ഗ്രാവൈറ്റ് വന്നു എല്ലാം ശരിയായി, വർഷങ്ങൾക്ക് ശേഷം പതിനായിരത്തിൽ തൊട്ട് നിസാന്റെ വിൽപ്പന

ഇന്ത്യൻ വിപണിയിൽ മാഗ്നൈറ്റ് എന്നൊരു എസ്‌യുവിയുടെ മാത്രം ബലത്തിൽ ജീവശ്വാസം നിലനിർത്തിപ്പോന്നവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. ഇടയ്ക്ക് കൂട്ടിനായി X-ട്രെയിൽ എന്നൊരു വമ്പൻ എസ്‌യുവി പുറത്തിറക്കിയെങ്കിലും അതിന്റെ ഒടുക്കത്തെ വില കാരണം ആരും കാര്യമായി വാങ്ങാനെത്തിയില്ലെന്നതാണ് സത്യം. ഒടുവിൽ ചെറിയ വിലയ്ക്ക് ഗ്രാവൈറ്റ് (Nissan Gravite) എന്നൊരു 7-സീറ്റർ നിസാൻ വിപണിയിൽ അവതരിപ്പിക്കുകയുണ്ടായി. 5.65 ലക്ഷത്തിന് എംപിവി എത്തിയതോടെ ഷോറൂമിലെല്ലാം വീണ്ടും ജനത്തിരക്കായി തുടങ്ങി. അങ്ങനെ വർഷങ്ങൾക്ക് ശേഷം പതിനായിരത്തിൽ തൊട്ടിരിക്കുകയാണ് നിസാന്റെ പ്രതിമാസ വിൽപ്പന.

ആഭ്യന്തര വിപണിയിലെ ഉയർന്ന ഡിമാൻഡും സ്ഥിരമായ കയറ്റുമതി അളവും കാരണം 2026 മാർച്ച് മാസത്തിൽ നിസാൻ മോട്ടോർ ഇന്ത്യ മൊത്തം 10,388 യൂണിറ്റ് വിൽപ്പനയാണ് 2026 മാർച്ച് മാസത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഇന്ത്യയിൽ മാത്രം 4,408 കാറുകൾ നിരത്തിലെത്തിച്ചപ്പോൾ ബാക്കി വരുന്നത് വിദേശ വിപണികളിലേക്ക് കയറ്റിയയച്ചതാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ജാപ്പനീസ് വാഹന നിർമാതാക്കളുടെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന കണക്കുകളാണിത്.

nissan magnite

2026 ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിമാസ അടിസ്ഥാനത്തിൽ 98 ശതമാനത്തിന്റെ വമ്പൻ വളർച്ചയാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. മാരുതി സുസുക്കി, ഹ്യുണ്ടായി എന്നിവയ്ക്ക് പിന്നിൽ വിദേശത്തേക്ക് ഉൽപ്പന്നങ്ങൾ കയറ്റി അയയ്ക്കുന്ന ഈ വിഭാഗത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയായും നിസാൻ പേരെടുത്തു. മാർച്ചിൽ അന്താരാഷ്ട്ര വിപണികളിലേക്ക് 5,980 യൂണിറ്റുകളാണ് കമ്പനി കയറ്റി അയച്ചത്.

അതായത് മൊത്തം പ്രതിമാസ വിൽപ്പനയുടെ പകുതിയിലധികം സംഭാവന ചെയ്‌തതും കയറ്റുമതി വിപണികളാണ്. റെനോ ട്രൈബറിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ച പുതിയ നിസാൻ ഗ്രാവൈറ്റിന്റെ അവതരണമാണ് ആഭ്യന്തര വിൽപ്പനയിലെ കുതിച്ചുചാട്ടത്തിന് കാരണമായിരിക്കുന്നത്. ഗ്രാവൈറ്റ് വന്നു എല്ലാം ശരിയായി എന്ന് വേണമെങ്കിൽ പറയാം. കഴിഞ്ഞ മാസം 7-സീറ്റർ എംപിവിക്കായുള്ള ഡെലിവറികൾ കമ്പനി ആരംഭിച്ചിരുന്നു.

