ക്രെറ്റയും സിയറയുമെല്ലാം ഒരുങ്ങിയിരുന്നോ, വരവിന് സമയം കുറിച്ച് ഫോക്‌സ്‌വാഗണിന്റെ കുഞ്ഞൻ എസ്‌യുവി

ഏവരുടേയും പ്രിയപ്പെട്ട ഫോക്‌സ്‌വാഗൺ കാറായിരുന്ന പോളോ ഇന്ത്യയിൽ നിന്നും വിട പറഞ്ഞപ്പോൾ പകരക്കാരനെ കണ്ടെത്തുക എന്നത് ജർമൻ വാഹന നിർമാതാക്കൾക്ക് അൽപം ശ്രമകരമായ വിഷയമായിരിക്കുമെന്നാണ് പൊതുവേ പലരും കരുതിയിരുന്നത്. ഹാച്ച്ബാക്കിന് പകരം ട്രെൻഡ് സെറ്ററായ എസ്‌യുവി മോഡലിനെ തന്നെയാണ് കമ്പനി പിൻഗാമിയായി കൊണ്ടുവന്നത്. കുറഞ്ഞ വിലയും ഉഗ്രൻ സേഫ്റ്റിയും ഗംഭീര പെർഫോമൻസുമെല്ലാം കൂടി ഒത്തുചേർന്ന വാഹനത്തിന് ടൈഗൂൺ എന്ന പേരും ഫോക്‌സ്‌വാഗൺ സമ്മാനിച്ചു. സാക്ഷാൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് പോലുള്ള വമ്പൻമാരോട് ഏറ്റുമുട്ടി ടൈഗൂൺ അതിവേഗം തങ്ങളുടെ സ്ഥാനം കണ്ടെത്തുകയും ചെയ്‌തു.

2021-ൽ വിപണിയിലെത്തിയ ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ വിൽപ്പന അടുത്തിടെയായി അൽപം പിന്നിലാണ്. എന്നാൽ മുഖംമിനുക്കി പഴയ പ്രതാപത്തിലേക്ക് ഉയരാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ജർമൻ ബ്രാൻഡിന്റെ അണിയറയിൽ ഒരുങ്ങുന്നത്. ഏപ്രിൽ 9-ന് ഫോക്‌സ്‌വാഗൺ ഇന്ത്യ ടൈഗൂൺ ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് റിപ്പോർട്ട് ചെയ്‌തിരിക്കുകയാണ് കാർവാലെ വെബ്സൈറ്റ്.

New Volkswagen Taigun Facelift To Launch In India on 9 April

അഞ്ച് കൊല്ലങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയതിനുശേഷം ടൈഗൂണിന് ലഭിക്കുന്ന ആദ്യത്തെ പ്രധാന അപ്‌ഡേറ്റാണിത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. കോസ്‌മെറ്റിക് പരിഷ്ക്കാരങ്ങൾ, ഫീച്ചർ കൂട്ടിച്ചേർക്കലുകൾ, സാധ്യമായ മെക്കാനിക്കൽ മാറ്റങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടാവും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അരങ്ങത്തേക്ക് എത്തുക. അടുത്തിടെ മോഡലിന്റെ നിരത്തിലെ പരീക്ഷണയോട്ടവും ഫോക്‌സി ആരംഭിച്ചിരുന്നു.

സമീപകാലത്ത് പുറത്തുവന്ന സ്പൈ ചിത്രങ്ങൾ അടിസ്ഥാനമാക്കുകയാണെങ്കിൽ പുത്തൻ ടൈഗൂണിൽ കണക്റ്റഡ് എൽഇഡി ഡിആർഎല്ലുകളും ഇലുമിനേറ്റഡ് ലോഗോയുമുള്ള പുതുക്കിയ മുൻവശം തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെയ്‌റോൺ R-ലൈൻ പോലുള്ള പുതിയ ഗ്ലോബൽ ഫോക്‌സ്‌വാഗൺ മോഡലുകൾക്ക് സമാനമായ സ്റ്റൈലിംഗായിരിക്കും ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ സ്വീകരിക്കുക. അങ്ങനെ ടൈഗൂണിന് അൽപ്പം കൂടുതൽ സ്പോർട്ടിയറായ രൂപം കൈവരിക്കാനും സാധിക്കും.

