ക്രെറ്റയേക്കാളും സിയറയേക്കാളും വില കുറച്ച് കൊടുത്താൽ പിന്നെങ്ങനാ... കത്തിക്കയറി സ്കോഡ എസ്‌യുവിയുടെ വിൽപ്പന

പണ്ടത്തെ ചീത്തപ്പേരുകളെല്ലാം അവസാനിപ്പിച്ച് സാധാരണക്കാരോട് ചേർന്നുനിൽക്കുകയാണ് സ്കോഡയിപ്പോൾ. കൈലാക്, കുഷാഖ്, സ്ലാവിയ എന്നീ മോഡലുകളെല്ലാം ആളുകളുടെ മനംകവർന്ന് മുന്നേറുന്ന കാഴ്ച്ചയാണ് നമുക്ക് കാണാനാവുന്നത്. മെയ് മാസത്തിൽ 5,760 കാറുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 6,740 യൂണിറ്റുകളെ അപേക്ഷിച്ച് 15 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും പ്രതീക്ഷ നൽകുന്നത് പുതിയ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന്റെ കച്ചോടമാണ്. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ മിടുക്കൻമാരായ ഹ്യുണ്ടായി ക്രെറ്റയേക്കാളും ടിറ്റ സിയറയേക്കാളും വില കുറവിൽ എത്തിയ വണ്ടി വാങ്ങാൻ ആളുകൾ കൂട്ടത്തോടെ എത്തിത്തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ വെറും 644 യൂണിറ്റായിരുന്ന സ്കോഡ കുഷാഖിന്റെ വിൽപ്പന 2026 മെയിൽ 1,310 യൂണിറ്റായി കുതിച്ചുയർന്നിരിക്കുകയാണ്. അതായത് ഒരു വർഷത്തിനിപ്പുറം ഇരട്ടി വിൽപ്പയും വാർഷിക കണക്കുകളിൽ 103 ശതമാനം വളർച്ചയുമാണ് എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നതെന്ന് ചുരുക്കം. കഴിഞ്ഞ മാസം സ്കോഡ നിരയിൽ ഏറ്റവും നേട്ടമുണ്ടാക്കിയതും ഈ മിഡ്-സൈസ് എസ്‌യുവി തന്നെയാണ്.

Skoda Kushaq SUV Sales Increased By 103 Per Cent In May 2026

അടുത്തിടെ മുഖംമിനുക്കിയെത്തിയ കുഷാഖ് സെഗ്മെന്റിലെ പല മോഡലുകളേക്കാളും വിലക്കുറവിൽ എത്തുവെന്നത് മാത്രമല്ല, ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും ബേസ് മോഡൽ മുതൽ അലോയ് വീലുമെല്ലാം നൽകുന്ന മറ്റൊരു എസ്‌യുവി വിപണിയിൽ കണ്ടെത്താനാവില്ല. ഇതൊക്കെയാണ് കുഷാഖിലേക്ക് ആളുകൾ അടുക്കാനും കാരണം. ക്ലാസിക് പ്ലസ്, സിഗ്നേച്ചർ, സ്‌പോർട്‌ലൈൻ, പ്രസ്റ്റീജ്, മോണ്ടി കാർലോ എന്നീ അഞ്ച് വേരിയന്റുകളിലാണ് മോഡൽ തെരഞ്ഞെടുക്കാനാവുന്നത്.

0.69 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് പുത്തൻ സ്കോഡ കുഷാഖിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. എക്സ്റ്റീരിയർ, ഇന്റീരിയർ മാറ്റങ്ങൾ, കൂടുതൽ സവിശേഷതകൾ, പുതിയ ഓട്ടോമാറ്റിക് ഗിയർബോക്‌സ് പോലുള്ള വമ്പൻ മാറ്റങ്ങളോടെയാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അരങ്ങത്തേക്ക് എത്തിയിരിക്കുന്നതും. 1.0 ലിറ്റര്‍ TSI, 1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനുകള്‍ മാറ്റമില്ലാതെ തുടരുന്നുവെങ്കിലും ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാറ്റമുണ്ട്.

Skoda Kushaq SUV Sales Increased By 103 Per Cent In May 2026

6-സ്പീഡ് മാനുവല്‍, 7-സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സുകള്‍ക്ക് പുറമെ പുതിയ 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കൂടി കുഷാഖിലേക്ക് അവതരിപ്പിച്ചത് ശ്രദ്ധേയമായ കാര്യമാണ്. എന്നാൽ പെർഫോമൻസ് കണക്കുകളിലൊന്നും മാറ്റമില്ല. ചെറിയ ശേഷിയുള്ള എഞ്ചിൻ 115 bhp കരുത്തിൽ പരമാവധി 178 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതേസമയം 1.5 ലിറ്റർ ടിഎസ്ഐ എഞ്ചിൻ 150 bhp പവറിൽ 250 Nm ടോർക്ക് വരെയും നൽകും.

ഇന്ധനക്ഷമതയുടെ കാര്യത്തിലും ആള് മിടുക്കനാണെന്ന കാര്യം ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതിൽ 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ മാനുവൽ 19.66 കിലോമീറ്റർ മൈലേജും ഇതേ എഞ്ചിൻ 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ ലിറ്ററിന് 19.09 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകുമെന്നാണ് കമ്പനി പറയുന്നത്. 1.5 ലിറ്റർ ടിഎസ്ഐ പെട്രോൾ 7 സ്പീഡ് ഡിസിടി 18.72 കിലോമീറ്റർ മൈലേജുമാണ് അവകാശപ്പെടുന്നത്.

Skoda Kushaq SUV Sales Increased By 103 Per Cent In May 2026

10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 6-സ്പീക്കർ ഓഡിയോ സിസ്റ്റം, ഡ്യുവൽ-കളർ ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, പിൻസീറ്റ് മസാജ് ഫംഗ്ഷൻ, 6-വേ വെന്റിലേറ്റഡ് പവർ ഫ്രണ്ട് സീറ്റുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ് പാഡ് തുടങ്ങിയ മോഡേൺ ഫീച്ചറുകളാൽ പുതിയ കുഷാഖ് സമ്പന്നമാണ്.

വാർത്തകൾ, തത്സമയ വിവരങ്ങൾ, കാറിനുള്ളിലെ പ്രവർത്തനങ്ങളുടെ ഹാൻഡ്‌സ്-ഫ്രീ നിയന്ത്രണം എന്നിവയ്ക്കായി സ്കോഡ ഗൂഗിൾ ജെമിനി AI അസിസ്റ്റന്റിനെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ സംയോജിപ്പിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമായിട്ടുള്ള കാര്യമാണ്. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇഎസ്‌സി, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ഹിൽ-ഹോൾഡ് അസിസ്റ്റ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഐസോഫിക്സ് മൗണ്ടുകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം എന്നിവയാണ് എസ്‌യുവിയുടെ സേഫ്റ്റി ഫീച്ചറുകൾ.

Article Published On: Sunday, June 14, 2026, 19:11 [IST]
English summary
Skoda kushaq suv sales increased by 103 per cent in may 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X