ഡസ്റ്റർ വന്നതോടെ ഉത്സവത്തിരക്കായി, ഷോറൂം കാലിയാക്കാൻ 65,000 രൂപയുടെ ബംബർ ഡിസ്‌കൗണ്ടുമായി റെനോ

ഡസ്റ്ററിന്റെ തിരിച്ചുവരവോടെ റെനോയുടെ (Renault) ഷോറൂമിലെല്ലാം ആളുകളുടെ വലിയ തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. പണ്ടെത്തെ പോലെ ഷോറൂമിൽ ആളും ബഹളവുമെല്ലാം ആയതോടെ കമ്പനി 2026 മെയ് മാസത്തേക്കായി മോഡൽ നിരയിൽ ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മുമ്പോട്ട് വന്നിരിക്കുകയാണ്. ക്വിഡ്, ട്രൈബർ, കൈഗർ എന്നീ മൂന്ന് മോഡലുകളിലാണ് ഡിസ്കൌണ്ടുകൾ അവതരിപ്പിച്ചിരിക്കുന്നത് എന്നതിനാൽ ചെറിയ ബജറ്റിൽ കാർ അന്വേഷിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. ഈ മാസത്തേക്കായി പ്രഖ്യാപിച്ചിരിക്കുന്ന ഓഫറിന് കീഴിൽ 65,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് റെനോ ഒരുക്കിവെച്ചിരിക്കുന്നത്.

ഏറ്റവും പുതിയ ഡസ്റ്ററിൽ ഓഫറുകളൊന്നും ബാധകമല്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒപ്പം എല്ലാ ഓഫറുകളും 2026 മെയ് 31 വരെ മാത്രമാണ് ബാധകമാവുകയുള്ളൂവെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കൂടാതെ നഗരം, ഡീലർഷിപ്പ്, സ്റ്റോക്ക് ലഭ്യത എന്നിവ അനുസരിച്ച് മെയ് മാസത്തെ ഓഫറിൽ വ്യത്യാസമുണ്ടാവാനും സാധ്യതയുണ്ട്. കൃത്യമായ കണക്കുകൾക്കായി നിങ്ങളുടെ അടുത്തുള്ള റെനോ ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം.

Renault Kwid Triber And Kiger Models Attract Up To Rs 65 000 Discount Offer In May 2026

എൻട്രി ലെവൽ ഹാച്ച്ബാക്ക് വിഭാഗത്തിൽ തരംഗം തീർത്ത് ക്വിഡിന് 2026 മെയ് മാസത്തിൽ മൊത്തം 40,000 രൂപ വരെയാണ് ആനുകൂല്യങ്ങൾ ലഭ്യമാവുക. തമിഴ്‌നാട്ടിലെ ഉപഭോക്താക്കൾക്ക് 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ വരെ ലോയൽറ്റി ബോണസ്, 4,000 രൂപ വരെ ഗ്രാമീണ ആനുകൂല്യം, 15,000 രൂപ വരെ കോർപ്പറേറ്റ് ഓഫർ എന്നിവയുണ്ട്. അതേസമയം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലെ ഉപഭോക്താക്കൾക്ക് 10,000 രൂപ വരെയും ഓഫർ നേടാം.

ക്വിഡിന്റെ ഒതന്റിക്, എവല്യൂഷൻ വേരിയന്റുകൾക്ക് ലോയൽറ്റി, സ്‌ക്രാപ്പേജ് ആനുകൂല്യങ്ങൾ എന്നിവ മാത്രമേ ലഭ്യമാകൂ. എന്നിരുന്നാലും പഴയ 2025 സ്റ്റോക്ക് ലഭിച്ചാൽ 50,000 രൂപ വരെ ഉയർന്ന ആനുകൂല്യങ്ങളോടെ കാർ മുറ്റത്തെത്തിക്കാനാവും. മാരുതി സുസുക്കി ആൾട്ടോ K10, മാരുതി സുസുക്കി എസ്-പ്രെസോ, ടാറ്റ ടിയാഗോ എന്നീ മിടുക്കൻമാരോടെ മത്സരിക്കുന്ന റെനോയുടെ ഇത്തിരിക്കുഞ്ഞന് നിലവിൽ 4.30 ലക്ഷം മുതൽ 5.88 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

Renault Kwid Triber And Kiger Models Attract Up To Rs 65 000 Discount Offer In May 2026

2026 മെയ് മാസത്തിൽ റെനോ ട്രൈബറിന് മൊത്തം 45,000 രൂപയുടെ ഓഫറുകളോടെ സ്വന്തമാക്കാം. 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ആനുകൂല്യം, അതുപോലെ തന്നെ ലോയൽറ്റി ബോണസ് തുടങ്ങിയ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എംപിവിയുടെ എൻട്രി-സ്‌പെക്ക് ഒറിജിനൽ, എവല്യൂഷൻ ട്രിമ്മുകൾ ലോയൽറ്റി, സ്‌ക്രാപ്പേജ് ആനുകൂല്യങ്ങൾക്കൊപ്പം മാത്രമേ ലഭ്യമാകൂ.

തമിഴ്‌നാട്ടിൽ, 15,000 രൂപ വരെ കോർപ്പറേറ്റ് ബോണസ് ട്രൈബറിൽ അധികമായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾക്ക് 10,000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു. യോഗ്യരായ കർഷകർ, സർപഞ്ചുകൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർക്ക് 4,000 രൂപയുടെ ഗ്രാമീണ ഓഫറും വ്യാപിപ്പിക്കുന്നു. ട്രൈബറിന്റെ 2025 മോഡൽ ഇയറിന് 60,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്. 5.81 ലക്ഷം രൂപ മുതൽ 8.48 ലക്ഷം രൂപ വരെയാണ് എംപിവിയുടെ എക്സ്ഷോറൂം വില.

Renault Kwid Triber And Kiger Models Attract Up To Rs 65 000 Discount Offer In May 2026

കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ മത്സരിക്കുന്ന കൈഗറിന് ഈ മാസം 65,000 രൂപ വരെ ഡിസ്കൌണ്ട് ഓഫറാണ് റെനോ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ആനുകൂല്യം, 15,000 രൂപ വരെ ലോയൽറ്റി ബോണസ് എന്നിവയെല്ലാമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 10,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്കൌണ്ടും 4,000 രൂപ വരെ ഗ്രാമീണ ഓഫറും ഇന്ത്യയിലുടനീളം ലഭ്യമാണ്.

തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ റെനോ 15,000 രൂപ വരെ ഉയർന്ന കോർപ്പറേറ്റ് ഡിസ്കൌണ്ട് വാഗ്ദാനം ചെയ്യുന്നു. ലോവർ സ്‌പെക്ക് ഒറിജിനൽ, എവല്യൂഷൻ ട്രിമ്മുകൾക്ക്, ഉപഭോക്താക്കൾക്ക് ലോയൽറ്റി, സ്‌ക്രാപ്പേജ് ആനുകൂല്യങ്ങൾ മാത്രമേ ലഭിക്കൂ. അതേസമയം കൈഗറിന്റെ 2025 സ്റ്റോക്കുകൾക്ക് 88,500 രൂപ വരെയുള്ള ഓഫറുകളും ഉപയോഗപ്പെടുത്താനാവുന്നതാണ്. 5.81 ലക്ഷം രൂപ മുതൽ 10.34 ലക്ഷം രൂപ വരെയാണ് കൈഗറിന്റെ എക്സ്ഷോറൂം വില വരുന്നത്.

Article Published On: Friday, May 8, 2026, 6:00 [IST]
English summary
Renault kwid triber and kiger models attract up to rs 65000 discount offer in may 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X