10.49 ലക്ഷത്തിന്റെ ബേസ് വേരിയന്റ് കണ്ടാൽ വാങ്ങിപ്പോവും, ഫീച്ചറുകൾ കുത്തിനിറച്ചില്ലെങ്കിലും വേണ്ടതെല്ലാം ഉണ്ട്

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവികളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് കിടിലൻ വിലയുമായി വിപണിയിലെത്തിയിരിക്കുകയാണ് നിസാൻ ടെക്റ്റൺ (Nissan Tekton). റെനോ ഡസ്റ്ററിന്റെ റീബാഡ്‌ജ് പതിപ്പാണെങ്കിലും ഡിസൈനിൽ ബേബി പെട്രോൾ ലുക്കിലെത്തിയാണ് മോഡൽ ആളുകളെ കൈയിലെടുക്കാൻ പോവുന്നത്. 10.49 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. അതേസമയം ടെക്റ്റണിന്റെ ടോപ്പ് എൻഡ് വേരിയന്റിന് 18.59 ലക്ഷം രൂപയും മുടക്കേണ്ടതായി വരും. വിസിയ, വിസിയ പ്ലസ്, അസെന്റ, എൻ-കണക്റ്റ, ടെക്‌ന, ടെക്‌ന പ്ലസ് എന്നിങ്ങനെ ആറോളം വേരിയന്റുകളും നിസാന്റെ പുത്തൻ മോഡലിലുണ്ട്.

കൂട്ടത്തിൽ ബേസ് വേരിയന്റ് എങ്ങനെയുണ്ടെന്നറിയാൻ ഏവർക്കും താത്പര്യമുണ്ടാവും അല്ലേ. പ്രത്യേകിച്ചും 10.49 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ ലഭ്യമായ എസ്‌യുവി എന്നത് കണക്കിലെടുക്കുമ്പോൾ പല മിഡിൽ ക്ലാസുകാരും ഒന്ന് നോക്കിപ്പോവും. അതിനാൽ നിസാൻ ടെക്റ്റണിന്റെ വിസിയ ബേസ് 160MT വേരിയന്റിൽ എന്തെല്ലാം ലഭ്യമാണെന്ന കാര്യം വിശദമായി നിങ്ങൾക്ക് പറഞ്ഞുതരാം.

Nissan Tekton Visia Base Variant Features Explained

എക്സ്റ്റീരിയർ

ടെക്‌ടണിന്റെ എൻട്രി ലെവൽ വേരിയന്റാണെങ്കിലും വിസിയയുടെ എക്സ്റ്റീരിയർ നോക്കിയാൽ ഇതൊരു ബേസ് മോഡലാണെന്ന് ആരും ഒറ്റനോട്ടത്തിൽ പറയില്ല. പുറത്തു നിന്ന് നോക്കുമ്പോൾ ടോപ്പ്-സ്പെക്ക് പോലെ തോന്നിയാൽ അതിശയിക്കാനൊന്നുമില്ല. എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിആർഎല്ലുകൾ വരെ നിസാൻ ബേസ് മോഡലിൽ ഒരുക്കിയിട്ടുണ്ട്. ഹുഡിൽ ഒരു ബോൾഡ് ടെക്‌ടൺ ബാഡ്ജ് നൽകിയിരിക്കുന്നതും മനോഹരമാണ്.

ORVM-കളും ഡോർ ഹാൻഡിലുകളും ബോഡി കളർ നൽകിയിരിക്കുന്നതും അഭിനന്ദനം അർഹിക്കുന്നുണ്ട്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ 17 ഇഞ്ച് സ്റ്റീൽ വീലുകൾ മാത്രമാവും അൽപം ബോറായി തോന്നുക. ടെക്റ്റണിലെ ഉയർന്ന വകഭേദങ്ങൾക്ക് 18 ഇഞ്ച് അലോയ് വീലുകൾ ലഭിക്കും. ഒരു ആഫ്റ്റർ മാർക്കറ്റ് അലോയ് വീൽ ഇട്ടാൽ വണ്ടിക്ക് ജാഡ ലുക്ക് കിട്ടുകയും ചെയ്യും. പിന്നിൽ എൽഇഡി കണക്റ്റഡ് ടെയിൽ ലൈറ്റുകളും നിസാൻ ഒഴിവാക്കിയിട്ടുണ്ട്.

