ ഡ്രൈവിംഗ് ഡൈനാമിക്സ്, നൂതന ഫീച്ചറുകൾ, യാത്രക്കാരുടെ സുഖം, സുരക്ഷ എന്നിവ ആകർഷകമായ മൂല്യവുമായി സംയോജിപ്പിക്കുന്നുവെന്നാണ് സ്കോഡ പറയുന്നത്. ഡിസൈനിൽ വലിയ സ്കോഡ കൊഡിയാക്കിനെ അനുസ്മരിപ്പിക്കുന്ന രൂപമാണ് കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് ആവാഹിച്ചിരിക്കുന്നത്. ലംബമായി അടുക്കിയ ക്രോം സ്ലാറ്റുകളുള്ള റീഡിസൈൻ ചെയ്ത ഫ്രണ്ട് ഗ്രിൽ, പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, സെഗ്‌മെന്റഡ് എൽഇഡി ഡിആർഎൽ എന്നിവയാണ് മുൻവശത്തെ മനോഹരമാക്കുന്നത്.

New Skoda Kushaq Facelift Mileage Figures Out Ahead Of March 21 Launch

സൈഡ് പ്രൊഫൈലിലേക്ക് വന്നാൽ പുതിയ കുഷാഖിൽ 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളും പിൻഭാഗത്ത് സെഗ്‌മെൻ്റഡ് എൽഇഡി ടെയിൽ ലാമ്പുകളും ഗ്, സീക്വൻഷ്യൽ റിയർ ടേൺ ഇൻഡിക്കേറ്ററുകളുമാണ് ഇടംപിടിച്ചിരിക്കുന്ന പുതുമയുള്ള കാര്യങ്ങൾ. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വലിയ പനോരമിക് സൺറൂഫ്, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ആംബിയൻ്റ് ലൈറ്റിംഗ് പോലുള്ള അത്യാധുനിക ഫീച്ചറുകളാണ് അകത്തളത്തിനെ മനോഹരമാക്കുന്നത്.

പുതിയ സീറ്റ് അപ്ഹോൾസ്റ്ററി, മസാജ് ഫംഗ്ഷൻ പ്രീമിയം ലെതറെറ്റ് സീറ്റുകളും 6 വേ ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റുകളും യാത്രകൾ അടിപൊളിയാക്കുവാനായി എത്തുന്നുണ്ട്. ഫ്രണ്ട് സീറ്റുകള്‍ക്ക് വെന്റിലേഷന്‍ സൗകര്യവുമുണ്ടെന്നും സ്കേഡ പറയുന്നു. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റില്‍ ആദ്യമായി റിയര്‍ സീറ്റ് മസാജ് ഫങ്ഷന്‍ ലഭിക്കുന്ന കാറായി കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് മാറിയതും ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Friday, March 20, 2026, 10:00 [IST]
English summary
New skoda kushaq facelift mileage figures out ahead of march 21 launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X