കാറുകളെല്ലാം വിറ്റഴിക്കാൻ വാരിക്കോരി ഓഫറിട്ട് റെനോ, 7-സീറ്റർ എംപിവിക്ക് വരെ അന്യായ വിലക്കുറവ്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാര്യമായ മെച്ചമൊന്നും ഇല്ലാതെ ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ വിൽപ്പന ഇഴഞ്ഞുനീങ്ങുകയായിരുന്നു. എന്നാൽ 2026 കലണ്ടർ വർഷത്തിൻ്റെ ആദ്യ മാസത്തിൽ തന്നെ തങ്ങളുടെ തുറപ്പുചീട്ട് പുറത്തിറക്കി റെനോ ഇന്ത്യ ഒന്നാകെ പിടിച്ചുകുലുക്കിയിട്ടുണ്ട്. ഡസ്റ്റർ എന്ന അതികായൻ്റെ വരവിന് ഈ വർഷം വിപണി സാക്ഷ്യംവഹിക്കുന്നതോടെ റെനോ കുതിച്ചുയരാൻ ഒരുങ്ങുകയാണ്. നിരവധി പ്രത്യേകതകളോടെ തിരിച്ചുവരവ് നടത്തിയ എസ്‌യുവിയുടെ വില പ്രഖ്യാപനവും ഔദ്യോഗിക അവതരണവും അധികം വൈകാതെ തന്നെ കമ്പനി നടത്തും. എന്നാൽ അതിന് മുന്നോടിയായി വിൽപ്പന വർധിപ്പിക്കുവാനായി ഫെബ്രുവരി മാസത്തേക്കായി പുതിയ ഡിസ്കൗണ്ട് ഓഫറുകളുമായി എത്തിയിരിക്കുകയാണ് റെനോ.

ക്വിഡ്, ട്രൈബർ, കൈഗർ എന്നിവയ്ക്ക് റെനോ ഇന്ത്യ ആകർഷകമായ ഓഫറുകളാണ് കൊണ്ടുവന്നിരിക്കുന്നത്. മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് മൊത്തം 73,500 രൂപ വരെ ലാഭിക്കാനുള്ള അവസരമാണ് ഫെബ്രുവരിയിൽ ലഭിക്കുക. ക്വിഡിൽ തുടങ്ങി ക്ലൈംബർ പോലുള്ള ഉയർന്ന വകഭേദങ്ങളിൽ പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാണ്. വാങ്ങുന്നവർക്ക് 20,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ എക്സ്ചേഞ്ച് ബോണസും 10,000 രൂപ ലോയൽറ്റി ബോണസും ലഭിക്കും.

Renault Kwid Triber And Kiger Models Attract Up To Rs 73 500 Discount Offer In February 2026

അങ്ങനെ മൊത്തം 45,000 രൂപയുടെ ഓഫറാണ് ഫെബ്രുവരി മാസം റെനോയുടെ എൻട്രി ലെവൽ കാറിൽ ലഭിക്കുന്നത്. പഴയ വാഹനം ഉപേക്ഷിക്കുന്ന ഉപഭോക്താക്കൾക്ക് എക്സ്ചേഞ്ച് ബോണസിന് പകരം 25,000 രൂപയുടെ സ്ക്രാപ്പേജ് ഇൻസെന്റീവ് തെരഞ്ഞെടുക്കാം. അതേസമയം സി‌എൻ‌ജി ഇതര വകഭേദങ്ങൾക്കും സൗജന്യ 3 വർഷത്തെ എ‌എം‌സി പാക്കേജ് ലഭിക്കും. ഇത് ആദ്യകാല ഉടമസ്ഥാവകാശ സമയത്ത് സർവീസ് ചെലവുകൾ കൂടുതൽ കുറയ്ക്കാൻ സഹായിക്കും.

റെനോ ക്വിഡ് RXT വേരിയൻ്റ് വാങ്ങുന്നവർ അൽപം കുറഞ്ഞ ആനുകൂല്യങ്ങളോടെ വാഹനം സ്വന്തമാക്കാം. അതായത് ക്യാഷ്, എക്സ്ചേഞ്ച്, ലോയൽറ്റി ആനുകൂല്യങ്ങൾ സംയോജിപ്പിച്ച് 35,000 രൂപ വരെ മൊത്തം ഓഫർ ലഭിക്കും. അതേസമയം എൻട്രി ലെവൽ ട്രിമ്മുകൾ ലോയൽറ്റി അല്ലെങ്കിൽ സ്ക്രാപ്പേജ് ആനുകൂല്യങ്ങളിലേക്ക് പരിമിതപ്പെടുത്തിയിരിക്കുകയാണ്. ബ്രാൻഡിൻ്റെ കോം‌പാക്റ്റ് എംപിവിയായ ട്രൈബറിനും നല്ല ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്.

