മാരുതിയുടെ വെൽഫയറോ? തെറ്റിദ്ധരിക്കേണ്ട ഇതാണ് സുസുക്കിയുടെ പുതിയ 8 സീറ്റർ ഹൈബ്രിഡ് വാൻ

മാരുതി സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി നിരവധി കാറുകളാണ് റീബാഡ്‌ജിംഗിന് വിധേയമായത്. എർട്ടിഗ, ബലേനോ, ഇന്നോവ തുടങ്ങിയ ജനപ്രിയർ ഇത്തരത്തിൽ കുപ്പായമാറ്റത്തിന് വിധേയമായപ്പോൾ ഇന്ത്യക്കാർ വണ്ടറടിച്ചിട്ടുണ്ട്. പോരാത്തതിന് ലാൻഡ് ക്രൂയിസർ, വെൽഫയർ തുടങ്ങിയ മോഡലുകൾ സുസുക്കിയുടെ ബാഡ്‌ജ് അണിഞ്ഞെത്തുന്ന ഫോട്ടോകൾ ട്രോളാക്കിയും പലരും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ വെൽഫയർ മാരുതിയുടെ അഡ്രസിൽ ശരിക്കും എത്തിയാൽ എങ്ങനെയിരിക്കുമെന്ന് എപ്പോഴെങ്കിലും നിങ്ങൾ ആളോചിച്ചിട്ടുണ്ടോ? എന്നാൽ അതുപോലൊരു അത്യാഡംബര മിനിവാൻ നമ്മുടെ ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കിക്ക് അങ്ങ് ആഗോള വിപണിയിലുണ്ട്.

2007-ൽ പുറത്തിറങ്ങിയ സുസുക്കി ലാൻഡി എന്ന മിഡ്‌-സൈസ് മിനിവാൻ ജാപ്പനീസ് വിപണിയിലെ ഒരു ജനപ്രിയ വാഹനമാണ്. മൂന്ന് തലമുറ വരെ നിസാൻ സെറീനയുടെ പ്ലാറ്റ്ഫോമിൽ ഒരുക്കിയ വാഹനം പിന്നീട് 2022-ൽ നാലാം തലമുറ മോഡൽ പുറത്തിറക്കിയതോടെ ടൊയോട്ടയുടെ മോഡുലാർ TNGA-C പ്ലാറ്റ്‌ഫോമിലേക്ക് മാറി. നിലവിലെ രൂപത്തിൽ ലാൻഡി അടിസ്ഥാനപരമായി ടൊയോട്ട നോഹയുടെ റീബാഡ്‌ജ് മോഡലാണ് കേട്ടോ.

New Suzuki Landy Minivan Revealed

ഇപ്പോഴിതാ ലാൻഡിയുടെ പുത്തൻ മോഡലുമായി എത്തിയിരിക്കുകയാണ് മാരുതിയുടെ മാതൃകമ്പനിയായ സുസുക്കി. ശരിക്കും ആദ്യ കാഴ്ച്ചയിൽ വെൽഫയർ അല്ലേയിതെന്ന് തോന്നിപ്പോവുന്ന വിധത്തിലാണ് മിനിവാൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. തിരശ്ചീനമായുള്ള സ്ലാറ്റുകളുള്ള വലിയ ഗ്രിൽ, മുകളിൽ മൌണ്ട് ചെയ്‌ത എൽഇഡി ഡിആർഎൽ, ഷാർപ്പ് ഹെഡ്‌ലാമ്പുകൾ, സ്‌പോർട്ടി ലോവർ ലിപ് സ്‌പോയിലർ എന്നിവയാണ് ലാൻഡിയുടെ പുതിയ രൂപത്തെ മനോഹരമാക്കുന്നത്.

വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാൽ യു-ആകൃതിയിലുള്ള വീൽ ആർച്ചുകൾ, പരമ്പരാഗത ഡോർ ഹാൻഡിലുകൾ, റിയർ സ്ലൈഡിംഗ് ഡോറുകൾ തുടങ്ങിയ സവിശേഷതകളാണ് കാണാനാവുക. ഫ്ലോട്ടിംഗ് റൂഫ് ഇഫക്റ്റിനായി ബ്ലാക്ക് പില്ലറും നൽകിയിട്ടുണ്ട്. ടെയിൽ ലാമ്പുകൾക്കായുള്ള യുണീക് ഡിസൈൻ, ഫ്ലാറ്റ് റിയർ വിൻഡ്‌സ്ക്രീൻ, റൂഫ് ഫിറ്റഡ് സ്‌പോയിലർ, ഫ്ലാറ്റ് ടെയിൽഗേറ്റ്, മിനിമൽ ബമ്പർ സെക്ഷൻ എന്നിവയാണ് പിൻവശത്തെ പൂരകമാക്കുന്നത്.

New Suzuki Landy Minivan Revealed

മെറ്റൽ സ്ട്രീം മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ മൈക്ക, ന്യൂട്രൽ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് പുതിയ സുസുക്കി ലാൻഡി വിപണനത്തിന് എത്തുന്നത്. ലാൻഡിയിലെ പ്രധാന അപ്‌ഡേറ്റുകളിൽ ഒന്ന് പുതിയ 8-സീറ്റർ ഓപ്ഷൻ ചേർത്തതാണ്. മുമ്പത്തെ 7-സീറ്റർ വേരിയന്റ് തുടർന്നും ലഭ്യമാകുമെങ്കിലും അധിക സീറ്റിംഗ് ഓപ്ഷൻ വാഹനത്തിന്റെ പ്രായോഗികത വർധിപ്പിക്കാൻ സഹായിക്കും.

ഇതോടൊപ്പം ഡാഷ്‌ബോർഡിൽ സോഫ്റ്റ് പാഡിംഗ് ചേർത്തുകൊണ്ട് സുസുക്കി മൊത്തത്തിലുള്ള സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു പ്രധാന അപ്‌ഡേറ്റ് 7 ഇഞ്ച് വലിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ കൂട്ടിച്ചേർക്കലാണ്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 ഇഞ്ച് അല്ലെങ്കിൽ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ ഓപ്ഷൻ തുടങ്ങിയ സവിശേഷതകളോടെയാണ് മിഡ്-സൈസ് മിനിവാൻ വിപണനത്തിന് എത്തുന്നത്.

2026 അപ്‌ഡേറ്റോടെ സുസുക്കി ലാൻഡി ഇപ്പോൾ സെൽഫ് ചാർജിംഗ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനിൽ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. ഇതിൽ 1.8 ലിറ്റർ പെട്രോൾ എഞ്ചിനും ഒരു ഇലക്ട്രിക് മോട്ടോറും ഉൾപ്പെടുന്നു. സംയോജിത പവർ ഔട്ട്പുട്ട് ഏകദേശം 138 bhp ആണെന്നും കമ്പനി പറയുന്നു. E-CVT ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന മോഡലിന് 23.2 കിലോമീറ്റർ മൈലേജും സുസുക്കി അവകാശപ്പെടുന്നുണ്ട്.

ലാൻഡി പ്രധാനമായും FWD ആണെങ്കിലും ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകളുള്ള 4WD ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ജപ്പാനിലെ ശൈത്യകാല സാഹചര്യങ്ങളിൽ മെച്ചപ്പെട്ട പെർഫോമണസിനായി E-Four വേരിയന്റിന് 'സ്നോ എക്സ്ട്രാ' മോഡ് ലഭിക്കുന്നു. നേരത്തെ 150 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിനിലും ലാൻഡി ലഭ്യമായിരുന്നു. എന്തായാലും ഇനി ഹൈബ്രിഡിൽ വാഹനം ചൂടപ്പം പോലെ വിറ്റഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Article Published On: Friday, June 5, 2026, 17:08 [IST]
English summary
New suzuki landy minivan revealed new design hybrid engine 8 seater option
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X