5.65 ലക്ഷത്തിന്റെ 5-സ്റ്റാർ എസ്‌യുവിയിലേക്ക് ആദ്യ അപ്ഡേറ്റ് എത്തി, ഇനി വാങ്ങാൻ കുറേ ഓപ്ഷനുകളുണ്ട്

ഇന്ത്യക്കാർ ഏറെ സ്നേഹിക്കുന്നൊരു വാഹന നിർമാതാക്കളാണ് നിസാൻ. കുറഞ്ഞ ചെലവിൽ അടിപൊളി കാറുകൾ അന്നും ഇന്നും നമുക്ക് തന്നിരുന്ന ബ്രാൻഡ് പക്ഷേ ഒരിടയ്ക്ക് രാജ്യത്ത് നിന്ന് പടിയിറങ്ങേണ്ടി പോവേണ്ട അവസ്ഥ വരെ വന്നിട്ടുണ്ട്. മരണക്കിടക്കയോട് മല്ലിട്ടുകൊണ്ടിരുന്ന ജാപ്പനീസ് വാഹന നിർമാതാക്കളെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത് മാഗ്നൈറ്റ് എന്ന മിടുക്കൻ കോംപാക്‌ട് എസ്‌യുവിയായിരുന്നു. മൈക്രയും സണ്ണിയും പോയതിന് ശേഷം കച്ചോടം പിടിക്കാൻ കഴിഞ്ഞത് ഇവന് മാത്രമായിരുന്നു. അതും ഹാച്ച്ബാക്കുകളുടെ വിലയ്ക്ക് വിപണിയിലെത്തിയതോടെ സംഗതി അടിപൊളിയായി. ഒപ്പം മികച്ച സേഫ്റ്റിയും നൽകാൻ മാഗ്നൈറ്റിനായപ്പോൾ ഷോറൂമിൽ ആളുകളും എത്തിത്തുടങ്ങി.

ഇപ്പോഴും ആളുകൾ ഏറെ ഇഷ്‌ടപ്പെടുന്ന നിസാൻ മാഗ്നൈറ്റ് തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിയുന്നുണ്ട്. പാഞ്ഞുകേറുന്ന സ്പീഡ് വേണ്ടാത്തവർക്ക് സാധാരണ എഞ്ചിനും അൽപം സ്പോർട്ടിനെസ് വേണ്ടവർക്ക് കമ്പനി ടർബോ പെട്രോൾ മോഡലും രാജ്യത്ത് വിപണനത്തിന് എത്തിക്കുന്നത് വലിയ കാര്യമാണ്. ഇപ്പോഴിതാ മാഗ്നൈറ്റിന്റെ ഗ്ലാമർ വർധിപ്പിക്കുന്നതിനായി പുതിയ കളർ ഓപ്ഷൻ സമ്മാനിച്ചിരിക്കുകയാണ് നിസാൻ.

Nissan Magnite Gets New Olive Bronze Colour Option

നിസാൻ മാഗ്നൈറ്റിലേക്ക് ഒലിവ് ബ്രോൺസ് എന്ന പുതിയ നിറമാണ് എത്തിയിരിക്കുന്നത്. എൻ-കണക്റ്റ വേരിയന്റ് മുതൽ ഇത് ലഭ്യമാണെന്നതിനാൽ ആളുകൾ തെരഞ്ഞെടുക്കാനും എളുപ്പമാണ്. കൂടാതെ 1.0 ലിറ്റർ NA പെട്രോളിലും 1.0 ലിറ്റർ ടർബോ പെട്രോളിലും ഇത് ലഭിക്കും. 2024 അവസാനത്തോടെ ഇന്ത്യയിൽ ഈ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് പുറത്തിറങ്ങിയതിനുശേഷം മാഗ്നൈറ്റിനുള്ള ആദ്യത്തെ പ്രധാന കൂട്ടിച്ചേർക്കലാണിത്.

