ക്യാമറക്കണ്ണിൽ കുടങ്ങിയല്ലോ നാഥാ... അവസാനവട്ട ഒരുക്കങ്ങളുമായി ക്രെറ്റയ്ക്ക് പൂട്ടിടാൻ വരുന്ന ന്യൂജെൻ എസ്‌യുവി

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ രാജാവായ ഹ്യുണ്ടായി ക്രെറ്റയുടെ ആധിപത്യത്തിന് തടയിടാൻ ഇന്ത്യയിലേക്ക് പുതിയൊരു മോഡൽ കൂടി എത്തുകയാണ്. പണ്ട് തുടക്കകാലത്ത് ക്രെറ്റയ്ക്ക് ഏറ്റവും കൂടുതൽ ഭീഷണിയായിരുന്നു റെനോ ഡസ്റ്ററാണ് ന്യൂജെൻ ലുക്കിൽ തിരിച്ചുവരവിന് ഒരുങ്ങുന്നത്. 2026 ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ പുതുതലമുറ മോഡലിനെ രാജ്യത്തിന് സമ്മാനിക്കാനാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ തയാറെടുക്കുന്നത്. 2022-ൽ ഔദ്യോഗികമായി പടിയിറങ്ങിയ ഡസ്റ്റർ ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുമ്പോൾ പ്രതീക്ഷകൾക്കും ഏറെ വകയുണ്ട്. എന്നാൽ മുമ്പത്തേക്കാൾ ഏറെ വെല്ലുവിളികളും റെനോയുടെ എസ്‌യുവിയെ കാത്തിരിപ്പുണ്ടെന്നതും ശ്രദ്ധേയമാവും.

അവതരണത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ അവസാനവട്ട പരീക്ഷണയോട്ടവുമായി നിരത്തിലിറങ്ങിയിരിക്കുകയാണ് പുതിയ ഡസ്റ്റർ. മോഡൽ നഗരത്തിൽ ചുറ്റിക്കറങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലായിട്ടുണ്ട്. റെഡ്ഡിറ്റിലെ കാർസ്ഇന്ത്യ പേജിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആഗോളതലത്തിൽ നിലവിലുള്ള മോഡലിലെ അതേ ഡിസൈൻ ഭാഷ്യം തന്നെയാണ് ന്യൂജെൻ ഡസ്റ്റർ ഇന്ത്യയിലും പിന്തുടരുക.

Renault Duster Spied Again In India Ahead Of 2026 January 26 Launch

അടിസ്ഥാന രൂപം ഒന്നായിരിക്കുമെങ്കിലും മുൻവശത്ത് ആഗോള പതിപ്പിൽ കാണുന്ന Y-ആകൃതിയിലുള്ള ഡിആർഎല്ലുകളിൽ നിന്ന് വ്യത്യസ്തമായി പുരികത്തിൻ്റെ ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള സ്ലീക്ക് ഹെഡ്‌ലാമ്പുകളായിരിക്കും ഇന്ത്യൻ പതിപ്പ് ഡസ്റ്ററിൽ ഉണ്ടാവുകയെന്ന് സ്പൈ ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഗ്രില്ലിന് താഴെ മൂന്ന് എയർ ഇൻടേക്ക് സ്ലിറ്റുകളും വീതിയേറിയ ലോവർ എയർ ഡാമും ദൃശ്യമാകുന്നുമുണ്ട്.

അവ ഫോഗ് ലാമ്പുകളാൽ ചുറ്റപ്പെട്ടിരിക്കുന്നത് കാണാനും രസമാണ്. വിൻഡ്‌സ്‌ക്രീനിൽ ഘടിപ്പിച്ചിരിക്കുന്ന റഡാർ സെൻസർ ഡസ്റ്ററിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) ഉണ്ടായിരിക്കുമെന്നും സൂചന നൽകുന്നുണ്ട്. ഈ സേഫ്റ്റി ഫീച്ചറുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ റെനോ വാഹനമായും ഡസ്റ്റർ പേരെടുക്കും. പനോരമിക് സൺറൂഫ്, സി-പില്ലറിൽ ഘടിപ്പിച്ച റിയർ ഡോർ ഹാൻഡിലുകൾ, വീൽ ആർച്ചുകൾക്ക് മുകളിലുള്ള ബോഡി ക്ലാഡിംഗ് എന്നിവയാണ് മറ്റ് ഡിസൈൻ ഹൈലൈറ്റുകൾ.

