നിസാന്റെ പുത്തൻ എസ്‌യുവി വാങ്ങാനിരുന്നവർ കരയും, ഹൈബ്രിഡ് എഞ്ചിൻ നൽകില്ലെന്ന് റെനോയുടെ വാശി

ഇന്ത്യൻ വിപണിയിൽ റെനോയും നിസാനും തമ്മിലുള്ള പങ്കാളിത്തം ഏവർക്കും അറിയാവുന്നതാണ്. കാറുകൾ പരസ്പരം പങ്കുവെക്കുന്ന റീബാഡ്‌ജിംഗ് ടെക്നോളജി മാരുതി സുസുക്കിക്കും ടൊയോട്ടയ്ക്കും മുമ്പേ ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തിയ കമ്പനികൾ ഇതിലൂടെ വലിയ നേട്ടവും ഉണ്ടാക്കിയിട്ടുണ്ട്. ഇന്നും ഇതേ തന്ത്രത്തിലൂടെ മുമ്പോട്ടുപോവുന്ന കമ്പനികൾ ഡസ്റ്റർ, ടെക്റ്റൺ എസ്‌യുവികളിലൂടെ തരംഗമാവാൻ പോവുകയാണ്. ന്യൂജെൻ ഡസ്റ്റർ എത്തിയതിന് പിന്നാലെ ഇതിന്റെ പുനർനിർമിച്ച നിസാൻ എസ്‌യുവിയും ആഭ്യന്തര വിപണിയിലെത്താൻ ആരാധകർ കാത്തിരിക്കുകയാണ്. ജൂലൈ 9-ന് ടെക്റ്റൺ എന്നുപേരിട്ടിരിക്കുന്ന മോഡൽ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുകയും ചെയ്യും.

എന്നാൽ നിസാന്റെ പുത്തൻ എസ്‌യുവി വാങ്ങാനിരുന്നവർക്ക് നിരാശ നൽകുന്നൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യ കാർ ന്യൂസ് വെബ്സൈറ്റ് പ്രകാരം ഡസ്റ്ററിന്റെ 1.8 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ നിസാൻ ടെക്റ്റണ് നൽകില്ലെന്ന വാശിയിലാണ് റെനോ. ഈ പവർട്രെയിൻ സ്വന്തം എസ്‌യുവി നിരയിൽ മാത്രമായി നിലനിർത്താൻ ഉദ്ദേശിക്കുന്നുവെന്നും നിലവിൽ നിസാൻ ഇന്ത്യയുമായി ഇത് പങ്കിടാൻ പദ്ധതിയില്ലെന്നുമാണ് വിവരം.

Nissan Tekton Will Not Be Available With Strong Hybrid Engine Option

ഈ തന്ത്രം നിസാൻ ടെക്‌റ്റണിനെക്കാൾ മേൽകൈ ഡസ്റ്ററിന് നേടിക്കൊടുക്കാൻ റെനോയ്ക്ക് സാധിച്ചേക്കും. 49 bhp കരുത്തുള്ള ഇലക്ട്രിക് മോട്ടോർ, 20 bhp പവറുള്ള ഹൈബ്രിഡ് സ്റ്റാർട്ടർ ജനറേറ്റർ, 1.4 കിലോവാട്ട്‌സ് ബാറ്ററി പായ്ക്ക് എന്നിവയുമായി ജോടിയാക്കിയ 1.8 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് ഡസ്റ്റർ ഹൈബ്രിഡ് ഈ വരുന്ന ഉത്സവ സീസണിൽ അവതരിപ്പിക്കാനാണ് റെനോ പദ്ധതിയിട്ടിരിക്കുന്നത്.

