അയൽപ്പക്കത്തെ റേഞ്ച് റോവർ, ടാറ്റയുടെ പുതിയ തമിഴ്‌നാട് പ്ലാൻ്റിൽ ഇവോക്കിൻ്റെ നിർമാണം തുടങ്ങി

തമിഴ്‌നാട്ടിലെ പുതിയ പ്ലാന്റിൽ റേഞ്ച് റോവർ ഇവോക്കിൻ്റെ പ്രാദേശിക നിർമാണം ആരംഭിച്ച് ടാറ്റ മോട്ടോർസ്. റാണിപേട്ട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രീൻഫീൽഡിലാണ് പുത്തൻ പ്ലാൻ്റ് തുടങ്ങിയിരിക്കുന്നത്. ഈ നിർമാണ കേന്ദ്രത്തിൽ തദ്ദേശീയമായി നിർമിക്കുന്ന ആദ്യത്തെ ജാഗ്വർ ലാൻഡ് റോവർ മോഡലാണിത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. വരും വർഷങ്ങളിൽ ഇന്ത്യയിലേക്കും അന്താരാഷ്ട്ര വിപണികളിലേക്കും വാഹനങ്ങൾ വിതരണം ചെയ്യുന്നതിൽ തമിഴ്‌നാട് ഒരു പ്രധാന പങ്ക് വഹിക്കും. നമ്മുടെ അയൽ സംസ്ഥാനത്ത് ഇത്തരത്തിലൊരു നിർമാണശാല വരുന്നത് വലിയ കാര്യം തന്നെയാണ്.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെയും ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരന്റെയും ടാറ്റ മോട്ടോർസ്, ജാഗ്വർ ലാൻഡ് റോവർ, സംസ്ഥാന സർക്കാർ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്ലാൻ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. ആഴത്തിലുള്ള മാറ്റത്തിന്റെ സൂചന നൽകുന്നു. ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നതിനുപകരം, ഇന്ത്യയുടെ വിഭവങ്ങൾ ഒരു നിർമ്മാണ അടിത്തറയായി ഉപയോഗിച്ച് ജെഎൽആർ അതിന്റെ പ്രാദേശികവൽക്കരണ തന്ത്രം മെച്ചപ്പെടുത്താനും ഇത് സഹായകരമാവും.

Range Rover Evoque Production Started At New Tata Motors Tamil Nadu Plant

പുതുതലമുറ വാഹന നിർമാണങ്ങളെ പിന്തുണയ്ക്കുന്നതിനായി നിർമിച്ച ഈ സൗകര്യം ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസിലും ജെഎൽആർ പോർട്ട്‌ഫോളിയോകളിലും ഇന്റേണൽ കമ്പഷൻ, ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിനുകൾ എന്നിവ ഉൾക്കൊള്ളുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പനപ്പാക്കം സൗകര്യത്തിന്റെ ഒരു ശ്രദ്ധേയമായ വശം തൊഴിൽ ശക്തി വികസനത്തിന് നൽകുന്ന ഊന്നലാണ്.

തമിഴ്നാട്ടിൽ നിന്നും പോളിടെക്നിക് പഠിച്ചിറങ്ങിയ ബിരുദധാരികളെ പ്ലാൻ്റിലേക്ക് തെരഞ്ഞെടുത്തിരുന്നു. തമിഴ്‌നാട്ടിലെമ്പാടുമുള്ള സാങ്കേതിക വിദഗ്ധരാണ് ഷോപ്പ്ഫ്ലോർ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്. പൂർണ തോതിലുള്ള പ്രവർത്തനങ്ങളിൽ ആരംഭിക്കുന്നതിന് മുമ്പ് ജാഗ്വർ ലാൻഡ് റോവർ സൗകര്യങ്ങളിൽ മാസങ്ങൾ നീണ്ട തീവ്രമായ പരിശീലനം ടെക്നീഷ്യൻമാർക്ക് ലഭിച്ചിരുന്നു. അതിനാൽ എക്‌സ്പീരിയൻസ് കുറവ് പ്രശ്നമാവുകയേയില്ല.

Range Rover Evoque Production Started At New Tata Motors Tamil Nadu Plant

ആഗോള നിർമ്മാണ മാനദണ്ഡങ്ങൾ, ഗുണനിലവാര സംവിധാനങ്ങൾ, നൂതന പ്രക്രിയകൾ എന്നിവയുമായി ഇവർ സുപരിചിതമായി കഴിഞ്ഞുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ, ജോലിയിൽ തുടരുമ്പോൾ തന്നെ കമ്പനി സ്പോൺസർ ചെയ്യുന്ന ബിടെക് ബിരുദം നേടാനുള്ള അവസരവും ഇവർക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇനി പുതിയ നിർമാണ കേന്ദ്രത്തിൻ്റെ കാര്യത്തിലേക്ക് വന്നാൽ പനപ്പാക്കം പ്ലാന്റിലെ ഉത്പാദനം ഘട്ടം ഘട്ടമായി വർധിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ ഉൽ‌പാദനം ക്രമേണ വർധിപ്പിക്കാനും ഒടുവിൽ വാർഷിക സ്ഥാപിത ശേഷി 250,000 വാഹനങ്ങളിൽ എത്താനുമാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ടാറ്റ മോട്ടോർസ് പറഞ്ഞു. 5,000 ത്തിലധികം നേരിട്ടുള്ള, പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ സൗകര്യത്തിനായി കമ്പനി ഏകദേശം 9,000 കോടി രൂപയുടെ മൊത്തം നിക്ഷേപം നീക്കിവച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.

Range Rover Evoque Production Started At New Tata Motors Tamil Nadu Plant

പ്ലാന്റിന്റെ രൂപകൽപ്പനയിൽ തുടക്കം മുതൽ തന്നെ സുസ്ഥിരത ഉൾപ്പെടുത്തിയിട്ടുണ്ട്. പൂർണമായും പുനരുപയോഗ ഊർജ്ജത്തിൽ പ്രവർത്തിക്കുന്നതിനും വാട്ടർ-പോസിറ്റീവ് പദവി (Water-positive Status) നേടുന്നതിനും കർശനമായ ആഗോള പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമായാണ് ഈ സൗകര്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്തായാലും പുതിയ നിർമാണ കേന്ദ്രം ഇന്ത്യൻ വാഹന വിപണിക്ക് ഉണർവേകുന്നതാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, February 9, 2026, 18:00 [IST]
English summary
Range rover evoque production started at new tata motors tamil nadu plant details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X