എന്തിനാടാ ഡീസൽ... സെഗ്മെൻ്റ് കത്തിക്കാൻ ഹൈബ്രിഡ് പെട്രോൾ എഞ്ചിനുമായി ഡസ്റ്റർ; പക്ഷേ വാങ്ങണേൽ കാത്തിരിക്കണം

ഇന്ത്യയിൽ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിന് തുടക്കമിട്ട റെനോ ഡസ്റ്റർ (Renault Duster) രണ്ടാം അങ്കത്തിന് എത്തിയിരിക്കുകയാണ്. ഇടയ്ക്ക് വെച്ച് യൂത്തൻമാരായ എതിരാളികളുടെ മുന്നിൽ പകച്ചുപോയ ഡസ്റ്റർ ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു. ഇക്കാലത്തിനിടയിൽ പലതരം മാറ്റങ്ങളും വിപണിയിലുണ്ടായി. ഇത്തവണ കാലത്തിനൊത്ത മാറ്റങ്ങളും എഞ്ചിൻ ഓപ്ഷനുകളുമെല്ലാമായിട്ടാണ് ആശാൻ്റെ വരവ്. സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ്റെ (Strong Hybrid Petrol Engine) സാന്നിധ്യമാണ് വാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നത്. മാർച്ചിലാവും ന്യൂജെൻ ഡസ്റ്ററിൻ്റെ ഔദ്യോഗിക വില പ്രഖ്യാപിക്കുക. തുടർന്ന് ഏപ്രിൽ മാസത്തോടെ ഡെലിവറികളും ആരംഭിക്കും.

എന്നാൽ ഹൈബ്രിഡ് വേണ്ടവർ ഈ വർഷത്തെ ഉത്സവ സീസൺ വരെ കാത്തിരിക്കേണ്ടി വരും കേട്ടോ. 2026 ദീപാവലിയോടെയാവും റെനോ ഡസ്റ്ററിൻ്റെ സ്ട്രോംഗ് ഹൈബ്രിഡ് വേരിയൻ്റ് അവതരിപ്പിക്കുക. നിലവിൽ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂസിയർ ഹൈറൈഡർ, മാരുതി വിക്ടോറിസ് തുടങ്ങിയ മോഡലുകൾ മാത്രമാണ് ഹൈബ്രിഡ് ടെക് വാഗ്‌ദാനം ചെയ്യുന്നുള്ളൂ.

Renault Duster Strong Hybrid Will Launch By Diwali 2026

ഇവയ്ക്ക് വെല്ലുവിളി ഉയർത്താൻ പുതിയ ഡസ്റ്ററിന് സാധിക്കും. വലിയ ശേഷി എഞ്ചിനും കൂടുതൽ പവർഔട്ട്പുട്ട് കണക്കുകളുമാണ് ഇവയിൽ നിന്നും റെനോയ്ക്ക് കരുത്താൻ പോവുക. ബ്രാൻഡിൻ്റെ ഇ-ടെക് ഹൈബ്രിഡ് സിസ്റ്റം ആണ് റെനോ ഡസ്റ്റർ സ്ട്രോംഗ് ഹൈബ്രിഡ് ഉപയോഗിക്കുന്നത്. ഈ സജ്ജീകരണം നാച്ചുറലി ആസ്പിറേറ്റഡ് 1,789 സിസി ഫോർ-സിലിണ്ടർ പെട്രോൾ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും സംയോജിപ്പിക്കുന്നു.

20 bhp നൽകാൻ ശേഷിയുള്ള ഒരു ഇലക്ട്രിക് മോട്ടോർ ഒരു ജനറേറ്ററായി പ്രവർത്തിക്കുമ്പോൾ 49 bhp ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ മോട്ടോർ നേരിട്ട് വീലുകൾക്ക് കരുത്ത് പകരാനാണ് ക്രമീകരിച്ചിരിക്കുന്നത്. അങ്ങനെ 1.8 ലിറ്റർ ഹൈബ്രിഡ് എഞ്ചിന് 160 bhp പവറിൽ പരമാവധി 172 Nm ടോർക്ക് വരെ നിർമിക്കാൻ കഴിയും. 1.4 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് പെട്രോൾ എഞ്ചിനുമായി ചേർന്ന് പ്രവർത്തിക്കുന്നത്. അതുവഴി ചെറിയ വേഗതയിൽ ഇലക്ട്രിക്-ഒൺലി മോഡിൽ പ്രവർത്തിക്കാൻ എസ്‌യുവിയെ പ്രാപ്തമാക്കുന്നു.

Renault Duster Strong Hybrid Will Launch By Diwali 2026

ന്യൂജെൻ ഡസ്റ്റർ ഹൈബ്രിഡ് പതിപ്പിൻ്റെ ഔദ്യോഗിക മൈലേജ് കണക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സിറ്റി ഡ്രൈവിംഗിൻ്റെ 80 ശതമാനം വരെ ഇവി മോഡിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് റെനോ അവകാശപ്പെടുന്നു. എന്തായാലും 30 കിലോമീറ്ററിനടുത്ത് ഇന്ധനക്ഷമത പ്രതീക്ഷിക്കാം. പുതിയ ഡസ്റ്ററിൽ ഡീസൽ എഞ്ചിൻ ഓപ്ഷൻ്റെ അഭാവം നികത്താൻ സ്ട്രോംഗ് ഹൈബ്രിഡ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ഹൈബ്രിഡ് സാങ്കേതികവിദ്യ വില കുറഞ്ഞതായിരിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. അതുകൊണ്ടാണ് റെനോ മറ്റ് രണ്ട് ടർബോ പെട്രോൾ എഞ്ചിനുകൾ കൂടി വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ആദ്യത്തേത് നിസാൻ മാഗ്നൈറ്റിൽ കാണുന്ന പരിചിതമായ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ്. ഇത് 100 bhp കരുത്തിൽ 160 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് എന്നിവയായിരിക്കും ഇതിലെ ഗിയർബോക്‌സ് കോമ്പിനേഷനുകൾ.

Renault Duster Strong Hybrid Will Launch By Diwali 2026

രണ്ടാമത്തെ ഓപ്ഷൻ കൂടുതൽ ശക്തമായ 1.3 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 163 bhp പവറിൽ പരമാവധി 280 Nm ടോർക്ക് വരെ വികസിപ്പിക്കാൻ കഴിയും. ഇതിൻ്റെ പവർഔട്ട്പുട്ട് കണക്കുകൾ സ്ട്രോംഗ് ഹൈബ്രിഡിന് അടുത്താണെങ്കിലും കൂടുതൽ ശക്തമായ ടോർക്ക് ഔട്ട്പുട്ടുമായി ഇത് വേറിട്ടുനിൽക്കുന്നുണ്ട്. അങ്ങനെ മൊത്തത്തിൽ ആരേയും ആകർഷിക്കാൻ ഡസ്റ്ററിനാവുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, January 27, 2026, 9:00 [IST]
English summary
Renault duster strong hybrid will launch by diwali 2026 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X