സുസുക്കിയുടെ XL7 എംപിവി ഇന്ത്യയിലേക്ക്, പേരുമാറി ഈ വർഷം തന്നെ പുറത്തിക്കാൻ മാരുതി; കാരെൻസ് കരുതിയിരുന്നോ

ഇന്ത്യയിലെ എംപിവി സെഗ്മെന്റിൽ മാരുതി സുസുക്കിയുടെ തുറുപ്പുചീട്ടാണ് എർട്ടിഗ. ഇന്നോവ വാങ്ങാൻ പൈസയില്ലാത്തവരെല്ലാം വാങ്ങിക്കൂട്ടിയ ഈ 7-സീറ്റർ മോഡൽ എക്കാലവും രാജ്യത്തെ ടോപ്പ് സെല്ലിംഗ് കാറുകളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഓരോമാസവും 15,000 യൂണിറ്റുകൾക്ക് മുകളിൽ കച്ചോടം പിടിച്ചുകൊണ്ടാണ് എർട്ടിഗ വിലസുന്നത്. ടാക്‌സി വിഭാഗത്തിലും ചൂടപ്പം പോലെ വിറ്റഴിയുന്നതാണ് വാഹനത്തിന്റെ പ്ലസ് പോയിന്റ്. എന്നാൽ എർട്ടിഗ പോലെ തന്നെയൊരു 6-സീറ്റർ മൾട്ടി പർപ്പസ് വാഹനവും മാരുതിയുടെ നിരയിലുണ്ട്. പ്രീമിയം ഡീലർഷിപ്പായ നെക്‌സയിലൂടെ ഇന്ത്യക്കാർക്കിടയിലേക്ക് എത്തുന്ന XL6 ആണ് കക്ഷി.

എർട്ടിഗയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന എന്നാൽ എർട്ടിഗയേക്കാൽ പ്രീമിയം ഫീൽ നൽകുന്ന ഒരു 6-സീറ്റർ എംപിവിയാണ് XL6. രണ്ടാംനിരയിൽ ക്യാപ്റ്റൻ സീറ്റുകൾ ഒരുക്കി ടൊയോട്ട ഇന്നോവയുടേത് പോലെ യാത്രാസുഖവുമായി എത്തിയ വിരുതൻ പലരുടേയും ഇഷ്‌ട വാഹനം കൂടിയാണ്. വിദേശ വിപണികളിൽ XL7 എന്നപേരിൽ അറിയപ്പെടുന്ന വണ്ടിക്ക് അടുത്തിടെ മുഖംമിനുക്കൽ ലഭിച്ചിരുന്നു.

New Suzuki XL7 To Launch In India As The Maruti XL6 Facelift

ഇന്തോനേഷ്യൻ-സ്പെക്ക് സുസുക്കി XL7 ഈ വർഷം അവസാനം മാരുതി സുസുക്കി XL6 എന്ന പേരിൽ ഇന്ത്യയിലെത്തും എന്നതാണ് ഏറ്റവും പുതിയ വാർത്ത. ജൂലൈ 29-ന് നടക്കുന്ന 2026 GIIAS ഷോയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായി വാഹന നിർമ്മാതാവ് എംപിവിയുടെ ഔദ്യോഗിക ചിത്രം പുറത്തിറക്കിയിട്ടുണ്ട്. ഇത് എംപിവിയുടെ ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റാണ്. ആയതിനാൽ എക്സ്റ്റീരിയർ ഡിസൈനിലെ മിനുക്കുപണികൾക്ക് പുറമെ അകത്തും ചില മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.

ഡിസൈനിലേക്ക് നോക്കിയാൽ പുതിയ ക്രോം ഗ്രില്ലും താഴെ കറുത്ത നിറത്തിലുള്ള ഇൻസേർട്ടുകളും ചേർന്നാണ് വലിയ മാറ്റം വരുന്നത്. പക്ഷേ കൂടുതൽ ശ്രദ്ധേയമായത് പുതിയ ഹെഡ്‌ലൈറ്റുകളും ഫോഗ് ലാമ്പ് ഇൻസേർട്ടുകൾക്കായുള്ള പുത്തൻ രൂപകൽപ്പനയുമാണ്. വശക്കാഴ്ച്ചയിലേക്ക് നോക്കിയാൽ റീഡിസൈൻ ചെയ്‌ത അലോയ് വീലുകൾ തന്നെയാവും ആദ്യം കണ്ണിലുടക്കുക. ബാക്കിയെല്ലാം നിലവിലേതിന് സമാനമായി തുടരും. പിന്നിൽ പുതിയ XL7 എംപിവിക്ക് കറുത്ത നിറത്തിലുള്ള ടെയിൽ ലാമ്പുകൾ ലഭിക്കുന്നുണ്ട്.

