സ്‌കോഡയില്‍ 'ക്ലിയറന്‍സ് സെയില്‍'! 5-സ്റ്റാര്‍ ഫാമിലി എസ്‌യുവി 3 ലക്ഷം രൂപ ലാഭത്തില്‍ സ്വന്തമാക്കാം

സ്‌കോഡ കാറുകള്‍ സ്വന്തമാക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കിക്കൊണ്ട് ജനപ്രിയ മോഡലുകള്‍ക്ക് ഏപ്രില്‍ മാസം വമ്പിച്ച വിലക്കിഴിവ് പ്രഖ്യാപിച്ച് ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡ്. പുത്തന്‍ ഫെയ്സ്ലിഫ്റ്റ് പതിപ്പ് വിപണിയില്‍ എത്തിയതോടെ സ്റ്റോക്കിലുള്ള പഴയ കുഷാഖ് മോഡലുകള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുന്നത്. പ്രീമിയം എസ്‌യുവികള്‍ കുറഞ്ഞ ചെലവില്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു സുവര്‍ണാവസരമാണ്. അടുത്തിടെയാണ് സ്‌കോഡ തങ്ങളുടെ കോംപാക്ട് എസ്‌യുവിയായ കുഷാഖിന് ആദ്യമായി ഫെയ്സ്ലിഫ്റ്റ് സമ്മാനിച്ചത്. എക്‌സ്റ്റീരിയറില്‍ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ വരുത്തിയതിനൊപ്പം എസ്‌യുവിയുടെ 1.0 ലിറ്റര്‍ TSI എഞ്ചിനോടൊപ്പം പുതിയ 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സ് കൂടി ചേര്‍ത്തിട്ടുണ്ട്.

ഇത് എസ്‌യുവിയുടെ ഡ്രൈവിംഗ് അനുഭവം കൂടുതല്‍ മികച്ചതാക്കുന്നു. പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തതോടെ കുഷാഖ് ഇപ്പോള്‍ വിപണിയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുകയാണ്. പുതിയ എത്തിയതോടെ സ്റ്റോക്കിലുള്ള പ്രീ-ഫെയ്സ്ലിഫ്റ്റ് കുഷാഖ് വമ്പന്‍ ഡിസ്‌കൗണ്ടില്‍ വിറ്റഴിക്കുകയാണ്. ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടെയാണ് 3 ലക്ഷം രൂപ വരെയാണ് പോക്കറ്റിലാക്കാനാകുക.

skoda kushaq side

പ്രീ-ഫെയ്സ്ലിഫ്റ്റ് സ്‌കോഡ കുഷാഖിന് രണ്ട് ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുന്നു. കൂടാതെ 50,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും, 50,000 രൂപ കോര്‍പ്പറേറ്റ് അല്ലെങ്കില്‍ ലോയല്‍റ്റി ആനുകൂല്യങ്ങളും കമ്പനി നല്‍കുന്നു. ഇതെല്ലാം കൂടി ചേര്‍ത്താണ് മൊത്തം മൂന്ന് ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്നത്. പുതിയ 2026 മോഡലുകള്‍ക്ക് ഓഫറുകള്‍ താരതമ്യേന കുറവാണെങ്കിലും പഴയ സ്റ്റോക്കിന് മികച്ച ഡീലാണ് സ്‌കോഡ മുന്നോട്ട് വെക്കുന്നത്.

കുഷാഖിന് പുറമെ സ്‌കോഡയുടെ മറ്റ് പ്രധാന മോഡലുകള്‍ക്കും ഈ മാസം മികച്ച ഓഫറുകളുണ്ട്. സ്‌കോഡ കൈലാക് മോഡലുകള്‍ക്ക് 75,000 രൂപ വരെ മൊത്തം ആനുകൂല്യങ്ങള്‍ ലഭ്യമാണ്. സ്‌കോഡ സ്ലാവിയ സെഡാന് 1.05 ലക്ഷം രൂപ വരെയാണ് ഓഫറിട്ടത്. ഓരോ മോഡലിന്റെയും മോഡല്‍ ഇയറിനും സ്‌റ്റോക്ക് ലഭ്യതയ്ക്കും അനുസരിച്ചാണ് ഈ ഓഫറുകള്‍ ക്രമീകരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേിക്കണം.

skoda kodiaq

സ്‌കോഡയുടെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയായ കൊഡിയാക്കിനാണ് ഏപ്രിൽ മാസത്തില്‍ ഏറ്റവും ഉയർന്ന ഓഫര്‍. പഴയ മോഡലുകള്‍ക്ക് 3.5 ലക്ഷം രൂപ വരെയാണ് ആകെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. ഇതില്‍ രണ്ട് ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും, 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും, ഒരു ലക്ഷം രൂപ വരെ കോര്‍പ്പറേറ്റ്/ലോയല്‍റ്റി ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നു. പുതിയ 2026 മോഡലുകള്‍ക്ക് 1.5 ലക്ഷം രൂപ വരെയും ഓഫറുകളുണ്ട്.

കുഷാഖിലേക്ക് മടങ്ങി വന്നാല്‍ പവര്‍ട്രെയിന്‍ വശം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും പഴയ മോഡലുമായി വലിയ വ്യത്യാസമില്ല. 1.0 ലിറ്റര്‍ TSI, 1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനുകളിലാണ് ഇവ എത്തുന്നത്. മികച്ച നിര്‍മാണ നിലവാരവും മികച്ച സേഫ്റ്റി റേറ്റിംഗും സ്‌കോഡ കാറുകളെ വിപണിയില്‍ മുന്നിലെത്തിക്കുന്നു. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ മോഡലാണ് കുഷാഖ്.

skoda kushaq facelift

ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടാറ്റ സിയറ, റെനോ ഡസ്റ്റര്‍, ഹോണ്ട എലിവേറ്റ് എന്നിവയാണ് സ്‌കോഡ കുഷാഖിന്റെ പ്രധാന എതിരാളികള്‍. പഴയ സ്റ്റോക്ക് 'ആദയ വിലയില്‍' വിറ്റഴിക്കുന്നതിനാല്‍ കുറഞ്ഞ ചെലവില്‍ ഒരു ലോകോത്തര എസ്‌യുവി സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് കൈവന്നിരിക്കുന്നത്.

കുഷാഖ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ ബജറ്റും ആവശ്യങ്ങളും അനുസരിച്ച് ഫെയ്സ്ലിഫ്റ്റ് മോഡലോ അതോ വമ്പന്‍ ഡിസ്‌കൗണ്ടില്‍ കിട്ടുന്ന പ്രീഫെയ്‌സ്‌ലിഫ്റ്റ് മോഡലോ വേണ്ടതെന്ന് തീരുമാനിക്കണം. ഏപ്രില്‍ മാസത്തിലെ ഈ ഓഫറുകള്‍ പരിമിത കാലത്തേക്ക് മാത്രമായിരിക്കും. സ്റ്റോക്ക് ലഭ്യതയെ കുറിച്ചും കൃത്യമായ വില വിവരങ്ങളെ കുറിച്ചും കൂടുതല്‍ അറിയാന്‍ ഏറ്റവും അടുത്തുള്ള സ്‌കോഡ ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുക.

More from DriveSpark

Article Published On: Saturday, April 18, 2026, 15:26 [IST]
English summary
Skoda kushaq pre facelift model massive discounts april 2026 benefits up to rs 3 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X