5.76 ലക്ഷത്തിൻ്റെ 7-സീറ്റർ എംപിവിയുടെ കച്ചോടം കൂടുന്നു, എർട്ടിഗ പോലുള്ള വമ്പൻമാർ പേടിയിൽ; മിടുക്കനായി ട്രൈബർ

ഡസ്റ്ററിൻ്റെ മടങ്ങി വരവോടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. എന്നും സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്ന ബ്രാൻഡ് ഇത്തവണ രണ്ടുംകൽപ്പിച്ചാണ് ഇറങ്ങിയിരിക്കുന്നത്. ക്വിഡ്, ട്രൈബർ, കൈഗർ ത്രയങ്ങൾക്കൊണ്ട് മാത്രം കാര്യങ്ങൾ മുമ്പോട്ട് കൊണ്ടുപോവാനാവില്ലെന്ന് മനസിലാക്കിയ റെനോ ഡസ്റ്ററിന് പിന്നാലെ നിരവധി പുത്തൻ മോഡലുകൾ കൂടി അവതരിപ്പിക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതിനിടയിൽ മുഖംമിനുക്കിയെത്തിയ ട്രൈബർ നല്ല രീതിയിൽ കച്ചോടം നേടി മുന്നേറുന്നത് കമ്പനിക്ക് ഇമേജ് വർധിപ്പിക്കാനും സഹായകരമായിട്ടുണ്ട്. നിലവിൽ റെനോയുടെ ടോപ്പ് സെല്ലിംഗ് കാറായാണ് ഇത് മുന്നേറിക്കൊണ്ടിരിക്കുന്നത്.

മാരുതി എർട്ടിഗയും ടൊയോട്ട ഇന്നോവയും പോലുള്ള വമ്പൻ കാറുകൾ വാങ്ങാൻ പണമില്ലാത്തവർക്ക് പ്രീമിയം ഹാച്ച്ബാക്കിൻ്റെ വിലയ്ക്ക് ഒരു സെവൻ സീറ്റർ വാങ്ങിക്കാം എന്നതാണ് ട്രൈബറിൻ്റെ ഉപകാരം. ഇത് ആളുകൾക്ക് കൃത്യമായി മനസിലാക്കാനും സാധിക്കുന്നുണ്ടെന്നതാണ് റെനോയുടെ വിജയം. അടുത്തിടെ മുഖംമിനുക്കി എത്തിയത് കാറിൻ്റെ മൊത്തത്തിലുള്ള ഇമേജും വർധിപ്പിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി മാസത്തിൽ 2,419 യൂണിറ്റുകളാണ് നിരത്തിലെത്തിയത്.

Renault Triber Compact MPV Sales Up By 57 Per cent In February 2026

2025 ഫെബ്രുവരിയിൽ വിറ്റഴിച്ച 1,545 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ട്രൈബറിൻ്റെ വാർഷിക വിൽപ്പനയിൽ 57 ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. പുതുമോഡലിന് ലഭിച്ച മികച്ച സ്വീകാര്യതയാണ് വിൽപ്പന വർധിക്കാൻ കാരണമായിരിക്കുന്നതെന്ന് നിസംശയം പറയാം. അൽപം കൂടി പവർഫുള്ളായൊരു എഞ്ചിൻ കൂടിയുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ എർട്ടിഗയുടെ വരെ കച്ചോടം പൂട്ടിക്കാനും റെനോയ്ക്ക് സാധിക്കുമായിരുന്നുവെന്ന് വേണം പറയാൻ.

പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് കൊടുത്തിരിക്കുന്ന വൈബ്രൻ്റ് ഡിസൈൻ എല്ലാവരും ഒന്നടങ്കം സ്വീകരിച്ചിട്ടുണ്ട്. ഒതെന്റിക്, എവലൂഷൻ, ടെക്നോ, ഇമോഷൻ എന്നീ വേരിയൻ്റുകളിൽ വിപണനത്തിന് എത്തുന്ന കോംപാക്‌ട് എംപിവിക്ക് നിലവിൽ 5.76 ലക്ഷം മുതൽ 8.60 ലക്ഷം രൂപ വരെയാണ് ഈ 7-സീറ്റർ വാഹനത്തിന് വരുന്ന എക്സ്ഷോറൂം വില. റീപ്രൊഫൈൽ ചെയ്ത ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, കട്ടിയുള്ള ഡയഗണൽ സ്ലാറ്റുകളുള്ള മെലിഞ്ഞ ഗ്ലോസ്-ബ്ലാക്ക് ഗ്രിൽ എന്നിവയാണ് ഫ്രണ്ട് ഡിസൈൻ മനോഹരമാക്കുന്നത്.

Renault Triber Compact MPV Sales Up By 57 Per cent In February 2026

ഇതോടൊപ്പം വലിയ എയർ ഇൻടേക്ക്, റീസ്റ്റൈൽ ചെയ്‌ത ഫോഗ് ലാമ്പുകൾ, റെട്രോ-ഇൻഫ്ലുവൻസ്ഡ് ഡയമണ്ട് ലോഗോ, 15 ഇഞ്ച് അലോയ് വീലുകൾ, സ്മോക്ക്ഡ് എഫക്റ്റിലുള്ള എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയും കൂടിയാവുമ്പോൾ അത്യാവിശ്യം പ്രീമിയം ലുക്ക് ആവാഹിക്കാനും പുത്തൻ ട്രൈബറിന് സാധിച്ചിട്ടുണ്ട്. ഇൻ്റീരിയറിൻ്റെ കാര്യത്തിലും അടിപൊളിയാണ് കക്ഷി. ഈയൊരു ബജറ്റിൽ ലഭിക്കാവുന്ന എല്ലാത്തരം മോഡേൺ ഫീച്ചറുകളും കുത്തിനിറച്ചാണ് എംപിവി വിപണനത്തിന് എത്തുന്നത്.

ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്ക്രീൻ, പുഷ്-ബട്ടൺ സ്റ്റാർട്ടുള്ള കീലെസ് എൻട്രി, റിയർ സീറ്റിലെ യാത്രക്കാർക്കായി റൂഫ് ഫിറ്റഡ് എസി വെന്റുകൾ, സ്റ്റിയറിംഗ് വീലിലെ ഓഡിയോ കൺട്രോളുകൾ, ക്രൂയിസ് കൺട്രോളുകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, സൈഡ്, കർട്ടൻ എയർബാഗുകൾ, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

Renault Triber Compact MPV Sales Up By 57 Per cent In February 2026

1.0 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് പുതിയ റെനോ ട്രൈബറിലും ഉപയോഗിച്ചിരിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 71 bhp കരുത്തിൽ പരമാവധി 96 Nm ടോർക്ക് വരെ നിർമിക്കാനാവുന്നതാണ്. പെട്രോൾ കൂടാതെ സർക്കാർ അംഗീകൃത റിട്രോഫിറ്റ് സിഎൻജി കിറ്റുകളും പുതിയ മോഡലിനൊപ്പം ലഭ്യമാകും. മൈലേജും തരക്കേടില്ലാതെ ലഭിക്കുന്നതാണ്.

റെനോ സെവൻ സീറ്റർ മൾട്ടി പർപ്പസ് വാഹനത്തിൻ്റെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 20 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ ഏകദേശം 18.2 കിലോമീറ്ററും മൈലേജ് തരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവിൽ 2026 മാർച്ച് മാസത്തേക്കുള്ള ഡിസ്കൌണ്ട് ഓഫറുകളും കൂടി അവതരിപ്പിച്ച് വിൽപ്പന ഉയർത്താനുള്ള ശ്രമത്തിലാണ് റെനോ. 80,000 രൂപ വരെയുള്ള ഓഫറോടെ എംപിവി സ്വന്തമാക്കാൻ അവസരമാണ് ആളുകൾക്ക് കൈവന്നിരിക്കുന്നത്.

More from DriveSpark

Article Published On: Monday, March 16, 2026, 8:00 [IST]
English summary
Renault triber compact mpv sales up by 57 per cent in february 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X