New Suzuki XL7 To Launch In India As The Maruti XL6 Facelift

ഇന്റീരിയറിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. പക്ഷേ കൂടുതൽ ഫീച്ചർ അപ്‌ഡേറ്റുകൾ ഉണ്ടാകുമെന്ന കാര്യം മാരുതി സുസുക്കി സൂചന നൽകിയിട്ടുണ്ട്. അവയിൽ ഫ്രണ്ട് സീറ്റ് വെന്റിലേഷൻ, മെച്ചപ്പെട്ട 360-ഡിഗ്രി ക്യാമറ പാക്കേജ്, മെച്ചപ്പെട്ട ഹെഡ്‌സ്-അപ്പ് ഡിസ്പ്ലേ (HUD), ഇന്ത്യൻ വിപണിയിൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി ഒരു വലിയ സ്‌ക്രീൻ എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയാവും പുതിയ XL6 ഇന്ത്യയിലെത്തുക. സുഖസൗകര്യങ്ങളും പ്രായോഗികതയും ഒത്തുചേർന്ന XL6 എംപിവിക്ക് എർട്ടിഗയിലെ അതേ 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ തന്നെയാവും ഇനിയുള്ള കാലവും തുടിപ്പേകുക. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയിരിക്കുന്ന XL6 എംപിവിയിലെ 1.5 ലിറ്റർ പെട്രോൾ എഞ്ചിന് 6000 ആർപിഎമ്മിൽ 103hp പവറും 4400 ആർപിഎമ്മിൽ 136.8 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

New Suzuki XL7 To Launch In India As The Maruti XL6 Facelift

മാരുതി സുസുക്കിയുടെ ഡ്യുവൽ ജെറ്റ് സാങ്കേതികവിദ്യയും സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും സജ്ജീകരിച്ചിരിക്കുന്നതിനാൽ പെർഫോമൻസും മൈലേജും ഒരുപോലെ ലഭിക്കും. പെട്രോളിന് പുറമെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് പതിപ്പിലും 6-സീറ്റർ എംപിവി വാഗ്ദാനം ചെയ്യുന്നതാവും. എന്നാൽ വിക്ടോറിസിലേത് പോലെ പുതിയ XL6 മോഡലിൽ അണ്ടർബോഡി സിഎൻജി ടാങ്ക് എത്തിയേക്കുമെന്നാണ് അനുമാനം.

അങ്ങനെ ബൂട്ട് സ്പേസ് ഒട്ടും പോവാതെ ആളുകൾക്ക് ഉപയോഗിക്കാനാവും. എംപിവിയുടെ മൈലേജിന്റെ കാര്യമെടുത്താൽ നിലവിൽ മാനുവൽ ഗിയർബോക്‌സിൽ 20.97 കിലോമീറ്റർ ഇന്ധനക്ഷമതയും ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ 20.27 കിലോമീറ്റർ മൈലേജുമാണ് മാരുതി സുസുക്കി XL6 മോഡലിൽ അവകാശപ്പെടുന്നത്. അതേസമയം സിഎൻജിയിൽ 26.32 കിലോമീറ്റർ മൈലേജും കമ്പനി പറയുന്നുണ്ട്. പുതിയ മോഡലിലും ഈ കണക്കുകൾ അതേപടി നിലനിർത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ഈ വർഷം ഉത്സവ സീസണിൽ ഇന്ത്യൻ വിപണിയിൽ പുതിയ XL6 ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. പുതുക്കിയ മോഡലിലെ മാറ്റങ്ങൾ കണക്കിലെടുക്കുമ്പോൾ എക്സ്ഷോറൂം വില 11.50 ലക്ഷം മുതൽ 14.50 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം. ഇന്ത്യയിലെ എംപിവി സെഗ്മെന്റിൽ കിയ കാരെൻസ് ക്ലാവിസ് ആണ് മാരുതിയുടെ 6 സീറ്ററിന്റെ പ്രധാന എതിരാളി. ഫീച്ചറുകളുടെ കാര്യത്തിൽ കൊറിയൻ മോഡലിനെ വെല്ലാൻ ആവില്ലെങ്കിലും വിശ്വാസവും കിടിലൻ മൈലേജും ആളുകൾക്കിടയിൽ മതിപ്പുളവാക്കും.

Article Published On: Saturday, July 4, 2026, 6:00 [IST]
English summary
New suzuki xl7 to launch in india as the maruti xl6 facelift launch expected in festive season
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X