ഫുൾ ചാർജിൽ ടാറ്റയുടെ ഇലക്‌ട്രിക് സെഡാൻ ഇനി 391 കിലോമീറ്റർ ദൂരം ഓടിക്കാം, കൂട്ടിന് ഫാസ്റ്റ് ചാർജിംഗ് ശേഷിയും

ടാറ്റയുടെ ഇലക്‌ട്രിക് പാസഞ്ചർ കാർ നിരയിലേക്ക് നെക്സോൺ ഇവിക്ക് (Nexon EV) ശേഷം രണ്ടാമനായി എത്തിയ മോഡലായിരുന്നു ടിഗോർ ഇവി (Tata Tigor EV). തുടക്കത്തിൽ പ്രൈവറ്റ് ആവശ്യങ്ങൾക്കായി വിപണിയിലെത്തിയ ഇലക്‌ട്രിക് കോംപാക്‌ട് സെഡാൻ പിന്നീട് വാണിജ്യ ആവശ്യങ്ങൾക്കായി മാത്രം മാറ്റിവെക്കുകയും ചെയ്‌തു. അങ്ങനെ ടാറ്റ ടിഗോർ ഇവിയുടെ ഫ്ലീറ്റ് പതിപ്പായി എക്‌സ്-പ്രെസ്-ടി (X-Pres-T) രൂപമെടുക്കുകയും ചെയ്തു. ടാക്‌സി കാറായി പല വലിയ നഗരങ്ങളിലും നമ്മൾ ഇവനെ ശ്രദ്ധിച്ചിട്ടുണ്ടാവും. ഇപ്പോഴിതാ ഇവിയിലേക്ക് വമ്പൻ അപ്ഡേറ്റുകളുമായി എത്തിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്.

ഇലക്ട്രിക് സെഡാന്റെ ബാറ്ററി വലിപ്പം വർധിപ്പിക്കുന്നതോടൊപ്പം പവർട്രെയിനിന്റെ പ്രധാന വശങ്ങളും പരിഷ്ക്കരിച്ച് കൂടുതൽ മിടുക്കനാക്കിയിരിക്കുകയാണ് ഇപ്പോൾ. അതായത് മുമ്പത്തേക്കാൾ അധികം പവറും അധിക റേഞ്ചും നൽകാൻ എക്‌സ്-പ്രെസ്-ടി യോഗ്യമായെന്ന് സാരം. 2021-ലാണ് മോഡൽ ആദ്യമായി വിപണിയിലെത്തുന്നത്. ഇതിനുശേഷം കാറിലേക്ക് എത്തുന്ന പ്രധാന അപ്ഡേറ്റാണിത് എന്നതിനാൽ പ്രത്യേക ശ്രദ്ധകൊടുത്താണ് കമ്പനി സംഭവങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.

New Tata Tigor X-Pres-T Electric Sedan Launched With New Updates

ബാറ്ററിയാണ് ഏറ്റവും വലിയ മാറ്റം. മുൻ പതിപ്പ് 24kWh ബാറ്ററി പായ്ക്കോടെയാണ് വന്നിരുന്നത് എങ്കിൽ ഇത്തവണ 32kWh യൂണിറ്റ് ഉപയോഗിച്ചാണ് ടാറ്റ മോട്ടോർസ് വാഹനത്തെ പുതുക്കിയിരിക്കുന്നത്. ഇതോടെ ടാറ്റ എക്‌സ്-പ്രെസ്-ടി സിംഗിൾ ചാർജിൽ 391 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ യോഗ്യമായി. ഇത് യഥാർഥ സാഹചര്യങ്ങളിൽ കുറഞ്ഞത് 300 കിലോമീറ്റർ റേഞ്ചും ഉറപ്പ് പറയുന്നുണ്ട്. മുൻ മോഡലിനെ അപേക്ഷിച്ച് ഇത് വലിയൊരു പുരോഗതിയാണ്.

പഴയ എക്‌സ്-പ്രെസ്-ടി ഫുൾ ചാർജിൽ 277 കിലോമീറ്റർ റേഞ്ചാണ് അവകാശപ്പെട്ടിരുന്നത്. അതായത് യഥാർഥ സാഹചര്യങ്ങളിലേക്ക് എത്തുമ്പോൾ ഇത് 200 കിലോമീറ്ററിൽ താഴെ റേഞ്ച് മാത്രമേ നൽകിയിരുന്നുള്ളൂ. അവകാശപ്പെട്ട റേഞ്ച് കണക്കുകളിൽ 114 കിലോമീറ്റർ വർധനവാണ് ഇപ്പോൾ ഒറ്റയടിക്ക് സംഭവിച്ചിരിക്കുന്നത്. ചാർജിംഗ് വേഗതയിലാണ് മറ്റൊരു പ്രധാന പുരോഗതിയുണ്ടായിരിക്കുന്നത് എന്നുകൂടിയറിഞ്ഞാൽ നിലവിലെ ഉടമകൾ അൽപം സങ്കടപ്പെട്ടേക്കും.

