10 ലക്ഷത്തിൽ താഴെ ഈ ഫീച്ചർ കിട്ടുന്ന ഒരേയൊരു എസ്‌യുവിയായി നെക്സോൺ, വാങ്ങാൻ ഇനി ഷോറൂമിൽ ജനത്തിരക്കായിരിക്കും

ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലെ ടോപ്പ് സെല്ലിംഗ് മോഡലാണ് ടാറ്റ നെക്സോൺ. അടിപൊളി സേഫ്റ്റി, കിടിലൻ ബിൽഡ് ക്വാളിറ്റി, സൂപ്പർ ഡിസൈനും ഫീച്ചറുകളും, പെട്രോൾ, ഡീസൽ, സിഎൻജി, ഇവി എന്നിങ്ങനെ ഒന്നിലധികം ഫ്യുവൽ ഓപ്ഷനുകൾ എന്നിവയെല്ലാം നൽകുന്ന അപൂർവ വാഹനം കൂടിയാണിത്. അതിനാൽ ഓരോ മാസവും വിൽപ്പന 15,000 യൂണിറ്റുകൾക്ക് മുകളിലാണ്. എങ്കിലും സെഗ്മെന്റിലെ മത്സരം കടക്കുന്നതിനാൽ അടിക്കടി നെക്സോണിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനും ടാറ്റ മോട്ടോർസ് ശ്രദ്ധിക്കാറുണ്ട്. അടുത്ത കാലത്തായി ഇന്ത്യക്കാർക്ക് സൺറൂഫിനോട് വർധിച്ചുവരുന്നതിനാൽ പുത്തനൊരു വേരിയന്റ് കൊണ്ടുവന്ന് ഞെട്ടിച്ചിരിക്കുകയാണ് കമ്പനി.

ഇതിൽ എന്താണിത്ര ഞെട്ടാനിരിക്കുന്നതെന്നാവും പലരും ഇപ്പോൾ ആലോചിക്കുന്നത് അല്ലേ. ഇന്ത്യയിൽ ആദ്യമായി വോയ്‌സ് അസിസ്റ്റഡ് പനോരമിക് സൺറൂഫിനെ 10 ലക്ഷം രൂപയിൽ താഴെ വിലയിൽ എത്തിച്ചിരിക്കുകയാണ് ടാറ്റ നെക്‌സോൺ. അപ്പോൾ കുറച്ചൊക്കെ ഞെട്ടേണ്ടി വരുമെന്ന് ഇപ്പോൾ മനസിലായില്ലേ. പ്യുവർ പ്ലസ് PS എന്ന പുത്തൻ വേരിയന്റിലൂടെയാണ് ഈയൊരു നേട്ടം ടാറ്റ മോട്ടോർസിന്റെ കോംപാക്‌ട് എസ്‌യുവി നേടിയെടുത്തിരിക്കുന്നത്.

New Tata Nexon Pure Plus PS Variant Launched In India With Panoramic Sunroof

സെഗ്മെന്റിലെ മറ്റൊരു എതിരാളിക്കും നടത്തിയെടുക്കാൻ സാധിക്കാത്ത കാര്യം നെക്സോൺ പുഷ്പം പോലെയാണ് സാധിച്ചെടുത്തിരിക്കുന്നത്. മാനുവൽ, എഎംടി കോൺഫിഗറേഷനുകളിൽ പെട്രോൾ മാനുവൽ, എഎംടി, ട്വിൻ സിലിണ്ടർ സിഎൻജി മാനുവൽ, ഡീസൽ എന്നിങ്ങനെ നാല് എഞ്ചിൻ ഓപ്ഷനുകളിലാണ് നെക്സോൺ പ്യുവർ പ്ലസ് PS വാഗ്ദാനം ചെയ്യുന്നത്. പുതിയ ടാറ്റ നെക്സോൺ പെട്രോൾ പ്യുവർ പ്ലസ് PS മാനുവലിന് 9.59 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

