മാരുതിയെ പോലെ മൈലേജ്, ഫോക്‌സ്‌വാഗണിന്റെ കുട്ടി എസ്‌യുവി ഒരു ലിറ്ററിൽ 19.98 കിലോമീറ്റർ ഓടും

രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ് മിഡ്-സൈസ് എസ്‌യുവികളുടേത്. മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, ഹ്യുണ്ടായി, ടൊയോട്ട, കിയ, റെനോ, സിട്രൺ, സ്കോഡ, ഹോണ്ട, ഫോക്‌സ്‌വാഗൺ തുടങ്ങിയ വലിയ ബ്രാൻഡ് നിര തന്നെ ഈ വിഭാഗത്തിൽ മത്സരിക്കുന്നുണ്ട്. പോളോയ്ക്ക് ശേഷം ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണിന് ബ്രേക്ക്ത്രൂ നൽകിയ ടൈഗൂൺ എസ്‌യുവി ഈ വിഭാഗത്തിലാണ് മത്സരിക്കുന്നത്. അടിപൊളി സേഫ്റ്റിയും കിടിലൻ പെർഫോമൻസുമെല്ലാമായി ആളുകളെ കൈയിലെടുത്ത മിടുക്കൻ ഇക്കഴിഞ്ഞ ദിവസം മുഖംമിനുക്കി വിപണിയിലെത്തുകയുണ്ടായി (Volkswagen Taigun Facelift SUV).

ലുക്ക് മാത്രമല്ല, പല കാര്യങ്ങളിലും മുമ്പത്തേക്കാൾ കേമനായി എത്തിയ ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ മൈലേജ് കണക്കുകളും പുറത്തുവിട്ട് ഹൈപ്പുയർത്തിയിരിക്കുകയാണ് ജർമൻ ബ്രാൻഡ് ഇപ്പോൾ. 6 സ്പീഡ് മാനുവൽ, പുതിയ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയുമായി ജോടിയാക്കിയ 1.0 ലിറ്റർ, ത്രീ സിലിണ്ടർ, TSI പെട്രോൾ, 7 സ്പീഡ് ഡിസിടി ട്രാൻസ്മിഷൻ മാത്രമുള്ള 1.5 ലിറ്റർ, ഫോർ സിലിണ്ടർ, TSI പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിലെത്തുന്നത്.

New Volkswagen Taigun Facelift SUV Mileage Figures Revealed

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 1.0 ലിറ്റർ, ത്രീ സിലിണ്ടർ, TSI പെട്രോൾ എഞ്ചിന് 114 bhp കരുത്തിൽ പരമാവധി 178 Nm ടോർക്ക് വരെ നൽകുമ്പോൾ രണ്ടാമത്തെ 1.5 ലിറ്റർ, ഫോർ സിലിണ്ടർ, TSI എഞ്ചിൻ 148 bhp പവറിൽ പരമാവധി 250 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ യോഗ്യമാണ്. മൈലേജിന്റെ കാര്യത്തിൽ ടൈഗൂൺ 1.0 ലിറ്റർ മാനുവൽ പതിപ്പുകൾക്ക് യഥാക്രമം 19.98 കിലോമീറ്ററും 19.54 കിലോമീറ്റർ മൈലേജുമാണ് വാഗ്ദാനം ചെയ്യുന്നത്.

അതേസമയം മിഡ്-സൈസ് എസ്‌യുവിയുടെ 1.5 ലിറ്റർ DSG പതിപ്പിന് 18.85 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ടെന്നാണ് ഫോക്‌സ്‌വാഗൺ അവകാശപ്പെടുന്നത്. ഒരേ എഞ്ചിനും ഒരേ പ്ലാറ്റ്ഫോമും പങ്കിടുന്ന 2026 കുഷാഖിനേക്കാൾ മൈലേജാണ് ടൈഗൂൺ ഫെയ്‌സ്‌ലിഫ്റ്റിൽ അവകാശപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. എന്തായാലും കാര്യക്ഷമതയിലും വിട്ടുവീഴ്ച്ച വരുത്തിയിട്ടില്ലാത്തതിനാൽ സെഗ്മെന്റിലെ മുഖ്യശത്രുവായ ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഭീഷണിയുയർത്താൻ ഫോക്‌സിക്ക് സാധിച്ചേക്കും.

