ബേസില്‍ പോലും സണ്‍റൂഫ്, പിന്‍സീറ്റിൽ 'മസാജിംഗ്' ചെയ്യാം! ക്രെറ്റക്ക് അടുത്ത 'പണി' കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ്

ഇന്ത്യന്‍ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ പോരാട്ടം കൂടുതല്‍ കലുശിതമാക്കി സ്‌കോഡ കുഷാഖ് ഫെയ്സ്ലിഫ്റ്റ് (Skoda Kushaq Facelift) അവതരിച്ചു. പുത്തന്‍ ഡിസൈനും മോഡേണ്‍ ഫീച്ചറുകളുമായാണ് സ്‌കോഡ ഓട്ടോ ഇന്ത്യ കുഷാഖിന്റെ പരിഷ്‌കരിച്ച പതിപ്പ് എത്തുന്നത്. സ്‌കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും വെളിപ്പെടുത്തിയെങ്കിലും വില ഇപ്പോഴും മറച്ചുവെച്ചിരിക്കുകയാണ് കമ്പനി. കുഷാഖിന്റെ എക്‌സ്റ്റീരിയര്‍ ഡിസൈനില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സെഗ്മെന്റഡ് എല്‍ഇഡി ഇന്‍സെര്‍ട്ടുകളോട് കൂടിയ പുതിയ ഗ്രില്‍, പരിഷ്‌കരിച്ച ബമ്പര്‍, പുതിയ ഹെഡ്ലാമ്പുകള്‍ എന്നിവയടങ്ങുന്ന കുഷാഖിന്റെ പുത്തന്‍ ഫ്രണ്ട് ഫാസിയ പ്രീമിയം ലുക്ക് നല്‍കുന്നു.

കാഴ്ചയില്‍ കുഷാഖിന്റെ 'മൂത്ത സഹോദരനായ' സ്‌കോഡ കൊഡിയാക്കിനെ അനുസ്മരിപ്പിക്കുന്ന സ്‌റ്റൈലിംഗാണ് കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന് ലഭിച്ചത്.വശങ്ങളിലേക്ക് നീങ്ങിയാല്‍ പുതിയ ഡിസൈനിലുള്ള 17 ഇഞ്ച് അലോയ് വീലുകള്‍ കുഷാഖിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു. അലോയ് വീല്‍ ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്. എല്‍ഇഡി കണക്റ്റഡ് ലൈറ്റ് ബാറോട് കൂടിയ പുത്തന്‍ ടെയില്‍ ലാമ്പുകളാണ് പിന്‍വശത്തെ പ്രധാന ആകര്‍ഷണം.

skoda kushaq facelift unveiled

റീ-ഡിസൈന്‍ ചെയ്ത ടെയില്‍ ഗേറ്റും പിന്നിലെ സ്‌കോഡ ലെറ്ററിംഗില്‍ നല്‍കിയിട്ടുള്ള ഇല്യുമിനേഷനും കുഷാഖിനെ മോഡേണ്‍ ആക്കുന്നു.വാഹനത്തിന്റെ അകത്തളത്തിലും വിപുലമായ മാറ്റങ്ങള്‍ സ്‌കോഡ വരുത്തിയിട്ടുണ്ട്. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റില്‍ ആദ്യമായി റിയര്‍ സീറ്റ് മസാജ് ഫങ്ഷന്‍ ലഭിക്കുന്ന കാറായി കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് മാറി. പ്രീമിയം ലെതറെറ്റ് സീറ്റുകളും 6 വേ ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റുകളും യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖസൗകര്യം വാഗ്ദാനം ചെയ്യുന്നു.

ഫ്രണ്ട് സീറ്റുകള്‍ക്ക് വെന്റിലേഷന്‍ സൗകര്യവുമുണ്ട്. സാങ്കേതിക സവിശേഷതകളുടെ കാര്യത്തിലും കുഷാഖ് മുന്നില്‍ നില്‍ക്കുന്നു. 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ എസ്‌യുവിയില്‍ കാണാം. അപ്‌ഡേറ്റിന്റെ ഭാഗമായി കുഷാഖില്‍ സണ്‍റൂഫ് സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റാക്കി മാറ്റി. താഴ്ന്ന വേരിയന്റുകളില്‍ ഇലക്ട്രിക് സണ്‍റൂഫും ഉയര്‍ന്ന വേരിയന്റുകളില്‍ പനോരമിക് സണ്‍റൂഫ് ആണ് നല്‍കിയിരിക്കുന്നത്.

skoda kushaq facelift unveiled

റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഡീഫോഗറുകള്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിമ്മുകള്‍, റിയര്‍ വൈപ്പറുകള്‍ എന്നിവയും ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്.സേഫ്റ്റിയുടെ കാര്യത്തില്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്ന സ്‌കോഡ കാറുകളുടെ പാരമ്പര്യം കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റും പിന്തുടരുന്നു. കാറില്‍ ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഓള്‍-എല്‍ഇഡി ലൈറ്റിംഗ് എന്നിവ സുരക്ഷയും കാഴ്ചയും വര്‍ദ്ധിപ്പിക്കുന്നു. മുമ്പത്തെ പോലെ തന്നെ സുരക്ഷിതമായ യാത്രാ അനുഭവം കുഷാഖ് ഫെയ്സ്ലിഫ്റ്റും ഉറപ്പുനല്‍കുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു.

രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് എസ്‌യുവി ഓഫര്‍ ചെയ്യുന്നത്. കുഷാഖിലെ പരിചിതമായ 1.0 ലിറ്റര്‍ TSI, , 1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനുകള്‍ മാറ്റമില്ലാതെ തുടരുന്നുവെങ്കിലും ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാറ്റമുണ്ട്. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സുകള്‍ക്ക് പുറമെ പുതിയ 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കൂടി ലഭിച്ചിരിക്കുകയാണ്.

skoda kushaq facelift montecarlo unveiled

എസ്‌യുവിയുടെ സ്‌പോര്‍ട്ടി പതിപ്പായ മോണ്ടെ കാര്‍ലോയും (Monte Carlo) ഇവന്റില്‍ വെച്ച് കമ്പനി വെളിപ്പെടുത്തി. റെഡ് സ്‌ട്രൈപ്പുകളുള്ള ഗ്രില്‍, ബ്ലാക്ക്ഡ് ഔട്ട് എക്സ്റ്റീരിയര്‍, ഡ്യുവല്‍ ടോണ്‍ പെയിന്റ് സ്‌കീം, സ്‌പെഷ്യല്‍ ബാഡ്ജിംഗ് എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. കുഷാഖിന് സ്‌കോഡ 4 വര്‍ഷത്തെ സൂപ്പര്‍ കെയര്‍ വാറണ്ടി സൗജന്യമായി വാഗ്ദാനം ചെയ്യുന്നു.

ഇത് 6 വര്‍ഷം വരെ നീട്ടാനും കഴിയും. കൂടുതല്‍ പ്രീമിയം ഫീച്ചറുകളുമായി എത്തുന്ന കുഷാഖ് മിഡ്‌സൈസ് എസ്‌യുവി വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ഹോണ്ട എലിവേറ്റ് എന്നിവയ്ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്നുറപ്പാണ്. എസ്‌യുവിയുടെ പ്രീ-ബുക്കിംഗുകള്‍ ആരംഭിച്ച് കഴിഞ്ഞു. 2026 മാര്‍ച്ചില്‍ വില പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Tuesday, January 20, 2026, 13:39 [IST]
English summary
New skoda kushaq facelift unveiled features specs details malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X