അതേസമയം പ്യുവർ പ്ലസ് PS പെട്രോൾ എഎംടിക്ക് 10.14 ലക്ഷം, സിഎൻജി മാനുവലിന് 10.39 ലക്ഷം, ഡീസൽ മാനുവലിന് 10.54 ലക്ഷം, ഡീസൽ എഎംടിക്ക് 11.19 ലക്ഷം എന്നിങ്ങനെയാണ് വില കൊടുക്കേണ്ടി വരിക. ഇന്ത്യയിൽ 10 ലക്ഷം യൂണിറ്റ് വിൽപ്പന മറികന്നതിന്റെ വേളയിലാണ് ഇത്തരത്തിലൊരു പുതുവേരിയന്റ് എസ്‌യുവിലേക്ക് എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നെക്സോണിലെ 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 120 bhp പവറോളം ഉത്പാദിപ്പിക്കാൻ യോഗ്യമാണ്.

New Tata Nexon Pure Plus PS Variant Launched In India With Panoramic Sunroof

ഇത് കോം‌പാക്‌ട് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും ശക്തമായ എഞ്ചിനായി മാറുന്നുമുണ്ടേ. iCNG വേരിയന്റിലും ഇതേ എഞ്ചിനാണ് ടാറ്റ മോട്ടോർസ് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം, നെക്സോൺ ഡീസൽ ഓപ്ഷൻ അതിന്റെ ക്ലാസിലെ ഏറ്റവും ഇന്ധനക്ഷമതയുള്ളത് എന്ന ബഹുമതിയും വഹിക്കുന്നുണ്ട്. പനോരമിക് സൺറൂഫിന് പുറമെ പുതിയ പ്യുവർ പ്ലസ് PS മറ്റ് മോഡേൺ ഫീച്ചറുകളാലും സമ്പന്നമാക്കിയാണ് ഒരുക്കിയിട്ടുള്ളത്.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 26.03 സെന്റീമീറ്റർ ഹാർമൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 6-സ്പീക്കർ ഓഡിയോ സജ്ജീകരണം, ഗൈഡ്‌ലൈനുകളും സെൻസറുകളും ഉള്ള എച്ച്ഡി റിയർ-വ്യൂ ക്യാമറ, ഓട്ടോ എൽഇഡി ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ക്രൂയിസ് കൺട്രോൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ഓട്ടോ ഫോൾഡുള്ള ഇലക്ട്രിക് ഒആർവിഎമ്മുകൾ എന്നിവയെല്ലാമാണ് ഇതിലെ പ്രധാന ഫീച്ചർ ലിസ്റ്റുകൾ.

New Tata Nexon Pure Plus PS Variant Launched In India With Panoramic Sunroof

2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ നമ്പർ വൺ എസ്‌യുവിയും സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുമായതിനാൽ കഴിഞ്ഞ വർഷവും നെക്‌സോൺ ശക്തമായ വിൽപ്പനയാണ് കാഴ്ച്ചവെച്ചത്. എന്തായാലും പുത്തൻ വേരിയന്റിന്റെ വരവ് ടാറ്റയ്ക്ക് കൂടുതൽ ഊർജമാവുമെന്നതിൽ സംശയമൊന്നും വേണ്ട. ഇക്കഴിഞ്ഞ 2026 ഏപ്രിൽ മാസത്തിൽ എസ്‌യുവിയുടെ 18,126 യൂണിറ്റുകളാണ് നിരത്തിലെത്തിയത്.

അതായത് കഴിഞ്ഞ വർഷം വിറ്റതിലും 17 ശതമാനത്തിന്റെ വർധനവാണ് നെ്ക്സോൺ വാർഷിക വിൽപ്പനയിൽ കൈവരിച്ചിരിക്കുന്നതെന്ന് സാരം. ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി വിഭാഗത്തിൽ മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO, സ്കോഡ കൈലാക്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ വമ്പൻമാരോട് ഏറ്റുമുട്ടിയാണ് നെക്സോൺ ഇക്കാലമത്രയും ഒന്നാം സ്ഥാനം കൈയടക്കിവെച്ചിരിക്കുന്നത്.

Article Published On: Saturday, May 9, 2026, 11:34 [IST]
English summary
New tata nexon pure plus ps variant launched in india with panoramic sunroof
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X