ക്രെറ്റ വാങ്ങാൻ ഇനി മടിക്കും, പുത്തൻ സ്കോഡ എസ്‌യുവി കണ്ട് കറങ്ങിവീണ് ആളുകൾ; പക്ഷേ ഇതൊക്കെ അറിഞ്ഞിരുന്നോ

ഹ്യുണ്ടായി ക്രെറ്റയും മാരുതി വിക്‌ടോറിസും കിയ സെൽറ്റോസുമെല്ലാം അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിനെ ഞെട്ടിച്ചുകൊണ്ട് വിപണിയിലെത്തിയിരിക്കുകയാണ് പുതിയ സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ്. അതും ലുക്കിലായാലും ഫീച്ചറുകളിലായാലും ഫോറിൻ എസ്‌യുവികളോട് കിടിപിടിക്കുന്ന രീതിയിലാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ തങ്ങളുടെ ചക്രവർത്തിയെ ഒരുക്കിയിറക്കിയിരിക്കുന്നത്. സ്കോഡയുടെ ഗ്ലോബൽ മോഡലുകളിൽ കാണുന്ന സ്റ്റൈൽ ആളുകൾക്ക് എന്തായാലും ഇഷ്‌ടപ്പെടുമെന്ന കാര്യം ഉറപ്പാണ്. 2021-ൽ ഇന്ത്യൻ വിപണിയിൽ എത്തിയതിന് ശേഷമുള്ള ആദ്യത്തെ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരമാണിത്. അതിനാൽ തന്നെ വമ്പൻ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ കമ്പനി യാതൊരു വിധ മടിയും കാണിച്ചിട്ടില്ല.

കോസ്‌മെറ്റിക് അപ്‌ഡേറ്റുകൾ, ഫീച്ചർ കൂട്ടിച്ചേർക്കലുകൾ, പുതുക്കിയ ഗിയർബോക്‌സ് ഓപ്ഷനുകൾ, സെഗ്‌മെൻ്റിൽ മത്സരക്ഷമത നിലനിർത്തുന്നതിനായി വേരിയൻ്റുകൾക്ക് പുതിയ പേര് എന്നിവയും സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന് സമ്മാനിച്ചിട്ടുണ്ട്. ഇനി വില കൂടി പ്രഖ്യാപിക്കാൻ ബാക്കിയുണ്ടെങ്കിലും അതും താങ്ങാനാവുന്ന രീതിയിൽ പിടിച്ചുനിർത്താൻ ബ്രാൻഡിനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുത്തൻ കുഷാഖ് ബുക്ക് ചെയ്യാൻ പ്ലാനുണ്ടെങ്കിൽ ചില കാര്യങ്ങളൊക്കെ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അത് എന്തെല്ലാമാണെന്ന് പറഞ്ഞുതരാം.

Skoda Kushaq Facelift Top 5 Things You Should Know

ഡിസൈൻ

മൊത്തത്തിലുള്ള രൂപഘടനയും വലിപ്പവും മുൻഗാമിക്ക് സമാനമാണെങ്കിലും കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിൽ നിരവധി പരിഷ്ക്കാരങ്ങൾ സ്കോഡ അവതരിപ്പിച്ചിട്ടുണ്ട്. ലംബമായി അടുക്കിയ ക്രോം സ്ലാറ്റുകളുള്ള റീഡിസൈൻ ചെയ്ത ഫ്രണ്ട് ഗ്രിൽ, പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, സെഗ്‌മെന്റഡ് എൽഇഡി ഡിആർഎൽ എന്നിവ വണ്ടിക്ക് വല്ലാത്തൊരു അഴകാണ് സമ്മാനിക്കുന്നത്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ പുതിയ സ്റ്റൈലിലുള്ള 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളാണ് പ്രധാന മാറ്റം.

