ഫോർച്യൂണറിൻ്റെ സെഗ്മെൻ്റിലേക്ക് പുതിയ 7-സീറ്റർ എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ, തീപ്പൊരി പാറിക്കാൻ ജർമൻസ്

ഇന്ത്യക്കാർക്കിടയിൽ പ്രത്യേക പരിഗണനയുള്ളവരാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ. സേഫ്റ്റിയിലും നിർമാണ നിലവാരത്തിലുമെല്ലാം യൂറോപ്യൻ സ്റ്റാൻഡേർഡ് പിന്തുടരുന്ന കമ്പനി ലേഡീസിന് വരെ ഏറെയിഷ്‌ടമാണ്. ഈ സൌഭാഗ്യങ്ങളെല്ലാം നേടിക്കൊടുത്തത് പോളോ എന്ന പ്രീമിയം ഹാച്ച്ബാക്ക് ആണെങ്കിലും നിലവിൽ ടൈഗൂൺ, വെർട്ടിസ് തുടങ്ങിയ ന്യൂജെൻ കാറുകളാണ് കമ്പനിക്ക് വിൽപ്പന നേടിക്കൊടുക്കുന്നത്. വലിയ മോഡൽ നിരയില്ലെങ്കിലും പുതുവർഷത്തിൽ വമ്പൻ പദ്ധതികളുമായി മുമ്പോട്ട് പോവുകയാണ് ഫോക്‌സ്‌വാഗൺ. ഇതിൻ്റെ ഭാഗമായി ഇന്ത്യൻ വിപണിയിൽ പുത്തനൊരു 7 സീറ്റർ എസ്‌യുവിയെ (7 Seater SUV) അവതരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരാനിരിക്കുന്ന മോഡലിൻ്റെ ടീസറും സോഷ്യൽ മീഡിയ വഴി ഫോക്‌സ്‌വാഗൺ പങ്കുവെച്ചിട്ടുണ്ട്. ഉടൻ വരുന്നു എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നതും. വെളുത്ത തുണികൊണ്ട് മൂടിയിരിക്കുന്ന ഒരു വലിയ എസ്‌യുവിയെ അതിൽ കാണാം. ഒപ്പം വാഹനത്തിലെ എൽഇഡി ഹെഡ്‌ലൈറ്റുകളും എൽഇഡി ഡിആർഎൽ ലൈറ്റുകളും പ്രകാശിച്ചിരിക്കുന്നതും ടീസറിൽ കാണിച്ചിട്ടുണ്ട്.

New Volkswagen Tayron 7-Seater Premium SUV Teased India Launch Soon

ടീസറിലെ എസ്‌യുവിയുടെ രൂപഘടനയും ലൈറ്റിംഗ് ഘടകങ്ങളും കണ്ടിട്ട് ഫോക്‌സ്‌വാഗൺ ടെയ്‌റോൺ ആവും ഇതെന്നാണ് റഷ്‌ലൈൻ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. അങ്ങനെയെങ്കിൽ ഇതൊരു പ്രീമിയം, മൂന്ന്-വരി എസ്‌യുവിയായിരിക്കും. അടുത്തിടെ പലതവണ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടത്തിനും മോഡൽ വിധേയമായിരുന്നു. ആഗോള വിപണികളിൽ രണ്ടാം തലമുറ ടിഗുവാൻ ഓൾസ്‌പേസിൻ്റെ പകരക്കാരനാണ് ടെയ്റോൺ.

ടീസറിൽ കാണുന്ന മുന്നിലെയും പിന്നിലെയും ഇലുമിനേറ്റഡ് ഫുൾ-വിഡ്ത്ത് എൽഇഡി ഘടകങ്ങൾ എസ്‌യുവിയെ വേറിട്ടുനിർത്തും. പിൻവശത്തെ ലൈറ്റ് ബാറും യുണീക് ടെയിൽ ലാമ്പ് സിഗ്നേച്ചറും ഇന്ത്യൻ സ്പെക്ക് ഫോക്സ്‌വാഗൺ ടിഗുവാൻ R ലൈനിൽ നിന്ന് വ്യത്യസ്തമാണെന്നതും ശ്രദ്ധേയമാണ്. അങ്ങനെ മൊത്തത്തിൽ പുതുമ കൊണ്ടുവരാൻ ടെയ്‌റോണിന് സാധിക്കും. ശരിക്കും ടിഗുവാൻ്റെ നീളമേറിയ മോഡലാണെങ്കിലും കൂടുതൽ വ്യത്യസ്തമായ ഉൽപ്പന്നമാണെന്ന് ഉറപ്പിക്കാൻ ജർമൻ ബ്രാൻഡിനായിട്ടുണ്ട്.

