9.59 ലക്ഷത്തിന് പനോരമിക് സൺറൂഫുള്ള എസ്‌യുവി ഷോറൂമിലെത്തി, പോയി നോക്കിയാൽ വാങ്ങിപ്പോവും

ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന മോഡലാണ് ടാറ്റ നെക്സോൺ. വന്നിട്ട് ഏറെക്കാലമായെങ്കിലും ഇന്നും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നതിന്റെ പ്രധാന കാരണം കൃത്യമായ ഇടവേളകളിൽ മിനുങ്ങിയെത്തുന്നത് തന്നെയാണ്. വാഹനത്തെ കൃത്യസമയങ്ങളിൽ പുതുക്കിപണിയുന്നതും ആളുകൾക്ക് വൈവിധ്യമാർന്ന വേരിയന്റുകൾ വാഗ്‌ദാനം ചെയ്യുന്നതും താങ്ങാനാവുന്ന വിലയും ഡീസൽ എഞ്ചിന്റെ സാന്നിധ്യവും അഡാറ് സേഫ്റ്റിയുമെല്ലാമാണ് നെക്സോണിനെ സവിശേഷമാക്കുന്ന ഘടകങ്ങൾ. ഇതുപോലെ മറ്റൊരു മോഡൽ വാങ്ങാൻ നോക്കിയാൽ കിട്ടില്ലെന്ന് തന്നെ തറപ്പിച്ചുപറയാം. ദേ ഇക്കഴിഞ്ഞ ദിവസവും ആളുകളുടെ മനസറിഞ്ഞ് പുത്തനൊരു വേരിയന്റ് ടാറ്റ പുറത്തിറക്കിയിരുന്നു.

ഇന്ത്യയിൽ ആദ്യമായി വോയ്‌സ് അസിസ്റ്റഡ് പനോരമിക് സൺറൂഫിനെ 10 ലക്ഷം രൂപയിൽ താഴെ വിലയിൽ വാഗ്ദാനം ചെയ്‌തുകൊണ്ടാണ് ടാറ്റ മോട്ടോർസ് നെക്സോൺ പ്യുവർ പ്ലസ് PS എന്ന പുത്തൻ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. വിപണിയിലെത്തി ദിവസങ്ങൾക്കുള്ളിൽ ഡീലർഷിപ്പിലേക്കും വാഹനം എത്തിയിരിക്കുകയാണ് ഇപ്പോൾ. പുതിയ വേരിയന്റ് രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്.

New Tata Nexon Pure Plus PS Variant Arrived In Dealerships

മാനുവൽ, എഎംടി കോൺഫിഗറേഷനുകളിൽ പെട്രോൾ മാനുവൽ, എഎംടി, ട്വിൻ സിലിണ്ടർ സിഎൻജി മാനുവൽ, ഡീസൽ എന്നീ നാല് രൂപത്തിലാണ് നെക്സോൺ പ്യുവർ പ്ലസ് PS വാഗ്ദാനം ചെയ്യുന്നത്. ഇതിൽ പെട്രോൾ മാനുവലിന് 9.59 ലക്ഷം രൂപയും പെട്രോൾ എഎംടിക്ക് 10.14 ലക്ഷം, സിഎൻജി മാനുവലിന് 10.39 ലക്ഷം, ഡീസൽ മാനുവലിന് 10.54 ലക്ഷം, ഡീസൽ എഎംടിക്ക് 11.19 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.