പിൻഭാഗത്ത് സെഗ്‌മെൻ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ തന്നെയാണ് ഇവിടെയും ഒരുക്കിയിരിക്കുന്നത്. എന്നാൽ സ്കോഡ ബാഡ്ജിന് പകരം കൂടുതൽ സമകാലിക രൂപത്തിനായി ഒരു ഇലുമിനേറ്റഡ് വേഡ്മാർക്ക് നൽകിയിരിക്കുന്നതും ആദ്യമായിട്ടാവും മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റ് സാക്ഷ്യംവഹിക്കുന്നത്. കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് മൊത്തത്തിൽ 8 നിറങ്ങളിൽ ലഭ്യമാണ്. ഇതിൽ ഷിംല ഗ്രീൻ, ചെറി റെഡ്, സ്റ്റീൽ ഗ്രേ, കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ, ബ്രില്യൻ്റ് സിൽവർ, ലാവ ബ്ലൂ, ഡീപ് ബ്ലാക്ക് എന്നിവയാണ് ഉൾപ്പെടുന്നത്.

Skoda Kushaq Facelift Top 5 Things You Should Know

വേരിയൻ്റുകൾ

പുതിയ കുഷാഖിൻ്റെ വേരിയൻ്റുകളുടെ പേരും സ്‌കോഡ പരിഷ്‌ക്കരിച്ചു. എസ്‌യുവി ഇപ്പോൾ ക്ലാസിക് പ്ലസ്, സിഗ്നേച്ചർ, സ്‌പോർട്‌ലൈൻ, പ്രസ്റ്റീജ്, മോണ്ടി കാർലോ എന്നീ ട്രിമ്മുകളിൽ ലഭ്യമാണ്. മറ്റെല്ലാ സ്‌പെഷ്യൽ, ലിമിറ്റഡ് എഡിഷനുകളും നിർത്തലാക്കിയതായും ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. ലൈനപ്പിലെ ഏക പ്രീമിയം വേരിയൻ്റായി മോണ്ടി കാർലോ തുടരുന്നത് കൈയടി അർഹിക്കുന്ന കാര്യമാണ്.

ഫീച്ചറുകൾ

ഇൻ്റീരിയറിൽ ഡാഷ്‌ബോർഡ് ലേഔട്ട്, സീറ്റുകൾ, സെൻ്റർ കൺസോൾ എന്നിവ പഴയ മോഡലിനോട് സാമ്യമുള്ളതാണ്. എന്നിരുന്നാലും സ്കോഡ നിരവധി പുതിയ സവിശേഷതകൾ നൽകി ക്യാബിൻ ഫീൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിൽ ഇപ്പോൾ വലിയ പനോരമിക് സൺറൂഫ്, ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, വലിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആംബിയൻ്റ് ലൈറ്റിംഗ്, സീക്വൻഷ്യൽ റിയർ ടേൺ ഇൻഡിക്കേറ്ററുകൾ, മസാജ് ഫംഗ്ഷൻ, പുതിയ സീറ്റ് അപ്ഹോൾസ്റ്ററി എന്നിവയും ഒരുക്കിയിട്ടുണ്ട്.

Skoda Kushaq Facelift Top 5 Things You Should Know

എഞ്ചിൻ ഓപ്ഷനുകൾ

എഞ്ചിൻ ഓപ്ഷനുകളിൽ മാറ്റങ്ങളൊന്നും ഇല്ലെങ്കിലും പുതിയ ഗിയർബോക്‌സ് സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. 114 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ TSI പെട്രോൾ എഞ്ചിൻ 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായി തുടരുന്നു. മുമ്പത്തെ 6 സ്പീഡ് ടോർക്ക് കൺവെർട്ടറിന് പകരമായി ഇപ്പോൾ ഒരു പുതിയ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് ഹൈലൈറ്റ്.

അതേസമയം 148 bhp കരുത്ത് നൽകാൻ പാകമാക്കിയിരിക്കുന്ന 1.5 ലിറ്റർ TSI പെട്രോൾ എഞ്ചിൻ ഇപ്പോൾ 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. അതായത് നേരത്തെ നിർത്തലാക്കിയ മാനുവൽ ഓപ്ഷൻ ഇത്തവണ തിരികെ കൊണ്ടുവന്നിട്ടില്ലെന്ന് സാരം. നിലവിൽ ഇന്ത്യക്കാർക്കിടയിൽ ക്ലച്ച്ലെസ് മോഡലുകൾക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഇതിന് പിന്നിലുള്ള പ്രധാന കാരണം.

More from DriveSpark

Article Published On: Wednesday, January 21, 2026, 6:00 [IST]
English summary
Skoda kushaq facelift top 5 things you should know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X