ബുക്കിംഗ് ആരും ക്യാൻസൽ ചെയ്യില്ല! 7-സീറ്റർ പെർഫോമൻസ് എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് സ്കോഡ

വിലയറിയുന്നതിന് മുമ്പേ ഇന്ത്യക്കാർ വാങ്ങിക്കൂട്ടിയ എസ്‌യുവി ഔദ്യോഗികമായി പുറത്തിറക്കി ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. കൊഡിയാക് RS പെർഫോമൻസ് സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ച് വെറും 6 മിനിറ്റിലാണ് ആദ്യം കൊണ്ടുവന്ന 50 എണ്ണവും വിറ്റഴിഞ്ഞത്. ഇപ്പോഴിതാ സ്കോഡ ഇന്ത്യ ഔദ്യോഗികമായി രാജ്യത്ത് മോഡൽ പുറത്തിറക്കിയിരിക്കുകയാണ്. അതും 66.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് കൊഡിയാക് ഫുൾ-സൈസ് എസ്‌യുവിയുടെ പുത്തൻ പതിപ്പ് വിപണിയിലെത്തിയിരിക്കുന്നത്. ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ്പ് മൂന്ന്-വരി എസ്‌യുവി പൂർണമായും വിദേശത്ത് നിർമിച്ചാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്.

അതിനാലാണ് ഇത്രയും ഉയർന്ന വില നൽകേണ്ടി വരുന്നത്. അതേസമയം സ്റ്റാൻഡേർഡ് കൊഡിയാക്കിന് ഇന്ത്യയിൽ 36.99 ലക്ഷം രൂപ മുതൽ 46.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില നൽകേണ്ടി വരിക. അതായത് 20 ലക്ഷം രൂപയോളം അധികമാണ് കൊഡിയാക് RS പതിപ്പിനായി മുടക്കേണ്ടി വരുന്നതെന്ന് സാരം. വലിയ സ്വീകരണം ലഭിച്ചതിനാൽ രണ്ടാമത്തെ ബാച്ചും കൊണ്ടുവരാൻ സ്കോഡ നിർബന്ധിതരാവുമെന്നതിൽ സംശയമൊന്നും വേണ്ട.

Skoda Kodiaq RS Performance SUV Launched At Rs 66 99 Lakh

കൊഡിയാക് RS പെർഫോമൻസ് 7-സീറ്റർ എസ്‌യുവിക്ക് 2.0 ലിറ്റർ ടിഎസ്‌ഐ എഞ്ചിനാണ് തുടിപ്പേകാൻ എത്തുന്നത്. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 265 bhp പവറിൽ പരമാവധി 400 Nm ടോർക്ക് വരെ നിർമിക്കാനാവുമെന്ന് സാരം. ഇത് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 61 bhp കരുത്തും 80 Nm ടോർക്കും അധികമായി നൽകുന്നുണ്ടെന്ന് സാരം. ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും മോഡലിൽ ഒരുക്കിയിട്ടുണ്ട്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ വെറും 6.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കൊഡിയാക് RS പതിപ്പിനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് ഇന്ത്യയിൽ ഇതുവരെ പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും വേഗതയേറിയ സ്കോഡ കാറായും മാറ്റുന്ന കാര്യമാണ്. പരമാവധി വേഗത മണിക്കൂറിൽ 231 കിലോമീറ്ററായും കമ്പനി നിജപ്പെടുത്തിയിട്ടുണ്ട്. സ്റ്റാൻഡേർഡ് കൊഡിയാക്കിനെ അപേക്ഷിച്ച് മറ്റ് മെച്ചപ്പെടുത്തലുകളിൽ പ്രോഗ്രസീവ് സ്റ്റിയറിംഗ്, അഡാപ്റ്റീവ് ഡാംപറുകൾ എന്നിവയും ഉൾപ്പെടുന്നുണ്ട്.

