7.89 ലക്ഷത്തിന് 100 bhp പവറുള്ള എസ്‌യുവി പുറത്തിറക്കി റെനോ, ഡ്രൈവിംഗ് കൊതിയുള്ളവർ സീറ്റിൽ നിന്നും എണീക്കില്ല!

ഒരുകാലത്ത് ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി ശ്രേണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലായി അവതരിപ്പിക്കപ്പെട്ട മോഡലായിരുന്നു റെനോ കൈഗർ. നിസാനുമായുള്ള പങ്കാളിത്തത്തിൽ പിറവിയെടുത്ത മാഗ്നൈറ്റിന്റെ റീബാഡ്‌ജ് മോഡൽ തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിക്കാനും ഫ്രഞ്ച് വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. സെഗ്മെന്റിലെ ഒന്നാന്തരം പെർഫോമൻസുള്ള മോഡൽ കൂടിയായ കൈഗറിന്റെ കച്ചോടം അടുത്തിടെയായി അൽപം മടുപ്പായിരുന്നു. എന്നാൽ ഇതിനെയൊന്ന് പൊടിതട്ടിയെടുക്കുവാനായി ചില മാറ്റങ്ങളോടെ വിപണിയിൽ എത്തിച്ചിരിക്കുകയാണ് കമ്പനി. നാച്ചുറലി ആസ്പിറേറ്റഡ്, ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലായി 4 പുതിയ വേരിയന്റുകൾ ചേർത്തുകൊണ്ടാണ് റെനോ ഇന്ത്യ കൈഗർ ശ്രേണി നവീകരിച്ചിരിക്കുന്നത്.

പുതിയ അപ്ഗ്രേഡിന്റെ ഭാഗമായി റെനോ കൈഗറിന് പുതിയ എവല്യൂഷൻ പ്ലസ് ട്രിമ്മും കമ്പനി സമ്മാനിച്ചിട്ടുണ്ട്. കൂടാതെ ടർബോ ലൈനപ്പിൽ മാനുവൽ ഗിയർബോക്‌സ് ലഭ്യതയും സുലഭമാക്കാനും ബ്രാൻഡിന് ഇത്തവണയായി എന്നത് ആളുകളെ വാഹനത്തിലേക്ക് അടുപ്പിക്കുന്ന കാര്യമാണ്. എനർജി മാനുവൽ ശ്രേണിക്ക് ഇപ്പോൾ 5.81 ലക്ഷം രൂപയിലും ടർബോ മാനുവലിന് 7.89 ലക്ഷം രൂപയിലും വില ആരംഭിക്കുന്നുവെന്ന് കേട്ടാൽ ആരായാലും ഷോറൂമിലേക്ക് വെച്ചുപിടിക്കും.

Renault Kiger Turbo Manual Variant Price Now Starts At Just Rs 7 89 Lakh

ഏറ്റവും വലിയ മാറ്റം എവല്യൂഷൻ പ്വസ് വേരിയന്റിന്റെ വരവാണ് എന്നതിൽ തർക്കമൊന്നുമില്ല. എനർജി മാനുവൽ, എനർജി എഎംടി, ടർബോ മാനുവൽ ഗ്രേഡുകളിൽ ഈ ട്രിം ചേർത്തിട്ടുണ്ട്. ഉയർന്ന ട്രിമ്മുകളിലേക്ക് മാറാതെ അധിക ഫീച്ചറുകളുള്ള വാല്യു ഫോർ മണി വേരിയന്റ് തിരയുന്ന ഉപഭോക്താക്കളെയാണ് റെനോ ഇതിലൂടെ ഉന്നംവെക്കുന്നത്. എവല്യൂഷൻ, ടെക്നോ വേരിയന്റുകൾക്കിടയിലാണ് പുതിയ വകഭേദം സ്ഥാപിച്ചിരിക്കുന്നതും.

സ്മാർട്ട് ആക്‌സസ് കാർഡ്, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്‌ജസ്റ്റ്മെന്റ്, വയർലെസ് സ്മാർട്ട്‌ഫോൺ റെപ്ലിക്കേഷൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ലൈറ്റ് എംബോസ്ഡ് ഫാബ്രിക് അപ്ഹോൾസ്റ്ററി തുടങ്ങിയ ഫീച്ചറുകൾ കുത്തിനിറച്ചുകൊണ്ടാണ് റെനോ കൈഗർ ഇവല്യൂഷൻ പ്ലസ് വേരിയന്റ് വിപണിയിലെത്തിയിരിക്കുന്നത്. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും പുതിയ ഇവല്യൂഷൻ പ്ലസ് വേരിയന്റുകളിൽ ഈ സവിശേഷതകളെല്ലാം ഒരുപോലെ ലഭിക്കുമെന്നതും ആകർഷകമാണ്.