നാല് ഡ്യുവൽ-ടോൺ, നാല് സിംഗിൾ-ടോൺ കളർ ഓപ്ഷനുകൾ അടങ്ങുന്ന മാഗ്നൈറ്റിന്റെ ശ്രേണിയിലേക്കാണ് ഒലിവ് ബ്രോൺസ് എത്തിയിരിക്കുന്നത്. ഇതോടൊപ്പം മെയ് മാസത്തെ വിൽപ്പന വർധിപ്പിക്കുവാനായി വേരിയന്റിനെ ആശ്രയിച്ച് നിസാൻ 5,000 മുതൽ 12,000 രൂപ വരെയുള്ള ആക്‌സസറികളും മാഗ്നൈറ്റിന് 20,000 രൂപ മുൻകൂർ ബുക്കിംഗ് ഓഫറും വാഗ്ദാനം ചെയ്യുന്നുണ്ട്. പഴയ വാഹനം എക്സ്ചേഞ്ച് ചെയ്‌ത് പുതിയത് വാങ്ങുന്നവർക്കും നല്ല അവസരമാണിത്.

Nissan Magnite Gets New Olive Bronze Colour Option

നിസാൻ ഇതര വാഹനങ്ങൾക്ക് 35,000 രൂപ വരെയും റെനോ/നിസാൻ വാഹനങ്ങൾക്ക് 55,000 രൂപ വരെയും എക്‌സ്‌ചേഞ്ച് ബോണസുകളും ഇതിനൊപ്പം ഉപയോഗപ്പെടുത്താം. കൂടാതെ ഈ മാസം നിസാൻ മാഗ്നൈറ്റ് വാങ്ങാൻ എത്തുന്നവർക്ക് 5000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൌണ്ടും ഒരുക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇതുകൂടാതെ വകഭേദത്തെ ആശ്രയിച്ച് 10,000 മുതൽ 20,000 രൂപ വരെയുള്ള ആക്‌സസറികളും 45,000 രൂപ നേരത്തെയുള്ള ബുക്കിംഗ് ഓഫറും 2025 മോഡൽ ഇയർ സ്റ്റോക്കുകൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

2025 മോഡൽ ഇയറിലുള്ള മാഗ്നൈറ്റ് വാങ്ങുന്നവർക്ക് നിസാൻ ഇതര വാഹനങ്ങൾക്ക് 35,000 രൂപ വരെയും റെനോ/നിസാൻ വാഹനങ്ങൾക്ക് 75,000 രൂപ വരെയും എക്‌സ്‌ചേഞ്ച് ബോണസുകളും ലഭിക്കുന്നതായിരിക്കും. എല്ലാ പതിപ്പുകൾക്കും ജാപ്പനീസ് വാഹന നിർമാതാക്കൾ അധികമായി 5000 രൂപയുടെ കോർപ്പറേറ്റ് കിഴിവും ചേർത്തിട്ടുണ്ട്. എല്ലാ ഓഫറുകളും ഓരോ സംസ്ഥാനത്തിനും ഡീലർഷിപ്പുകളിലും വ്യത്യാസപ്പെടുമെന്നത് പ്രത്യേകം ഓർമിക്കണേ.

Nissan Magnite Gets New Olive Bronze Colour Option

1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് നിസാൻ മാഗ്നൈറ്റിന് തുടിപ്പേകുന്നത്. NA പതിപ്പിന് 71 bhp കരുത്തിൽ പരമാവധി 96 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുമ്പോൾ ടർബോ യൂണിറ്റിന് 98 bhp പവറിൽ പരമാവധി 160 Nm ടോർക്ക് വരെയും നൽകാനാവും. 5 സ്പീഡ് മാനുവൽ, എഎംടി, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് മാഗ്നൈറ്റിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ.

സ്റ്റാൻഡേർഡായി തന്നെ മൂന്ന് വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയും എസ്‌യുവിക്കൊപ്പം നിസാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് അധിക ചിലവിൽ 6 വർഷം അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വരെ വാറണ്ടി നീട്ടാനും ഉപഭോക്താക്കൾക്ക് സാധിക്കും. എക്സ്റ്റൻഡഡ് വാറണ്ടിയിൽ പാർട്‌സുകൾ, അറ്റകുറ്റപ്പണികൾ, മറ്റ് ചെലവുകൾ എന്നിവ ഉൾക്കൊള്ളുന്നുവെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. നിലവിൽ 5.65 ലക്ഷം മുതൽ 11.13 ലക്ഷം വരെയാണ് മാഗ്നൈറ്റിന് നിലവിൽ വരുന്ന എക്സ്ഷോറൂം വില.

Article Published On: Friday, May 15, 2026, 9:17 [IST]
English summary
Nissan magnite gets new olive bronze colour option details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X