New Tata Tigor X-Pres-T Electric Sedan Launched With New Updates

പുതിയ എക്സ്-പ്രെസ്-ടിയിൽ CCS2 ചാർജിംഗ് പോർട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ 50 kW വരെ DC ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഇലക്ട്രിക് കാറിന് ഇപ്പോഴുണ്ട്. അനുയോജ്യമായ സാഹചര്യങ്ങളിൽ വെറും 30 മിനിറ്റിനുള്ളിൽ 10 ശതമാനത്തിൽ നിന്നും 70 ശതമാനം വരെ ചാർജ് ചെയ്യാൻ ഇതിന് കഴിയും. വേഗത്തിലുള്ള ടേൺഅറൗണ്ട് സമയം കൂടുതൽ ലാഭം നൽകുന്ന വാണിജ്യ വിഭാഗത്തിൽ ഇത് വളരെ ഉപയോഗപ്രദമാകും.

മുകളിൽ സൂചിപ്പിച്ചത് പോലെ പെർഫോമൻസിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന ഇലക്ട്രിക് സെഡാനിൽ 72V 3-ഫേസ് എസി ഇൻഡക്ഷൻ മോട്ടോറായിരുന്നു ടാറ്റ മോട്ടോർസ് ഉപയോഗിച്ചിരുന്നത്. ഇതിലൂടെ 41 bhp കരുത്തിൽ പരമാവധി 105 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ഇവിക്കാവുമായിരുന്നു. എന്നാൽ പുതിയ പതിപ്പിലേക്ക് എത്തുമ്പോൾ 64 bhp പവറിൽ 114 Nm ടോർക്ക് വികസിപ്പിക്കാനവുന്ന വിധത്തിലുള്ള പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറാണ് (PMSM) എക്‌സ്-പ്രെസ്-ടിയിൽ വാഗ്ദാനം ചെയ്യുന്നത്.

New Tata Tigor X-Pres-T Electric Sedan Launched With New Updates

പുതിയ മോഡലിൽ ടോർക്കും വർധിച്ചിട്ടുണ്ട് എന്നതിനാൽ ഡ്രൈവിംഗും കൂടുതൽ രസകരമാക്കും. പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. മറ്റൊരു ശ്രദ്ധേയമായ മാറ്റം ഗ്രൗണ്ട് ക്ലിയറൻസിലാണ്. മുമ്പ് 176 മില്ലീമീറ്ററായിരുന്ന ഇത് പുതിയ മോഡലിലേക്ക് എത്തിയപ്പോൾ 170 മില്ലീമീറ്ററായി കുറഞ്ഞു. വലിയ ബാറ്ററി പായ്ക്ക് കാരണമായിരിക്കാം ഇത്തരത്തിൽ സംഭവിച്ചിരിക്കുന്നത്.

എന്നാൽ പ്രായോഗികത ഉയർത്തുന്നതിനായി ബൂട്ട് സ്പേസ് 293 ലിറ്ററായി വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ, ടാറ്റ മോട്ടോർസ് പുതിയ എക്സ്-പ്രെസ്-ടിയുടെ സസ്‌പെൻഷൻ സജ്ജീകരണവും പരിഷ്‌ക്കരിച്ചു. മുമ്പത്തേക്കാൾ മികച്ച റൈഡ് ക്വാളിറ്റി ഇത് വാഗ്ദാനം ചെയ്യുന്നതിനായുള്ള മാറ്റങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് അനുമാനം. മൊത്തത്തിലുള്ള ഭാരവും ഉയർന്നിട്ടുണ്ട്. മുൻ മോഡൽ 3 വർഷം അല്ലെങ്കിൽ 1.25 ലക്ഷം കിലോമീറ്റർ ബാറ്ററി വാറണ്ടിയുമായാണ് വന്നിരുന്നതെങ്കിൽ പുതിയ കാർ 5 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ ബാറ്ററി വാറണ്ടി വാഗ്ദാനം ചെയ്യുന്നു.

Article Published On: Tuesday, July 7, 2026, 10:17 [IST]
English summary
New tata tigor x pres t electric sedan launched with new updates
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X