New Volkswagen Taigun Facelift SUV Mileage Figures Revealed

എന്തായാലും എസ്‌യുവിയുടെ വില വിവരങ്ങൾ അധികം വൈകാതെ കമ്പനി പുറത്തുവിടും. ഫോക്‌സ്‌വാഗണിന്റെ ടെയ്‌റോണ്‍ ആര്‍-ലൈന്‍ പോലുള്ള ഗ്ലോബൽ മോഡലുകളോട് സാമ്യമുള്ള സ്റ്റൈലിലാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുൻവശത്ത് പുതിയ ടൈഗൂണിന് കണക്റ്റഡ് എൽഇഡി ലൈറ്റ് ബാറും ഇല്യൂമിനേറ്റഡ് ലോഗോയും ലഭിക്കുന്നുണ്ട്. പിൻവശത്ത് സി ആകൃതിയിലുള്ള ടെയിൽ ലൈറ്റുകളാണ് എറിച്ചുനിൽക്കുന്നത്.

നിലവിലെ കളർ ഓപ്ഷനുകൾക്ക് പുറമെ അവോക്കാഡോ പേൾ, സ്റ്റീൽ ഗ്രേ എന്നീ രണ്ട് പുതിയ നിറങ്ങളും മുഖംമിനുക്കിയ മോഡലിൽ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ടൈഗൂണിന് 6 അപ്ഹോൾസ്റ്ററി ഓപ്ഷനുകൾ ലഭിക്കുന്നുണ്ട്. അതിൽ സോൾ ബ്ലാക്ക്, സിഎൻസി സ്റ്റിച്ചിംഗുള്ള ആന്ത്രാസൈറ്റ്, ലണ്ടൻ ഗ്രേ സ്റ്റിച്ചിംഗുള്ള സോൾ ബ്ലാക്ക്, ബ്ലാക്ക് പൈപ്പിംഗുള്ള സ്റ്റോം ഗ്രേ, റെഡ് പൈപ്പിംഗും സ്റ്റിച്ചിംഗും ഉള്ള സ്റ്റോം ഗ്രേ, റെഡ് പൈപ്പിംഗും സ്റ്റിച്ചിംഗും ഉള്ള സോൾ ബ്ലാക്ക് എന്നിവയാണ് ഉൾപ്പെടുന്നത്.

New Volkswagen Taigun Facelift SUV Mileage Figures Revealed

അപ്ഹോൾസ്റ്ററി മെറ്റീരിയലുകൾക്ക് പുറമേ പുതിയ ഫോക്‌സ്‌വാഗൺ ടൈഗൂൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ അകത്തളം കൂടുതൽ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. അതിൽ ഡ്യുവൽ-പാനൽ പനോരമിക് സൺറൂഫ്, സിക്‌സ്-വേ പവർഡ് ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഹീറ്റഡ് സംവിധാനമുള്ള റിയർ വിൻഡ്‌ഷീൽഡും വൈപ്പറും എല്ലാം എസ്‌യുവിക്ക് മോടിയേകുന്നുണ്ട്. 15 ആപ്പുകൾ ബിൽറ്റ്-ഇൻ ആയി സജ്ജീകരിച്ചിരിക്കുന്ന പുതിയ 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അകത്തളത്തിലെ ഹൈലൈറ്റാണ്.

ഗൂഗിളിന്റെ ഓട്ടോമോട്ടീവ് AI-യുടെ സപ്പോർട്ടിൽ നിർമിച്ച "ഹലോ ഫോക്‌സ്‌വാഗൺ" വോയ്‌സ് അസിസ്റ്റന്റ്, കോൺഫിഗർ ചെയ്യാവുന്ന ഡിസ്‌പ്ലേകളുള്ള പുതിയ 10.25 ഇഞ്ച് MID, ടേൺ-ബൈ-ടേൺ നാവിഗേഷൻ, തത്സമയ ETA വിവരങ്ങൾ എന്നിവയും ക്യാബിനിൽ ലഭ്യമാണ്. എങ്കിലും 360 ഡിഗ്രി ക്യാമറ, ADAS പോലുള്ള പ്രീമിയം ഫീച്ചറുകളുടെ അഭാവം ഇപ്പോഴും ജർമൻ വാഹന നിർമാതാക്കളുടെ പുതിയ മോഡലിലുണ്ട് കേട്ടോ.

More from DriveSpark

Article Published On: Sunday, April 12, 2026, 10:49 [IST]
English summary
New volkswagen taigun facelift suv mileage figures revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X