Renault Kwid Triber And Kiger Models Attract Up To Rs 73 500 Discount Offer In February 2026

എംപിവിയുടെ ടെക്നോ, ഇമോഷൻ വേരിയന്റുകളിൽ 55,000 രൂപ വരെ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ 30,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടുകളും, 15,000 രൂപ എക്സ്ചേഞ്ച് ബോണസും, 10,000 രൂപ ലോയൽറ്റി ആനുകൂല്യവുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ക്രാപ്പേജ് റൂട്ട് തിരഞ്ഞെടുക്കുന്നവർക്ക് 25,000 രൂപ ഇൻസെന്റീവ് ലഭിക്കും. AMT വേരിയന്റുകൾക്കും സമാനമായ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. അതുപോലെ സിഎൻജി ഇതര ട്രിമ്മുകൾക്ക് 3 വർഷത്തെ സൗജന്യ AMC ലഭിക്കും.

2026 ഫെബ്രുവരിയിൽ ഏറ്റവും ഉയർന്ന കിഴിവുകൾ ലഭിക്കുന്നത് റെനോ കൈഗറിനാണ്. പ്രത്യേകിച്ച് ടർബോചാർജ്ഡ് വേരിയന്റുകളിൽ വാരിക്കോരി ഓഫറാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. ടർബോ സിവിടി ട്രിമിന് 48,500 രൂപ വരെ ക്യാഷ് ആനുകൂല്യങ്ങളും 15,000 രൂപ എക്സ്ചേഞ്ച് ബോണസും 10,000 രൂപ ലോയൽറ്റി ആനുകൂല്യവും ലഭിക്കുന്നു. അങ്ങനെ മൊത്തം ലാഭം 73,500 രൂപയായി ഉയർത്താം.

Renault Kwid Triber And Kiger Models Attract Up To Rs 73 500 Discount Offer In February 2026

ഇനി കോംപാക്‌ട് എസ്‌യുവിയുടെ നാച്ചുറലി ആസ്പിറേറ്റഡ് വേരിയന്റുകൾക്ക് താരതമ്യേന കുറഞ്ഞ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. വില കുറഞ്ഞ മോഡലുകളായതിനാൽ കൈഗറിൻ്റെ ലോവർ ട്രിമ്മുകൾ ലോയൽറ്റി അല്ലെങ്കിൽ സ്ക്രാപ്പേജ് ഇൻസെന്റീവുകളായി പരിമിതപ്പെടുത്തിയിരിക്കുന്നു. ലോണിട്ട് കാർ വാങ്ങുന്നവർക്ക് ഫലപ്രദമായ ഓൺ-റോഡ് വില കുറയ്ക്കാൻ സഹായിക്കുന്ന തിരഞ്ഞെടുത്ത വേരിയന്റുകളിൽ അധിക ഫിനാൻസ് സ്കീമുകളും ലഭ്യമാണ്.

എല്ലാ ഓഫറുകളും 2026 ഫെബ്രുവരി 28 വരെ സാധുവാണെന്നാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. എക്സ്ചേഞ്ച്, സ്ക്രാപ്പേജ് ആനുകൂല്യങ്ങൾ ഒരുമിച്ച് നേടാനും സാധിക്കുന്നതല്ല. അതേസമയം ലോയൽറ്റി ബോണസുകൾ നിലവിലുള്ള റെനോ ഉപഭോക്താക്കൾക്ക് മാത്രമേ ബാധകമാകൂ. കൂടാതെ സ്ഥലം, സ്റ്റോക്ക് ലഭ്യത മുതലായവയെ ആശ്രയിച്ച് ഫെബ്രുവരി മാസത്തെ ഡിസ്കൗണ്ട് ഓഫറുകളിൽ മാറ്റവും സംഭവിച്ചേക്കാവുന്നതാണ്.

More from DriveSpark

Article Published On: Tuesday, February 10, 2026, 8:11 [IST]
English summary
Renault kwid triber and kiger models attract up to rs 73500 discount offer in february 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X