New Volkswagen Taigun Facelift To Launch In India on 9 April

പുതിയ അലോയ് വീൽ ഡിസൈനുകളും, പുതുക്കിയ ടെയിൽ ലാമ്പുകൾ ഉൾപ്പെടെയുള്ള പരിഷ്ക്കാരങ്ങളും വാഹനത്തിലേക്ക് വന്നെത്തുന്നതായിരിക്കും. കൂടാതെ പുതിയ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും അവതരിപ്പിക്കാൻ സാധ്യതയുണ്ട്. സാങ്കേതിക വിദഗ്ദ്ധരായ എതിരാളികളോട് മുട്ടാൻ കണക്റ്റഡ് കാർ ഫീച്ചറുകളും മറ്റ് മോഡേൺ സവിശേഷതകളും മിഡ്-സൈസ് എസ്‌യുവിയിലേക്ക് കുത്തിനിറയ്ക്കാൻ സാധ്യതയുണ്ട്.

അകത്തളത്തിലേക്ക് വന്നാൽ എസ്‌യുവിക്ക് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിംഗ് എന്നിവ ലഭിക്കുമെന്നാണ് വിവരം. ഇതുകൂടാതെ പനോരമിക് സൺറൂഫ്, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, മെച്ചപ്പെടുത്തിയ സീറ്റ് പ്രവർത്തനം എന്നിവ പോലുള്ള മാറ്റങ്ങളും ഫോക്‌സ്‌വാഗൺ ടൈഗൂൺ ഫെയ്‌സ്‌ലിഫ്റ്റിലുണ്ടാവും. സേഫ്റ്റിയുടെ കാര്യത്തിൽ പണ്ടേ പുലിയായതിനാൽ അക്കാര്യത്തിലും ആശങ്കപ്പെടേണ്ടതില്ല.

New Volkswagen Taigun Facelift To Launch In India on 9 April

ഫോക്‌സ്‌വാഗണിന്റെ MQB AO IN പ്ലാറ്റ്ഫോമിലാണ് ടൈഗൂൺ പണികഴിപ്പിച്ചിരിക്കുന്നത്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്നും ഏറ്റവും കൂടുതൽ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കായ ഇന്ത്യൻ എസ്‌യുവികളിൽ ഒന്നായ ഇതിൽ 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഫ്രണ്ട് എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ എന്നിവ പോലുള്ള സുരക്ഷാ സന്നാഹങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാൽ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ മാറ്റമില്ലാതെ തുടരാനാണ് സാധ്യത. 1.0 ലിറ്റര്‍ ടിഎസ്‌ഐ, 1.5 ലിറ്റര്‍ ടിഎസ്‌ഐ എന്നീ നിലവിലുള്ള എഞ്ചിന്‍ ഓപ്ഷനുകള്‍ പുതിയ ടൈഗൂണിലും അതേപടി തുടരും. ടൈഗൂണിലെ ചെറിയ ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിന് പരമാവധി 115 bhp കരുത്തിൽ 175 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം വലിയ എഞ്ചിൻ 148 bhp പവറിൽ 250 Nm ടോര്‍ക്ക് വരെയും നൽകും.

1.0 ലിറ്റർ യൂണിറ്റിന് നിലവിലുള്ള ആറ് സ്പീഡ് ടോർക്ക് കൺവെർട്ടറിന് പകരമായി പുതിയ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കുന്നതായിരിക്കും. അതേസമയം 1.5 ലിറ്റർ ഇവോ പെട്രോൾ എഞ്ചിൻ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രമാവും ലഭ്യാവുക. ഈ അപ്‌ഡേറ്റുകൾക്കൊപ്പം, വിലകളിൽ നിലവിലെ 11.42 ലക്ഷം രൂപ എന്ന പ്രാരംഭ വിലയേക്കാൾ നേരിയ വർധനവ് പ്രതീക്ഷിക്കാം. അതായത് എക്സ്ഷോറൂം വില 10,000 രൂപ മുതൽ 20,000 രൂപ വരെ കൂടാമെന്ന് സാരം.

More from DriveSpark

Article Published On: Friday, March 27, 2026, 11:11 [IST]
English summary
New volkswagen taigun facelift to launch in india on 9 april details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X