വണ്ടിപ്പണിക്ക് ചെലവ് കൂടി, ഒറ്റയടിക്ക് അരലക്ഷം രൂപ കൂട്ടി; പക്ഷേ ഇപ്പോഴും രാജകീയ യാത്രയുള്ള 7-സീറ്റർ തന്നെ

കൈലാക്, കുഷാഖ്, സ്ലാവിയ തുടങ്ങിയ ന്യൂജെൻ മോഡലുകളിലൂടെ ഇന്ത്യക്കാർക്കിടയിൽ പ്രത്യേക സ്ഥാനം നേടിയെടുത്തവരാണ് സ്കോഡ. പുതിയ തന്ത്രങ്ങളിലൂടെ വിൽപ്പനയിലും കാര്യമായ നേട്ടമുണ്ടാക്കുമ്പോൾ ആഭ്യന്തര വിപണിയിലെ തങ്ങളുടെ ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്നുപോവുന്നത്. അതിനിടയിൽ കൊഡിയാക് എന്ന വലിയ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയുടെ പുതുതലമുറ ആവർത്തനത്തെയും ഇന്ത്യയ്ക്ക് സമ്മാനിക്കാൻ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ മറന്നില്ല. അതിന്റെയെല്ലാം ആകെത്തുകയാണ് ഇപ്പോൾ വിൽപ്പനയിലുണ്ടാക്കുന്ന നേട്ടം. എന്നാൽ പുതിയ സാമ്പത്തിക വർഷം പിറന്നതോടെ സുപ്രധാനമായൊരു നീക്കം നടത്തിയിരിക്കുകയാണ് സ്കോഡ.

നിർമാണ ചെലവുകൾ കുത്തനെ ഉയർന്നതിനെ തുടർന്ന് ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ കൊഡിയാക്കിന്റെ വില വർധിപ്പിച്ചിരിക്കുകയാണ് സ്കോഡ. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അടിസ്ഥാനമാക്കി നിലവിലുള്ള വിലയേക്കാൾ 53,267 രൂപ വരെയാണ് ഇനി മുതൽ ഉപഭോക്താക്കൾ അധികം നൽകേണ്ടിവരിക. എന്നാൽ ബേസ് ലോഞ്ച് വേരിയന്റിന്റെ വിലയിൽ തൊടാതെയാണ് വില പരിഷ്ക്കാരം സ്കോഡ നടപ്പിലാക്കിയിരിക്കുന്നത്.

Skoda Kodiaq Flagship SUV Becomes More Expensive By 53 267

കൊഡിയാക് ലോഞ്ച് വേരിയന്റിന് 39.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം സ്‌പോർട്‌ലൈൻ, ലോറിൻ ആൻഡ് ക്ലെമെന്റ് വേരിയന്റുകൾക്ക് യഥാക്രമം 22,600 രൂപയും 53,267 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ വേരിയന്റുകൾക്ക് ഇപ്പോൾ യഥാക്രമം 43.99 ലക്ഷം രൂപയും 46.49 ലക്ഷം രൂപയുമായി ഇന്ത്യയിലെ പുതുക്കിയ എക്സ്ഷോറൂം വില. അടുത്തിടെ ചില നിർമാണ തകരാർ കാരണം സ്കോഡ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയെ തിരിച്ചുവിളിച്ചിരുന്നു.

ഫ്രണ്ട് സീറ്റിന്റെ ഉൾവശത്തെ ഫ്രെയിമിലെ തകരാറാണ് എസ്‌യുവിയെ തിരികെ വിളിക്കാൻ കാരണമായതെന്ന് സ്കോഡ പറഞ്ഞു. 2025 മാർച്ച് 10-നും ഡിസംബർ 8-നും ഇടയിൽ നിർമിച്ച കൊഡിയാക്കുകൾക്കാണ് തിരിച്ചുവിളിക്കൽ ബാധകമാവുക. എസ്‌യുവിയുടെ 221 യൂണിറ്റുകളെയാണ് ഈ പ്രശ്‌നം ബാധിച്ചതെന്നായിരുന്നു നിഗമനം. സീറ്റ് ഫ്രെയിമിലെ തകരാർ അപ്രതീക്ഷിതമായ കൂട്ടിയിടിയിൽ സൈഡ് എയർബാഗ് നൽകുന്ന സേഫ്റ്റിയെ ബാധിക്കുമെന്നും ഇത് പരിക്കിന്റെ സാധ്യത വർധിപ്പിക്കുമെന്നുമാണ് സ്കോഡ പറയുന്നത്.

Skoda Kodiaq Flagship SUV Becomes More Expensive By 53 267

ഇതെല്ലാം പരിഹരിച്ച് മുമ്പോട്ട് പോവുമ്പോഴാണ് വില വർധനവ് നടപ്പിലാക്കിയത്. എന്തായാലും സെഗ്മെന്റിലെ എതിരാളിയായ ടൊയോട്ട ഫോർച്യൂണറിന്റെ വിലയും വർധിച്ചിരുന്നത് സ്കോഡയ്ക്ക് ആശ്വാസം നൽകും. കഴിഞ്ഞ വർഷം ഏപ്രിലിലാണ് സ്കോഡ രണ്ടാം തലമുറ കൊഡിയാക് എസ്‌യുവി ഇന്ത്യയിൽ പുറത്തിറക്കുന്നത്. 2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കൊഡിയാക്കിന് തുടിപ്പേകുന്നത്.

7 സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4x4 സിസ്റ്റവും ജോടിയാക്കിയിരിക്കുന്ന ഈ ടർബോ പെട്രോൾ എഞ്ചിന് 201 bhp പവറിൽ പരമാവധി 320 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് സ്കോഡ അവകാശപ്പെടുന്നത്. വലിയ 7-സീറ്റർ എസ്‌യുവിയാണെങ്കിലും ലിറ്ററിന് 14.86 കിലോമീറ്റർ ഇന്ധനക്ഷമത നൽകാനുമാവും. ആഡംബര പൂർണമായ ഇൻ്റീരിയറാണ് സെഗ്മെന്റിൽ കൊഡിയാക്കിനെ വേറിട്ടുനിർത്തുന്ന മറ്റൊരു ഘടകം.

Skoda Kodiaq Flagship SUV Becomes More Expensive By 53 267

13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സ്മാർട്ട് ഡയലുകൾ, റോട്ടറി നോബുകൾ, ക്ലൈമറ്റ്, മീഡിയ ഫംഗ്‌ഷനുകൾക്കായുള്ള ഡിജിറ്റൽ സ്‌ക്രീനുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പ്രീമിയം 14-സ്പീക്കർ കാന്റൺ സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ് എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളുടെ സാന്നിധ്യം വാഹനത്തിലുണ്ട്.

സേഫ്റ്റിയുടെ കാര്യമെടുത്താൽ 9 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് അസിസ്റ്റ് എന്നിവ പോലുള്ള അടിസ്ഥാന കാര്യങ്ങളെല്ലാം സ്കോഡ കൊഡിയാക്കിലുണ്ട്. ഇതുകൂടാതെ ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സഹിതമാണ് കൊഡിയാക് എസ്‌യുവി വരുന്നത് എന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ്.

More from DriveSpark

Article Published On: Sunday, April 12, 2026, 18:00 [IST]
English summary
Skoda kodiaq flagship suv becomes more expensive by 53267
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X