Skoda Kodiaq RS Performance SUV Launched At Rs 66 99 Lakh

ഇക്കോ, കംഫർട്ട്, നോർമൽ, സ്‌പോർട്, ഇൻഡിവിജുവൽ, സ്നോ, ഓഫ്-റോഡ് എന്നിവയുൾപ്പെടെ ഒന്നിലധികം ഡ്രൈവിംഗ് മോഡുകളും പെർഫോമൻസ് എസ്‌യുവിയുടെ ഭാഗമാണ്. അധിക പ്രീമിയം സവിശേഷതകളിൽ അക്കൗസ്റ്റിക് സൈഡ് വിൻഡോകളും ഉൾപ്പെടുന്നുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ സ്റ്റാൻഡേർഡ് മോഡലിന് സമാനമായ രൂപമാണ് കൊഡിയാക് RS വഹിക്കുന്നതെങ്കിലും പുതുമയ്ക്കായി അല്ലറ ചില്ലറ മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുമുണ്ട്.

സ്റ്റീൽ ഗ്രേ, വെൽവെറ്റ് റെഡ്, മാജിക് ബ്ലാക്ക്, മൂൺ വൈറ്റ് എന്നിവയുൾപ്പെടെ നാല് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് സ്കോഡ ഒക്‌ടാവിയ RS തെരഞ്ഞെടുക്കാനാവുക. ഗ്രിൽ, ഒ‌ആർ‌വി‌എമ്മുകൾ, റൂഫ് റെയിലുകൾ, വിൻഡോ ലൈൻ എന്നിവയ്‌ക്കെല്ലാം ഒരു ബ്ലാക്ക്-ഔട്ട് ട്രീറ്റ്‌മെന്റ് ലഭിക്കുന്നത് സ്പോർട്ടി ഫീൽ ഉയർത്താൻ സഹായിച്ചിട്ടുണ്ട്. കൂടാതെ ചുവന്ന ബ്രേക്ക് കാലിപ്പറുകൾ ഉള്ള വലിയ 20 ഇഞ്ച് അലോയ് വീലുകളും കൂടിയാവുമ്പോൾ സ്പോർട്ടിനെസ് വല്ലാതെ ഉയരുന്നുണ്ട്.

Skoda Kodiaq RS Performance SUV Launched At Rs 66 99 Lakh

RS മോഡലിന്റെ അകത്തളം പൂർണമായും കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം ചുവന്ന കോൺട്രാസ്റ്റ് സ്റ്റിച്ചിംഗും കൂടിയാവുമ്പോൾ ഇൻ്റീരിയറിലും സ്പോർട്ടിനെസ് എത്തുന്നുണ്ട്. മുൻവശത്തെ സ്‌പോർട് സീറ്റുകൾ ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റ്, വെന്റിലേഷൻ, ഹീറ്റിംഗ്, മെമ്മറി ഫംഗ്ഷൻ എന്നിവയുമായി വരുന്നു. ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വീലിന് vRS ബാഡ്ജ് ലഭിക്കുന്നതും വൈറൈറ്റിയാണ്. 12.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും സപ്പോർട്ടോടെയാണ് വരുന്നത്.

10.24 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ വയർലെസ് ചാർജിംഗ് പാഡുകൾ, ഒരു ഫ്രെയിംലെസ് ഓട്ടോ-ഡിമ്മിംഗ് IRVM, രണ്ടാം നിര യാത്രക്കാർക്കുള്ള പിൻ സൺബ്ലൈൻഡുകൾ എന്നിവയാണ് മറ്റ് ഫീച്ചറുകൾ. സേഫ്റ്റിയുടെ കാര്യത്തിലും യൂറോപ്യൻ നിർമാണ നിലവാരമാണ് കാണാനാവുക. സുരക്ഷാ സവിശേഷതകളിൽ 360-ഡിഗ്രി ക്യാമറ, ADAS സ്യൂട്ട്, 9 എയർബാഗുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് ആത്മവിശ്വാസം വർധിപ്പിക്കും.

Article Published On: Thursday, July 2, 2026, 13:30 [IST]
English summary
Skoda kodiaq rs performance suv launched at rs 66 99 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X