വാഗൺആറിന് കച്ചോടം കുറയും, 5.59 ലക്ഷത്തിൻ്റെ പുത്തൻ എസ്‌യുവിയുടെ ഡെലിവറി തുടങ്ങി ടാറ്റ

ബജറ്റ് ഹാച്ച്ബാക്കുകൾ വാങ്ങാനിരുന്നവരെ പോലും ചാക്കിലാക്കിക്കൊണ്ട് ടാറ്റയുടെ പുതിയ കുഞ്ഞൻ എസ്‌യുവി കളംനിറഞ്ഞാടാൻ തുടങ്ങിയിട്ട് കുറച്ചുവർഷമായി. വന്നകാലം മുതൽ ഇന്നു വരെ ടോപ്പ് സെല്ലിംഗ് മോഡലായി വിലസുന്ന പഞ്ച് അടുത്തിടെ മുഖംമിനുക്കി വിപണിയിലെത്തിയിരുന്നു. വീണ്ടും ഗ്ലാമറസായി എത്തിയതോടെ ഇനിയും ആളുകൾ വാങ്ങുവാനായി വരി നിൽക്കുമെന്ന കാര്യം ഉറപ്പാണ്. അതും അടിപൊളി വിലയിൽ നല്ല സേഫ്റ്റിയിൽ ഇത്തരമൊരു കുഞ്ഞൻ സ്പോർട് യൂട്ടിലിറ്റി വാഹനം കിട്ടിയാൽ ആർക്കെങ്കിലും മുഖംതിരിക്കാനാവുമോ. പോരാത്തതിന് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ ടർബോ പെട്രോൾ എഞ്ചിനും കമ്പനി ഒരുക്കിയിട്ടുണ്ട്.

ജനുവരി 13-ന് ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കിയ ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ഡെലിവറി രാജ്യത്താകെമാനം തുടങ്ങിയിരിക്കുകയാണ് കമ്പനിയിപ്പോൾ. കിടിലൻ ലുക്കുമായി എത്തിയ മൈക്രോ എസ്‌യുവിയെ ഇനി നിരത്തുകളിൽ ധാരാളം കാണാനാവും. 5.59 ലക്ഷം രൂപ പ്രാരംഭ വിലയിൽ പുറത്തിറങ്ങിയ 2026 പഞ്ച് ടാറ്റ മോട്ടോർസിൻ്റെ ഏറ്റവും പ്രധാനപ്പെട്ട വാഹനങ്ങളിലൊന്നായി മാറുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.

New Tata Punch Facelift Deliveries Begin In India

പ്രിസ്റ്റൈൻ വൈറ്റ്, ഡേറ്റോണ ഗ്രേ, സിയാൻ്റാഫിക്, കാരമൽ, ബംഗാൾ റൂഷ്, കൂർഗ് ക്ലൗഡ്‌സ് എന്നീ നാല് ആകർഷകമായ നിറങ്ങളിലാണ് പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്. ഇതിനൊപ്പം ഡ്യുവൽ ടോൺ റൂഫ് ഓപ്ഷനുകളും ആളുകൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാനാവുന്നതാണ്. പുത്തൻ പഞ്ചിനായുള്ള ബുക്കിംഗുകൾ വളരെ മുമ്പുതന്നെ അംഗീകൃത ഡീലർഷിപ്പുകൾ വഴിയും ടാറ്റയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ആരംഭിച്ചിരുന്നു.

വാങ്ങാൻ താത്പര്യമുള്ളവർക്ക് ഇതിൽ ഏതെങ്കിലും വഴി സ്വീകരിക്കാവുന്നതാണ്. പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് സ്മാർട്ട്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ് എസ് എന്നിങ്ങനെ ആറ് ട്രിം ലെവലുകളിൽ വാങ്ങാനാവും. 1.2 ലിറ്റർ NA പെട്രോൾ, സിഎൻജി ബൈ-ഫ്യുവൽ, പുതിയ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് മൈക്രോ എസ്‌യുവി വാങ്ങാനാവുന്നത്.

New Tata Punch Facelift Deliveries Begin In India

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ആദ്യത്തെ NA പെട്രോളിന് 87 bhp കരുത്തിൽ പരമാവധി 115 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. അതേസമയം ടർബോ പെട്രോളിന് 120 bhp പവറിൽ പരമാവധി 170 Nm ടോർക്ക് നൽകാൻ കഴിയും. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്ന ടർബോ മോഡലുകൾക്ക് വെറും 11.1 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗതയും കൈവരിക്കാനാവുമെന്നാണ് ടാറ്റ പറയുന്നത്.

കൂടാതെ പഴയ 1.2 ലിറ്റർ NA പെട്രോളിനൊപ്പം സിഎൻജി ബൈ ഫ്യുവൽ ഓപ്ഷനുകളും പുതിയ ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിൽ തിരഞ്ഞെടുക്കാനാവുന്നതാണ്. പവർഔട്ട്പുട്ട് കണക്കുകൾ കുറയുമെങ്കിലും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ ഓടുമ്പോൾ അന്യായ മൈലേജാണ് ഇത് നൽകുന്നത്. ഒപ്പം പ്രായോഗിക വർധിപ്പിക്കുവാനായി ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയും ടാറ്റ മോട്ടോർസ് അവതരിപ്പിക്കുന്നുണ്ട് കേട്ടോ.

New Tata Punch Facelift Deliveries Begin In India

ഇൻ്റീരിയറിലേക്ക് കയറിയാൽ ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പുതിയ 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 360-ഡിഗ്രി ക്യാമറ, 8-സ്പീക്കർ സൗണ്ട് സിസ്റ്റം, സിംഗിൾ-പാൻ സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, റിയർ വെന്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ തുടങ്ങിയ മോഡേൺ ഫീച്ചറുകളാൽ സമ്പന്നമാണ്.

6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, എബിഎസ്, ടയർ പ്രഷർ മോണിട്ടറിംഗ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ എന്നീ സേഫ്റ്റി ഫീച്ചറുകളെല്ലാം സ്റ്റാൻഡേർഡായി തന്നെ പഞ്ചിൽ ഒരുക്കിയിട്ടുണ്ട്. റെയിൻ സെൻസിംഗ് വൈപ്പറുകൾ, 360-ഡിഗ്രി സറൗണ്ട്-വ്യൂ ക്യാമറ, എൽഇഡി ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയും പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിലെ പ്രധാന സുരക്ഷാ സവിശേഷതകളാണ്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗും പഞ്ചിന് ഇടിച്ചിടാനായിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, February 4, 2026, 12:49 [IST]
English summary
New tata punch facelift deliveries begin in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X