New Volkswagen Tayron 7-Seater Premium SUV Teased India Launch Soon

ഡിസൈനിലേക്ക് കൂടുതൽ നോക്കിയാൽ ടിഗുവാനുമായി സമാനതകൾ തോന്നിയേക്കാമെങ്കിലും ടെയ്‌റോണിന് പുതുക്കിയ ബമ്പറുകൾ, യുണീക് ഗ്രിൽ ട്രീറ്റ്‌മെന്റ്, വ്യത്യസ്തമായ എൽഇഡി ലൈറ്റിംഗ് സിഗ്നേച്ചർ എന്നിവയെല്ലാമുണ്ട്. ഇവയെല്ലാം ഇന്ത്യയിലേക്ക് എത്തുമ്പോഴും കൂടെക്കൂട്ടുമെന്ന് പ്രതീക്ഷിക്കാം. ടെയ്‌റോൺ കൂടുതൽ സ്‌പോർട്ടിയായ R ലൈൻ രൂപത്തിൽ അവതരിപ്പിക്കപ്പെടാനും സാധ്യതയുണ്ട് കേട്ടോ.

ടിഗുവാൻ R ലൈനിലുള്ളതിന് സമാനമായ R ബാഡ്ജിംഗും അലോയ് വീലുകളും മിക്കവാറും ടെയ്‌റോണും കടംകൊണ്ടേക്കാം. ഇനി ഇൻ്റീരിയറിലേക്ക് കയറിയാലും വാഹനം ആരേയും നിരാശപ്പെടുത്തില്ലെന്ന കാര്യം ഉറപ്പാണ്. ഇൻ്റീരിയർ ലേഔട്ട്, സാങ്കേതികവിദ്യ, സവിശേഷതകൾ എന്നിവ ടിഗുവാൻ്റെ ക്യാബിനെ പ്രതിഫലിപ്പിക്കാൻ സാധ്യതയുണ്ട്. അതേസമയം ഫാമിലി ആവശ്യങ്ങൾക്കായി വാങ്ങുന്നവർക്ക് അധിക സ്ഥലവും പ്രായോഗികതയും എസ്‌യുവി വാഗ്ദാനം ചെയ്യും.

New Volkswagen Tayron 7-Seater Premium SUV Teased India Launch Soon

സ്കോഡ കൊഡിയാക്കിൽ ഉപയോഗിക്കുന്ന പരിചിതമായ 2.0 ലിറ്റർ, ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനായിരിക്കും ഇന്ത്യയിൽ ഫോക്‌സ്‌വാഗൺ ടെയ്‌റോണിന് കരുത്ത് പകരുക. ഈ എഞ്ചിൻ ഏകദേശം 204 bhp പവറിൽ പരമാവധി 320 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ എഞ്ചിൻ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഫോക്‌സ്‌വാഗണിൻ്റെ ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയിട്ടുമുണ്ട്.

കൊഡിയാക്കിന് സമാനമായി ഛത്രപതി സംഭാജി നഗറിലെ SAVWIPL പ്ലാൻ്റിൽ ടെയ്‌റോണും പ്രാദേശികമായി അസംബിൾ ചെയ്യാനാണ് സാധ്യത. അങ്ങനെയെങ്കിൽ വില താങ്ങാനാവുന്ന രീതിയിൽ പിടിച്ചുനിർത്താൻ ജർമൻ വാഹന നിർമാതാക്കൾക്ക് സാധിക്കും. എങ്കിലും 40 ലക്ഷം രൂപയോളം എക്സ്ഷോറൂം വില വന്നേക്കുമെന്നാണ് അനുമാനം. എന്തായാലും ടെയ്റോൺ അധികം വൈകാതെ ഇന്ത്യൻ നിരത്തുകൾ കീഴടക്കാനെത്തും.

More from DriveSpark

Article Published On: Thursday, January 8, 2026, 15:21 [IST]
English summary
New volkswagen tayron 7 seater premium suv teased india launch soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X