4.30 ലക്ഷത്തിന്റെ എസ്‌യുവി പോലത്തെ സ്റ്റൈലൻ കാർ, എന്നിട്ടും കഴിഞ്ഞ മാസം വിറ്റത് ആകെ 300 എണ്ണം മാത്രം

പുതിയ ന്യൂജെൻ ഡസ്റ്റർ എത്തിയതോടെ ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ നല്ലകാലം തുടങ്ങിയിരിക്കുകയാണ്. ഇഴഞ്ഞുനീങ്ങിയിരുന്ന വിൽപ്പനയ്ക്ക് കരുത്തേകാൻ മിഡ്-സൈസ് എസ്‌യുവിയുടെ തിരിച്ചുവരവ് ഏറെ ഗുണമാവുകയായിരുന്നു. 2026 മെയ് മാസത്തിൽ റെനോ ഇന്ത്യ 4,113 കാറുകളാണ് ആകെ ഇന്ത്യൻ നിരത്തിലെത്തിച്ചത്. അതായത് 2025 മെയ് മാസത്തെ അപേക്ഷിച്ച് 64 ശതമാനം വാർഷിക വളർച്ച കൈവരിക്കാൻ ബ്രാൻഡിനായെന്ന് സാരം. ഡസ്റ്ററിനൊപ്പം ട്രൈബറും കൈഗറും കരുത്ത് തെളിയച്ചപ്പോൾ റെനോയുടെ നിരയിൽ വമ്പൻ നഷ്‌ടവുമായി മുമ്പോട്ടുുപോവുകയാണ് ക്വിഡ് എന്ന എൻട്രി ലെവൽ ഹാച്ച്ബാക്ക്.

കഴിഞ്ഞ മാസം മോഡലിന്റെ ആകെ 300 എണ്ണം മാത്രമാണ് റെനോയ്ക്ക് നിരത്തിലെത്തിക്കാനായത്. അതായത് കഴിഞ്ഞ വർഷം ഇതേ മാസത്തിൽ നിരത്തിലെത്തിച്ച 540 യൂണിറ്റുകളെ അപേക്ഷിച്ച് വിൽപ്പനയിൽ 44.44 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് ചുരുക്കം. എതിരാളിയായ മാരുതി സുസുക്കി ആൾട്ടോ K10 വിപണി തിരിച്ചുപിടിച്ച് കുതിക്കുകയാണിപ്പോൾ. ആ സമയത്താണ് 4.30 ലക്ഷത്തിന്റെ എസ്‌യുവി പോലത്തെ സ്റ്റൈലൻ ക്വിഡിന് ഈ ഗതി വന്നിരിക്കുന്നത്.

Renault Kwid Hatchback Sales Down By 44 44 Per Cent In May 2026

വെറും 4.30 ലക്ഷം മുതൽ 5.99 ലക്ഷം രൂപ വരെയാണ് റെനോ ക്വിഡിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. വിലയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകളിൽ ഒന്ന്കൂടിയാണിത് എന്നതും ശ്രദ്ധേയമാണ്. ളരെ താങ്ങാനാവുന്ന വിലയുള്ള കാറാണെങ്കിലും മോഡേൺ ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് റെനോ തങ്ങളുടെ എൻട്രി ലെവൽ വാഹനത്തിനെ വിപണനത്തിന് എത്തിക്കുന്നത്.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എൽഇഡി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റിയർ വ്യൂ ക്യാമറ തുടങ്ങിയ കിടിലൻ ഫീച്ചറുകളെല്ലാം കാറിലുണ്ട്. സേഫ്റ്റിയിലും തരക്കേടില്ലാത്ത വിധം ഒരുക്കാൻ ഫ്രഞ്ച് വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ടെന്നതും ആളുകളെ അടുപ്പിക്കുന്ന കാര്യമാണ്. ഡ്യുവൽ എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഇബിഡിയുള്ള എബിഎസ്, സ്പീഡ് അലേർട്ട് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളാണ് ക്വിഡിൽ ലഭിക്കുന്നത്.

Renault Kwid Hatchback Sales Down By 44 44 Per Cent In May 2026

മുമ്പ് 800 സിസി, 1.0 ലിറ്റർ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമായിരുന്നെങ്കിലും മലിനീകരണ ചട്ടങ്ങൾ കർശനമാക്കിയതോടെ 1.0 ലിറ്റർ NA പെട്രോൾ മാത്രമാണ് റെനോ ക്വിഡിലുള്ളത്. 999 സിസി, ത്രീ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് 67 bhp കരുത്തിൽ പരമാവധി 91 Nm torque വരെ നിർമിക്കാനാവും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് ഹാച്ച്ബാക്ക് വിപണിയിൽ എത്തുന്നത്.

മൈലേജും തരക്കേടില്ലാതെ നൽകാൻ റെനോ ക്വിഡിനാവും. എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെ മാനുവലിന് 21.46 കിലോമീറ്ററും എഎംടി പതിപ്പുകൾക്ക് 22.3 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ഫ്രഞ്ച് ബ്രാൻഡ് അവകാശപ്പെടുന്നത്. ആദ്യമായി കാർ വാങ്ങാനെത്തുന്നവർക്ക് കണ്ണുംപൂട്ടി വാങ്ങാനാവുന്ന മോഡലാണ് റെനോ ക്വിഡ്. കുറഞ്ഞ മെയിന്റനെൻസും നല്ല പെർഫോമൻസും മാന്യമായ മൈലേജുമെല്ലാം തരുന്നതിനാൽ പോക്കറ്റിൽ ഒതുങ്ങുകയും ചെയ്യും.

Renault Kwid Hatchback Sales Down By 44 44 Per Cent In May 2026

ഇന്ത്യയിലെ എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മെൻ്റിൽ മാരുതി സുസുക്കി ആൾട്ടോ K10, എസ്-പ്രെസോ എന്നിവ പോലുള്ള വമ്പൻമാരുമായിട്ടാണ് ക്വിഡ് മത്സരിക്കുന്നത്. മാരുതിക്ക് പകരം എന്തെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് കണ്ണുംപൂട്ടി റെനോ ബ്രാൻഡിലേക്ക് മാറാനാവും. ഡസ്റ്ററിന്റെ വരവോടെ റെനോയുടെ വിൽപ്പന പതിയെ ഉയരാൻ തുടങ്ങിയെങ്കിലും ക്വിഡ് പോലൊരു ജനകീയ മോഡലിന്റെ വിൽപ്പന കുറയുന്നത് വലിയ ആശങ്ക തന്നെയാണ് ബ്രാൻഡിന് സമ്മാനിക്കുന്നത്. ഇതിന് മറികടക്കാൻ കമ്പനിക്ക് വരും മാസങ്ങളിൽ സാധിക്കുമെന്നാണ് വിലയിരുത്തൽ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Saturday, June 20, 2026, 6:00 [IST]
English summary
Renault kwid hatchback sales down by 44 44 per cent in may 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X