ഫീച്ചറുകളിലേക്ക് നോക്കിയാൽ 2026 ടാറ്റ നെക്‌സോൺ പ്യുവർ പ്ലസ് PS വേരിയന്റിൽ ക്രൂയിസ് കൺട്രോൾ, റിയർ വൈപ്പർ, വാഷർ, രണ്ട് ട്വീറ്ററുകൾ, വോയ്‌സ് അസിസ്റ്റഡ് പനോരമിക് സൺറൂഫ്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ഫോൺ മിററിംഗ്, ഓട്ടോ-ഫോൾഡിംഗ് ORVM-കൾ, ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, 6 എയർബാഗുകൾ, റിയർ എസി വെന്റുകൾ, എൽഇഡി ലൈറ്റിംഗ്, ഡ്രൈവ് മോഡുകൾ, ഡിജിറ്റൽ ക്ലസ്റ്റർ എന്നിവ പോലുള്ള മോഡേൺ ടെക്നോളജികളെല്ലാം കമ്പനി കുത്തിനിറച്ചിട്ടുണ്ട്.

New Tata Nexon Pure Plus PS Variant Arrived In Dealerships

നെക്സോണിലെ 1.2 ലിറ്റർ റെവോട്രോൺ ടർബോ പെട്രോൾ എഞ്ചിന് 120 bhp പവറിൽ പരമാവധി 170 Nm ടോർക്ക് ഉത്പാദിപ്പിക്കാനാവും. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി, 7-സ്പീഡ് ഡിസിഎ എന്നിങ്ങനെ ഒന്നിലധികം ട്രാൻസ്മിഷൻ ഓപ്ഷനുകളുമായാണ് എഞ്ചിൻ വരുന്നത്. 115 bhp കരുത്തിൽ 260 Nm ടോർക്ക് നൽകുന്ന 1.5 ലിറ്റർ റെവോടോർക്ക് ഡീസൽ എഞ്ചിനും എസ്‌യുവിയുടെ ഭാഗമാണ്.

6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളാണ് ഡീസലിനൊപ്പം ടാറ്റ ഒരുക്കിയിരിക്കുന്നത്. നെക്സോണിന്റെ ആകർഷണം കൂടുതൽ വർധിപ്പിക്കുന്നതിനായി, 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി 100 bhp കരുത്തിൽ 170 Nm ടോർക്ക് നൽകാൻ ശേഷിയുള്ള കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റും നെക്‌സോണിൽ ലഭ്യമാണ്. ട്വിൻ സിലിണ്ടർ സംവിധാനവുമായി വരുന്ന ഇതിന്റെ മൈലേജ് തന്നെയാണ് ഹൈലൈറ്റ്.

New Tata Nexon Pure Plus PS Variant Arrived In Dealerships

ഇന്റേണൽ കമ്പഷൻ, സി‌എൻ‌ജി ഓപ്ഷനുകൾക്ക് പുറമെ ഇലക്ട്രിക്കിലും നെക്സോൺ ലഭിക്കുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്. അങ്ങനെ രാജ്യത്ത് ലഭ്യമാവുന്ന എല്ലാത്തരം ഫ്യുവൽ ഓപ്ഷനുകളിലും ലഭ്യമാവുന്ന ചുരുക്കം ചില മോഡലുകളിൽ ഒന്നായി വാഹനം മാറുന്നുമുണ്ട്. 30kWh, 45kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് നെക്‌സൺ ഇവി വരുന്നത്. വലിയ ബാറ്ററി പായ്ക്ക് ARAI സാക്ഷ്യപ്പെടുത്തിയ 489 കിലോമീറ്റർ റേഞ്ച് നൽകാൻ വരെ യോഗ്യമാണ്.

ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി വിഭാഗത്തിൽ മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO, സ്കോഡ കൈലാക്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ മിടുക്കൻമാരോടാണ് ടാറ്റ നെക്സോണിന്റെ മത്സരം. അടുത്ത കാലത്തായി ഇന്ത്യക്കാർക്ക് സൺറൂഫിനോട് വർധിച്ചുവരുന്ന പ്രേമം കൃത്യമായി ഉപയോഗിക്കാൻ പുതിയ പ്യുവർ പ്ലസ് PS വേരിയന്റിലൂടെ ടാറ്റ മോട്ടോർസിന് സാധിക്കും.

Article Published On: Thursday, May 14, 2026, 11:40 [IST]
English summary
New tata nexon pure plus ps variant arrived in dealerships details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X