ആകെ 50 എണ്ണമേയുള്ളൂ, കാല് കൊടുത്താൽ പറക്കുന്ന 7-സീറ്റർ എസ്‌യുവിയുടെ ബുക്കിംഗ് തുടങ്ങി സ്കോഡ

ഇന്ത്യക്കാരുടെ മനസിലുണ്ടായിരുന്ന ഇമേജ് ഒക്കെ പൊളിച്ചെഴുതി 'നല്ലവനായ ഉണ്ണി'യായി സ്കോഡ മാറിയിട്ട് കുറച്ചുനാളായി. റാപ്പിഡ്, ഒക്‌ടാവിയ പോലുള്ള വലിയ ഫാൻബേസുണ്ടായിരുന്ന മോഡലുകളെല്ലാം നിർത്തലാക്കി പകരം മെയ്‌ഡ് ഇൻ ഇന്ത്യ കാറുകളുടെ മറ്റൊരു നിരയെ അണിനിരത്തിയാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് വിപണി പിടിച്ചത്. കൈലാക്, കുഷാഖ്, സ്ലാവിയ എന്നിവർക്കൊപ്പം പ്രീമിയം എസ്‌യുവി നിരയിൽ കൊഡിയാക് കൂടി ചേർന്നതോടെ വിൽപ്പനയും കുതിക്കാൻ തുടങ്ങി. പോയ വർഷം ഒക്‌ടാവിയയുടെ പെർഫോമൻസ് പതിപ്പും കൊണ്ടുവന്ന് പണംവാരിയ കമ്പനി അടുത്തതായി കൊഡിയാക് RS സ്പോർട്ടി എസ്‌യുവിയെ കൂടി ഇന്ത്യക്കാർക്കായി സമ്മാനിക്കും.

ഇക്കാര്യം അടുത്തിടെ സ്ഥിരീകരിച്ച കമ്പനി ഇപ്പോഴാതാ സ്കോഡ കൊഡിയാക് RS പെർഫോമൻസ് എസ്‌യുവിക്കായുള്ള ബുക്കിംഗും ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യൻ വിപണിയിൽ വെറും 50 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്ന വാഹനം വാങ്ങാൻ താത്പര്യമുള്ളവർ വേഗം ഷോറൂമിലേക്ക് വിട്ടോളൂ. മോഡലിനായുള്ള വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 3 ലക്ഷം രൂപയാണ് ബുക്കിംഗിനായി ടോക്കൺ തുക നൽകേണ്ടത്.

Skoda Kodiaq RS Performance SUV Bookings Started In India

വരും ആഴ്ചകളിൽ കൊഡിയാക്ക് RS എസ്‌യുവിക്കായുള്ള വില കമ്പനി പ്രഖ്യാപിക്കുന്നതായിരിക്കും. ഒക്‌ടാവിയ RS കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ വിറ്റഴിഞ്ഞതുപോലെ തന്നെ നിലവിൽ വിപണിയിലുള്ള സ്കോഡയുടെ പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനമായ കൊഡിയാക്കിന്റെ RS സ്പോർട്ടിയർ വേരിയന്റും വിറ്റുപോവുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. ഐക്കണിക് RS ബാഡ്ജ് ധരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ 7 സീറ്റർ സ്കോഡ കാറായും ഇത് മാറുന്നുവെന്നതാണ് പ്രത്യേകത.

പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കൊഡിയാക് RS പതിപ്പിന്റെ 50 യൂണിറ്റുകളായിരിക്കും ആദ്യ ബാച്ചിൽ എത്തുകയെന്നതിനാൽ ഷോറൂമിൽ വമ്പൻ ജനത്തിരക്കായിരിക്കും അനുഭവപ്പെടുക. സ്റ്റാൻഡേർഡ് കൊഡിയാക്കിനെ അപേക്ഷിച്ച് അകത്തും പുറത്തും കൂടുതൽ സ്‌പോർട്ടിയായ മാറ്റങ്ങളും കൂടാതെ 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും RS പെർഫോമൻസ് എസ്‌യുവിയുടെ ഭാഗമാവും.