Renault Kiger Turbo Manual Variant Price Now Starts At Just Rs 7 89 Lakh

ടെക്നോ ടർബോ വേരിയന്റിൽ റെനോ ഒരു മാനുവൽ ഗിയർബോക്സും ചേർത്തിട്ടുണ്ട്. നേരത്തെ ടർബോ ലൈനപ്പിൽ കുറച്ച് ഓപ്ഷനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഏറ്റവും പുതിയ അപ്‌ഡേറ്റ് ടർബോ പെട്രോൾ എണ്ണം മൂന്ന് വേരിയന്റുകളിൽ നിന്ന് അഞ്ച് ആയി ഉയർത്തിയിട്ടുണ്ട്. കൈഗർ ടർബോ മാനുവലിന്റെ വില ഇപ്പോൾ 7.89 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. അങ്ങനെ ഈ വിലയ്ക്ക് ലഭിക്കുന്ന ഏറ്റവും പവർഫുൾ എസ്‌യുവികളിൽ ഒന്നായി കൈഗർ മാറുന്നുമുണ്ട്.

എൻട്രി ബി-എസ്‌യുവി വിഭാഗത്തിൽ വിൽപ്പനയ്ക്ക് ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയുള്ള ടർബോചാർജ്ഡ് പെട്രോൾ എസ്‌യുവിയാണിതെന്ന് റെനോ വ്യക്തമായി പറയുന്നുണ്ട്. അതുപോലെ തന്നെ കൈഗറിന്റെ നാച്ചുറലി ആസ്പിറേറ്റഡ് നിര 6 വകഭേദങ്ങളിൽ നിന്ന് 8 വകഭേദങ്ങളായും ഉയർന്നിട്ടുണ്ട്. എനർജി മാനുവൽ ശ്രേണിയിൽ ഇപ്പോൾ ഓതന്റിക്, എവല്യൂഷൻ, എവല്യൂഷൻ പ്ലസ്, ടെക്‌നോ, ഇമോഷൻ വേരിയന്റുകളാണുള്ളത്.

Renault Kiger Turbo Manual Variant Price Now Starts At Just Rs 7 89 Lakh

താങ്ങാനാവുന്ന വിലയിൽ നല്ലൊരു എസ്‌യുവി മോഡൽ തിരയുന്ന ഉപഭോക്താക്കളെ ആകർഷിക്കാൻ എനർജി ഈസി--R എഎംടി എവല്യൂഷൻ, എവല്യൂഷൻ പ്ലസ്, ടെക്‌നോ ട്രിമ്മുകളുമുണ്ട്. 1.0 ലിറ്റര്‍ NA പെട്രോള്‍, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് റെനോയുടെ കുഞ്ഞൻ എസ്‌യുവിക്ക് തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് എഎംടി ഗിയര്‍ബോകസുമായി ജോടിയാക്കിയിരിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 72 bhp കരുത്തിൽ പരമാവധി 96 Nm ടോര്‍ക്ക് വരെയാണ് നൽകാനാവുക.

5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വരുന്ന ടർബോ എഞ്ചിന് ആളൊരു സംഭവം തന്നെയാണ്. 100 bhp പവറിൽ 160 Nm ടോര്‍ക്കാണ് ഇത് വികസിപ്പിക്കുന്നത്. ടര്‍ബോ-പെട്രോള്‍ വേരിയൻ്റ് സെഗ്മെൻ്റിലെ ഏറ്റവും മികച്ച ടോര്‍ക്ക്-ടു-വെയ്റ്റ് അനുപാതവും ക്ലാസ്-ലീഡിംഗ് 0-100 കി.മീ/മണിക്കൂര്‍ പെർഫോമൻസും വാഗ്ദാനം ചെയ്യുന്നുണ്ട്.

205 mm ഗ്രൗണ്ട് ക്ലിയറൻസ്, 405 ലിറ്റർ ബൂട്ട് സ്പേസ്, 29 ലിറ്റർ ക്യാബിൻ സ്റ്റോറേജ്, 222 mm റിയർ ക്നീ റൂം, 710 mm ഫ്രണ്ട് കപ്പിൾ ഡിസ്റ്റൻസ് എന്നിവയും എസ്‌യുവിയുടെ പ്രത്യേകതകളാണ്. 50 കിലോഗ്രാം ഭാരം വഹിക്കാൻ റേറ്റുചെയ്ത ഫങ്ഷണൽ റൂഫ് ബാറുകളും എസ്‌യുവിക്ക് ലഭിക്കുന്നു. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും ലോവർ, മിഡ് വേരിയന്റുകളിൽ അധിക ഫീച്ചറുകൾ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് പുതിയ വേരിയന്റ് അപ്‌ഗ്രേഡ് അനുഗ്രഹമായിരിക്കും.

Article Published On: Wednesday, June 24, 2026, 16:39 [IST]
English summary
Renault kiger turbo manual variant price now starts at just rs 7 89 lakh new updates
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X