ലഗേജ് സ്പേസ് വെറുതേ കളയില്ല, ഒടുക്കത്തെ മൈലേജും! എർട്ടിഗയ്ക്ക് തോന്നാത്തത് ട്രൈബറിൽ കിട്ടും

ഇന്ത്യക്കായി വമ്പൻ പ്രഖ്യാപനങ്ങൾ നടത്തി ട്രെൻഡിംഗായി നിൽക്കുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. ഡസ്റ്ററിന്റെ തിരിച്ചുവരവോടെ പഴയ ഫോം തിരിച്ചുപിടിച്ച ബ്രാൻഡ് ഇക്കുറി രണ്ടും കൽപ്പിച്ചാണ് ഇറങ്ങിയിരിക്കുന്നത്. റെനോയുടെ ടോപ്പ് സെല്ലിംഗ് മോഡലുകളിൽ ഒന്നായ ട്രൈബറിലേക്ക് (Renault Triber) ടർബോ പെട്രോൾ എഞ്ചിൻ കൊണ്ടുവരുന്ന കാര്യമുൾപ്പടെ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഒപ്പം മറ്റൊരു സർപ്രൈസും റെനോയുടെ പ്രഖ്യാപനത്തിലുണ്ട്. റെനോ ഇന്ത്യ ഉടൻ തന്നെ ട്രൈബറിൽ ഒരു പുതിയ ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റ് അവതരിപ്പിക്കും എന്നതാണ് ആ കാര്യം.

നിലവിൽ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് കിറ്റ് എംപിവിയിലുണ്ടെങ്കിലും ഇത് ഡീലർ ഫിറ്റ്മെന്റായാണ് അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ ഇത് ബൂട്ട് സ്പേസ് ഭൂരിഭാഗവും അപഹരിക്കുന്നത് അത്ര പ്രാക്‌റ്റിക്കലല്ലെന്ന് റെനോ മനസിലാക്കിയിട്ടുണ്ട്. ആയതിനാൽ ഫാക്ടറി ഫിറ്റഡ് കിറ്റ് എംപിവിയുടെ ഫ്ലോറിനടിയിലായിരിക്കും സ്ഥാപിച്ചിരിക്കുക. ഈ ട്വിൻ സിലിണ്ടർ സജ്ജീകരണം ലഗേജ് സ്പേസ് വർധിപ്പിക്കാൻ സഹായിക്കും.

Renault Triber Factory-fitted Dual-Cylinder CNG Model To Launch This Year

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ട്രൈബറിന്റെ ബാഡ്ജ്-എൻജിനീയറിംഗ് മോഡലായ നിസാൻ ഗ്രാവൈറ്റിലും ഡ്യുവൽ സിലിണ്ടർ സിഎൻജി സജ്ജീകരണം പ്രദർശിപ്പിച്ചിരുന്നു. പക്ഷേ ഗ്രാവൈറ്റിൽ സിലിണ്ടറുകൾ ലംബമായി വെച്ചിരിക്കുന്നതിനാൽ ബൂട്ടിൽ ഇടമില്ല. ഇവിടെയാണ് ബൂട്ടിനടിയിൽ ഷാസിയിലേക്ക് ഡ്യുവൽ സിലിണ്ടറുകൾ സംയോജിപ്പിച്ചുകൊണ്ട് റെനോ പരിഹാരം കണ്ടെത്തിയിരിക്കുന്നത്. RGEP റെനോ ഗ്രൂപ്പ് എൻട്രി പ്ലാറ്റ്‌ഫോം എന്ന് പേരുമാറ്റിയ CMF-A പ്ലാറ്റ്‌ഫോമിന്റെ സമഗ്രമായ പുനർനിർമാണത്തിലൂടെ ഇക്കാര്യം സാധ്യമാക്കിയിരിക്കുന്നത്.

ട്രൈബറിലേക്ക് പുതുതായി എത്തുന്ന 1.0 ലിറ്റർ, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ആയിരിക്കും സിഎൻജി പതിപ്പിൽ ഉപയോഗിക്കുക എന്നതാണ് മറ്റൊരു ഹൈലൈറ്റ്. ഈ എഞ്ചിൻ ഇതിനകം തന്നെ കൈഗറിൽ പ്രവർത്തിക്കുന്നുണ്ട്. പെട്രോളിൽ 100 bhp കരുത്തിൽ പരമാവധി 160 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന വിധത്തിലാണ് എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്. സിഎൻജിയിലേക്ക് എത്തുമ്പോൾ പവർ ഔട്ട്പുട്ട് കണക്കുകൾ ചെറുതായൊന്ന് കുറയാൻ ഇടയുണ്ട്.

Renault Triber Factory-fitted Dual-Cylinder CNG Model To Launch This Year

എന്തായാലും പുതിയ നീക്കങ്ങളോടെ ഉപഭോക്താക്കളുടെ രണ്ട് വലിയ ആവശ്യങ്ങളായ കൂടുതൽ പവർ, സിഎൻജി പ്രവർത്തന ചെലവുകൾ എന്നിവ ഒറ്റയടിക്ക് പരിഹരിക്കാൻ റെനോയ്ക്ക് സാധിക്കും. കൈഗർ കോംപാക്‌ട് എസ്‌യുവിയിലും ഇതേ ടർബോ സിഎൻജി പവർട്രെയിൻ വാഗ്ദാനം ചെയ്യും. ട്രൈബറിനെപ്പോലെ എസ്‌യുവിയും പുതിയ RGEP പ്ലാറ്റ്ഫോമിലേക്ക് മാറുന്നതായിരിക്കും. അങ്ങനെ പുതിയ ഡ്യുവൽ സിഎൻജി സിലിണ്ടർ സജ്ജീകരണം പ്രാപ്തമാക്കും.

ഈ വർഷം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റുകൾ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. അതായത് വരുന്ന ഉത്സവ സീസണിൽ ഇത് ലഭ്യമാകുമെന്ന് സാരം. ഡീലർ-ഫിറ്റ് സിഎൻജി കിറ്റുകൾക്ക് മോഡലും വേരിയന്റും അനുസരിച്ച് 69,000 മുതൽ 1.08 ലക്ഷം രൂപ വരെ അധികം മുടക്കേണ്ടതായുണ്ടായിരുന്നു. ഫാക്ടറി ഫിറ്റഡ് യൂണിറ്റിന് എത്ര രൂപ അധികം മുടക്കേണ്ടി വരുമെന്നത് കണ്ടറിയണം.

Renault Triber Factory-fitted Dual-Cylinder CNG Model To Launch This Year

എൻട്രി ലെവൽ സെഗ്‌മെന്റുകളിൽ സിഎൻജിയുടെ വർധിച്ചുവരുന്ന ജനപിന്തുണയാണ് ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റ് വാഗ്ദാനം ചെയ്യാനുള്ള നീക്കത്തിന് ഫ്രഞ്ച് വാഹന നിർമാതാക്കളെ പ്രേരിപ്പിച്ചിരിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിൽ 21.98 ശതമാനം വിപണി വിഹിതമുള്ള സിഎൻജി ഇപ്പോൾ ഇന്ത്യൻ കാർ വാങ്ങുന്നവരിൽ രണ്ടാമത്തെ ഏറ്റവും ജനപ്രിയ ഇന്ധനമാണ്. തുടർച്ചയായി രണ്ട് വർഷമായി ഡീസലിനെക്കാൾ കൂടുതൽ സിഎൻജി കാറുകളാണ് വിറ്റഴിക്കപ്പെടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, April 18, 2026, 17:09 [IST]
English summary
Renault triber factory fitted dual cylinder cng model to launch this year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X