Skoda Kodiaq RS Performance SUV Bookings Started In India

2.0 ലിറ്റർ TSI ഇവോ ടർബോ പെട്രോൾ എഞ്ചിനാണ് കൊഡിയാക് RS പെർഫോമൻസ് എസ്‌യുവിക്ക് തുടിപ്പേകാനായി എത്തുക. 7-സ്പീഡ് DSG ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും സ്റ്റാൻഡേർഡ് 4X4 ഡ്രൈവുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 265 bhp പവറിൽ പരമാവധി 400 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനും ശേഷിയുണ്ടാവും. സെവൻ സീറ്റർ എസ്‌യുവിയാണെങ്കിലും വെറും 6.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്ത് കഴിയുന്നതായിരിക്കും.

അതേസമയം പരമാവധി വേഗം മണിക്കൂറിൽ 231 കിലോമീറ്ററായും സ്കോഡ നിജപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും സ്കോഡയുടെ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ കാറായി കൊഡിയാക് RS മാറുന്നു. ഡിസൈനിലേക്ക് വന്നാൽ കഴ്ച്ചയിൽ കൊഡിയാക്ക് RS അതിന്റെ സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്ന് വ്യത്യസ്തമായി നിൽക്കുന്നത് നിരവധി സ്റ്റൈലിംഗ് മാറ്റങ്ങളിലൂടെയാണ്. ഗ്രിൽ, ഒ‌ആർ‌വി‌എമ്മുകൾ, റൂഫ് റെയിലുകൾ, വിൻഡോ ലൈൻ എന്നിവയ്‌ക്കെല്ലാം ഒരു ബ്ലാക്ക്-ഔട്ട് ട്രീറ്റ്‌മെന്റ് ലഭിക്കുന്നത് സ്പോർട്ടി ഭാവം എടുത്തുകാണിക്കുന്നുണ്ട്.

Skoda Kodiaq RS Performance SUV Bookings Started In India

കൂടാതെ ചുവന്ന ബ്രേക്ക് കാലിപ്പറുകൾ ഉള്ള വലിയ 20 ഇഞ്ച് അലോയ് വീലുകളും കൂടിയാവുമ്പോൾ സ്പോർട്ടിനെസ് തുളുമ്പിനിൽക്കും. സ്റ്റീൽ ഗ്രേ, വെൽവെറ്റ് റെഡ്, മാജിക് ബ്ലാക്ക്, മൂൺ വൈറ്റ് എന്നിവയുൾപ്പെടെ നാല് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് സ്കോഡ ഒക്‌ടാവിയ RS വാഗ്ദാനം ചെയ്യുക. അകത്തളത്തിൽ എന്തെല്ലാമുണ്ടാവുമെന്ന കാര്യം സ്കോഡ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ആരും നിരാശരാവില്ലെന്ന് കമ്പനി ഉറപ്പുനൽകുന്നുണ്ട്.

സ്പോർട്സ് സീറ്റുകൾ, RS മോട്ടിഫുകൾ, പെർഫോമൻസ് ക്യാരക്ടറുമായി പൊരുത്തപ്പെടുന്ന ഒരു ബ്ലാക്ക് ഇന്റീരിയർ തീം എന്നിവയുൾപ്പെടെ RS-നിർദ്ദിഷ്ട കൂട്ടിച്ചേർക്കലുകളുമായി കൊഡിയാക് RS വരുമെന്ന് പ്രതീക്ഷിക്കാം. ഒപ്പം 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കൂൾഡ് പവർഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൂന്ന്-വരി സീറ്റിംഗ് കോൺഫിഗറേഷൻ എന്നിവയും ഇതിലുണ്ടാവുന്നതായിരിക്കും. 50 ലക്ഷം രൂപയോളമാണ് RS പതിപ്പിനായി പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.

Article Published On: Monday, June 22, 2026, 14:07 [IST]
English summary
Skoda kodiaq rs performance suv bookings started in india expected price engine features in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X