Nissan Tekton Visia Base Variant Features Explained

ഇന്റീരിയർ

നിസാൻ ടെക്റ്റണിന്റെ ടോപ്പ് വേരിയന്റുകളുടെ അതേ രൂപകൽപ്പനയും ലേഔട്ടും തന്നെയാണ് വിസിയ ബേസ് മോഡലും പിന്തുടരുന്നത്. എങ്കിലും ഫീച്ചറുകൾ പലതും എടുത്തു കളഞ്ഞത് ആളുകളിൽ നിരാശ നൽകിയേക്കാം. ഏറ്റവും വലിയ പോരായ്മ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ്. ഉയർന്ന വകഭേദങ്ങളിൽ 10.1 ഇഞ്ച് ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉണ്ട്. പകരം 10.49 ലക്ഷത്തിന്റെ വേരിയന്റിൽ ഒന്നും തന്നെ കമ്പനി നൽകിയിട്ടുമില്ല.

എങ്കിലും 4 സ്പീക്കർ ആർക്കമിസ് സൗണ്ട് സിസ്റ്റം നിസാൻ വിസിയയിൽ ഒരുക്കിയിട്ടുണ്ട്. ഇത് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായി ജോടിയാക്കിയിരിക്കുന്നതിനാൽ യാത്രയിൽ പാട്ടൊക്കെ കേട്ട് പോവാനാവുന്നതാണ്. ബേസിക്കായുള്ള ഓഡിയോ പ്രവർത്തനങ്ങൾ ഈ സ്‌ക്രീനിലൂടെ തന്നെ നടപ്പിലാക്കാൻ കഴിയും. പവർ വിൻഡോകൾ, പവർഡ് മിറർ അഡ്ജസ്റ്റ്മെന്റുകൾ, റിയർ എസി വെന്റുകളുള്ള എയർ കണ്ടീഷനിംഗ് സിസ്റ്റം, ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്മെന്റ് എന്നിവയാണ് ബേസ് മോഡലിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

Nissan Tekton Visia Base Variant Features Explained

എഞ്ചിനും ഗിയർബോക്‌സും

മൂന്നാം തലമുറ ഡസ്റ്ററിന്റെ ബാഡ്ജ്-എൻജിനീയറിംഗ് പതിപ്പാണ് ടെക്ടൺ. അതായത് റെനോ എസ്‌യുവിയുടെ അതേ RGMP പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇതെന്ന് സാരം. ആയതിനാൽ അതേ എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകളാണ് നിസാന്റെ മോഡലിലും ലഭിക്കുക. 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.3 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാണ്. ഇതിൽ രണ്ടാമത്തേത് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ ലഭ്യമാണ്.

ടെക്റ്റൺ വിസിയ വേരിയന്റിൽ സിംഗിൾ എഞ്ചിൻ ഓപ്ഷൻ മാത്രമേ ഉള്ളൂ. ഇത് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയ 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റാണ്. ഇതിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് വാഗ്ദാനം ചെയ്യുന്നില്ലെന്നത് പലരേയും നിരാശപ്പെടുത്തിയേക്കാം. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 100 bhp പവറിൽ പരമാവധി 166 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒപ്പം ലിറ്ററിന് 19.5 കിലോമീറ്റർ മൈലേജും കൂടിയാവുമ്പോൾ സംഗതി കളറാവും.

Article Published On: Friday, July 10, 2026, 9:08 [IST]
English summary
Nissan tekton visia base variant features explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X