Renault Duster Spied Again In India Ahead Of 2026 January 26 Launch

ORVM-കളിലെ ക്യാമറ മൊഡ്യൂളുകൾ 360-ഡിഗ്രി ക്യാമറ സിസ്റ്റത്തിൻ്റെ സാന്നിധ്യമുള്ളതിനാൽ ഡസ്റ്റർ തികച്ചും മോഡേണായിരിക്കുമെന്ന കാര്യം ഉറപ്പിക്കാനാവും. സമകാലിക എസ്‌യുവി ഡിസൈൻ ട്രെൻഡുകൾക്ക് അനുസൃതമായി പിൻഭാഗത്ത് റാപ്പ്എറൗണ്ട് ടെയിൽ-ലൈറ്റുകൾ, റൂഫ്-മൗണ്ടഡ് സ്‌പോയിലർ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, ടെയിൽ-ലാമ്പുകളെ ബന്ധിപ്പിക്കുന്ന എൽഇഡി സ്ട്രിപ്പ് എന്നിവയും വാഹനത്തെ അടിപൊളിയാക്കുവാനായി കൊടുത്തിട്ടുണ്ട്.

ഔദ്യോഗികമായി ഇൻ്റീരിയറിലെ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ആഗോള മോഡലിൽ നിന്ന് മാതൃക സ്വീകരിച്ച് ഇന്ത്യൻ വിപണിക്കായി ചിന്തനീയമായ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കാം. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സവിശേഷതകൾക്കൊപ്പം സോഫ്റ്റ്-ടച്ച് പ്രതലങ്ങളും അകത്തളത്തിൽ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമായിരിക്കും പ്രധാന ഹൈലൈറ്റ്.

Renault Duster Spied Again In India Ahead Of 2026 January 26 Launch

ഒപ്പം വയർലെസ് ഫോൺ ചാർജിംഗ്, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നീ ഫീച്ചറുകളും വരാനിരിക്കുന്ന റെനോ ഡസ്റ്ററിനുള്ളിൽ ഉണ്ടാവും. ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ് ഉൾപ്പെടെയുള്ള വിപുലമായ സുരക്ഷാ സവിശേഷതകളും ഡസ്റ്ററിന് മോടികൂട്ടുന്നതായിരിക്കും. റെനോ ഇന്ത്യ പണ്ടേ ഡീസൽ എഞ്ചിനുകളോട് ഗുഡ്ബൈ പറഞ്ഞിട്ടുള്ളതിനാൽ പുതുതലമുറ ഡസ്റ്റർ പെട്രോൾ എഞ്ചിൻ മാത്രമായിരിക്കും വാഗ്ദാനം ചെയ്യുക.

ലോഞ്ച് ചെയ്യുമ്പോൾ എസ്‌യുവി രണ്ട് പെട്രോൾ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 156 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുളഅള 1.3 ലിറ്റർ ടർബോ പെട്രോൾ, 1.0 ലിറ്റർ അല്ലെങ്കിൽ 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനും മിഡ്-സൈസ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തിയേക്കും. പിന്നീട് സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനും ഡസ്റ്റർ നിരയിലേക്ക് വന്നെത്തും. 10 ലക്ഷം മുതലാണ് ന്യൂജെൻ മോഡലിന് പ്രതീക്ഷിക്കുന്ന പ്രാരംഭ വില.

More from DriveSpark

Article Published On: Sunday, January 4, 2026, 8:00 [IST]
English summary
Renault duster spied again in india ahead of 2026 january 26 launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X