nissan gravite

റെനോ-നിസാൻ സഖ്യത്തിൻ്റെ CMF-A+ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഗ്രാവൈറ്റിന് 5.65 ലക്ഷം മുതൽ 8.93 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. വിസിയ, അസെൻ്റ, എൻ-കണക്റ്റ, ടെക്ന, ലോഞ്ച് എഡിഷൻ എന്നിങ്ങനെ അഞ്ചോളം വേരിയൻ്റുകളിലായാണ് സെവൻ സീറ്റർ എംപിവി വിപണനത്തിന് എത്തുന്നത്. ഡിസൈനിലായാലും യുണീക് സ്റ്റൈൽ പിടിച്ചുകൊണ്ടാണ് ഗ്രാവൈറ്റ് എത്തിയിരിക്കുന്നത്.

C-ആകൃതിയിലുള്ള ലൈറ്റിംഗ് ഘടകങ്ങൾ, ടോളർ സ്റ്റാൻസ്, സ്‌കൾപ്പഡ് ബോഡി വർക്ക്, പൂർണ എൽഇഡി ലൈറ്റിംഗ്, റൂഫ് റെയിലുകൾ, ഗ്ലോസ്-ബ്ലാക്ക് ഗ്രിൽ ട്രീറ്റ്‌മെന്റ്, വൈഡ്-ഓപ്പണിംഗ് ഡോറുകൾ എന്നിവ നിസാൻ ഗ്രാവൈറ്റിൻ്റെ പ്രധാന ഹൈലൈറ്റുകളാണ്. ഒപ്പം ഫോറസ്റ്റ് ഗ്രീൻ, ഒനിക്സ് ബ്ലാക്ക്, ബ്ലേഡ് സിൽവർ, സ്റ്റോം വൈറ്റ്, മെറ്റാലിക് ഗ്രേ എന്നീ അഞ്ച് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും കൂടിയാവുമ്പോൾ സംഗതി ഉഷാറാവുന്നുമുണ്ട്.

nissan gravite interior

8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മൂന്ന്-വരിയിലും എയർ കണ്ടീഷനിംഗ്, ഒന്നിലധികം സ്റ്റോറേജ് സോണുകൾ, സപ്പോർട്ടീവ് സീറ്റുകൾ, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകള്‍, ഓട്ടോമാറ്റിക് വൈപ്പറുകള്‍ എന്നിവ പോലുള്ള ഫീച്ചറുകളും നിസാൻ തങ്ങളുടെ എംപിവിയിൽ കുത്തിനിറച്ചിട്ടുണ്ട്. സേഫ്റ്റിയുടെ കാര്യത്തിലും ആള് പുലിയാണ്.

പാർക്കിംഗ് സെൻസറുകൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇബിഡി ഉള്ള എബിഎസ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, TPMS പോലുള്ള സേഫ്റ്റി ഫീച്ചറുകളാണ് നിസാൻ ഗ്രാവൈറ്റിലുള്ളത്. 10 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടി വരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഓണർഷിപ്പ് പ്രോഗ്രാം വാഹനം വാങ്ങുന്ന ആദ്യ 5,000 പേർക്കായി കമ്പനി പ്രഖ്യാപിച്ചതും ആകർഷകമായ കാര്യമായിരുന്നു. എന്തായാലും ഗ്രാവൈറ്റിന്റെ വരവോടെ നിസാൻ ഷോറൂമുകൾ കൂടുതൽ ഉണർന്നു.

More from DriveSpark

Article Published On: Saturday, April 4, 2026, 9:09 [IST]
English summary
Nissan sales crossed 10000 units in march 2026 gravite mpv is the game changer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X