ഈ സിസ്റ്റം സംയോജിച്ച് എസ്‌യുവിക്ക് 160 bhp പവറിൽ 172 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടാക്കും. എന്തായാലും ഈ കിംവദന്തി ശരിയാണോയെന്ന് അറിയാൻ ടെക്റ്റണിന്റെ വരവിനായി കാത്തിരിക്കാം. റെനോ ഡസ്റ്ററിനെപ്പോലെ ടെക്‌റ്റണും 1.0 ലിറ്റർ ടർബോ പെട്രോൾ, 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ എന്തായാലും വാഗ്ദാനം ചെയ്യുന്നതായിരിക്കും. ഇതിലെ പവർ കണക്കുകൾ ആരേയും നിരാശപ്പെടുത്തുന്നതുമായിരിക്കില്ല.

Nissan Tekton Will Not Be Available With Strong Hybrid Engine Option

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 6-സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് എന്നിവയുമായി ജോടിയാക്കിയിരിക്കുന്ന 1.0 ലിറ്റർ ടർബോ എഞ്ചിന് 100 bhp കരുത്തിൽ 160 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അകേസമയം അതേസമയം 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് സംവിധാനമുള്ള 1.3 ലിറ്റർ ഫോർ സിലിണ്ടർ ടർബോയ്ക്ക് 163 bhp പവറിൽ പരമാവധി 280 Nm ടോർക്ക് വരെ വികസിപ്പിക്കാൻ ശേഷിയുണ്ടാവും.

പുതിയ ടീസർ ചിത്രങ്ങളിലൂടെ വാഹനത്തിന്റെ വരവിന് കൂടുതൽ ഹൈപ്പ് നൽകാനും ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. മൊത്തത്തിൽ നിസാന്റെ ഗ്ലോബൽ എസ്‌യുവിയായ പട്രോളിന്റെ ബേബി ഡിസൈനാണ് വാഹനം പകർത്തിയിരിക്കുന്നത്. കണക്റ്റഡ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ബോണറ്റിലും ടെയിൽഗേറ്റിലും വലിയ 'ടെക്‌റ്റൺ' ലെറ്ററിംഗ്, ഒരു ഫുൾ-വീഡ്ത്ത് റെഡ് കളർ സ്ട്രിപ്പ് തുടങ്ങിയ വിശദാംശങ്ങളെല്ലാം പുതിയ ടീസർ ചിത്രങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട് കമ്പനി.

Nissan Tekton Will Not Be Available With Strong Hybrid Engine Option

പുൾ-ടൈപ്പ് ഡോർ ഹാൻഡിലുകളും പിന്നിൽ സി-പില്ലർ-മൗണ്ടഡ് ഡോർ ഹാൻഡിലുകളും, മൾട്ടി-സ്‌പോക്ക് അലോയ് വീലുകളും ട്വിൻ-റിഡ്ജ് സ്‌പോയിലർ എന്നിവയും മിഡ്-സൈസ് എസ്‌യുവിയുടെ എക്സ്റ്റീരിയറിനെ ഗ്ലാമറാക്കും. ഇന്റീരിയറിൽ പുതിയ ഡാഷ്‌ബോർഡ് ലേഔട്ട്, പുതിയ മെറ്റീരിയലുകൾ, കളർ തീമുകൾ എന്നിവ ഉപയോഗിച്ച് ഡസ്റ്ററിൽ നിന്നും വേറിട്ടുനിൽക്കാനുള്ള ശ്രമവും ടെക്റ്റൺ നടത്തുന്നതായിരിക്കും.

ഫീച്ചറുകളുടെ കാര്യത്തിൽ ഗൂഗിൾ ബിൽറ്റ്-ഇൻ ഉള്ള 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 10.25 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ് തുടങ്ങിയ ആധുനിക സവിശേഷതകളെല്ലാം തങ്ങളുടെ എസ്‌യുവിയിൽ നിസാൻ ഒരുക്കുന്നതായിരിക്കും. ലെവൽ-2 ADAS, 360-ഡിഗ്രി ക്യാമറകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, വൈപ്പറുകൾ എന്നിവയുൾപ്പെടെയുള്ള സേഫ്റ്റി ഫീച്ചറുകളും മിഡ്-സൈസ് എസ്‌യുവിലുണ്ടാവും.

Article Published On: Thursday, June 25, 2026, 11:46 [IST]
English summary
Nissan tekton will not be available with strong hybrid engine option report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X