കടുംകൈ ആയിപ്പോയി, സ്കോഡയുടെ കുഞ്ഞൻ എസ്‌യുവി വാങ്ങാനിരുന്നവർക്ക് ഇരുട്ടടിയുമായി കമ്പനി

ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി സെഗ്മെൻ്റ് ഭരിക്കുന്ന ടാറ്റ നെക്സോണിനെയും മാരുതി സുസുക്കി ബ്രെസയെയും വെല്ലുവിളിക്കാൻ സാക്ഷാൽ സ്കോഡ പുറത്തിറക്കിയ ആയുധമാണ് കൈലാക് എന്ന കൊച്ചുമിടുക്കൻ എസ്‌യുവി. മലയാളി പേരിട്ട വാഹനത്തിന് അതിവേഗം തന്നെ വലിയ സ്വീകാര്യത നേടിയെടുക്കാനായെന്ന് വേണം പറയാൻ. കുറഞ്ഞ വില, നല്ല പെർഫോമൻസ്, അന്യായ സേഫ്റ്റി അങ്ങനെയെല്ലാം കൂടി ഒന്നിച്ച് കിട്ടുന്ന സ്കോഡ കൈലാക്കിനെ ഇഷ്‌ടപ്പെടാതിരിക്കാൻ ആർക്കും കാരണം കണ്ടെത്താനാവില്ല. ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിൻ്റെ നിർമാണ ശേഷി മാരുതിയെയും ടാറ്റയെയും വെച്ച് താരതമ്യപ്പെടുത്താനാവാത്തതാണ്.

വളരെ ചെറിയ അളവിൽ മാത്രം നിർമാണ ശേഷിയുള്ളതിനാൽ നെക്സോണും ബ്രെസയും വിൽക്കുന്ന അത്രയും വലിയ സംഖ്യകളിൽ കൈലാക്കിന് കച്ചോടം ലഭിക്കുന്നില്ല. എങ്കിലും വലിയൊരു വിഭാഗത്തെ സ്കോഡയിലേക്ക് എത്തിക്കാൻ കൈലാക്കിലൂടെ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിനായിട്ടുണ്ട്. കേന്ദ്രസർക്കാരിൻ്റെ ജിഎസ്‌ടി പരിഷ്ക്കാരങ്ങൾ കാരണം അടുത്തിടെ വലിയ തോതിൽ വില കുറയ്ക്കാനും സ്കോഡയ്ക്ക് സാധിച്ചിരുന്നു.

Skoda Kylaq Become Expensive In India

എന്നാൽ പുതുവർഷപ്പിറവിയോടെ മറ്റ് ബ്രാൻഡുകളെ പോലെ തന്നെ കടുംകൈ ചെയ്‌തിരിക്കുകയാണ് സ്കോഡ. തെരഞ്ഞെടുത്ത മോഡലുകളുടെ വില വർധിപ്പിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. ഉടനടി പ്രാബല്യത്തിൽ വരുന്ന വില പരിഷ്ക്കാരത്തിൻ്റെ അളവ് മോഡലിനെയും വകഭേദത്തെയും ആശ്രയിച്ചിരിക്കും. ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ+, പ്രസ്റ്റീജ് എന്നീ നാല് വേരിയൻ്റുകളിലാണ് കൈലാക് ഇന്ത്യയിൽ വിപണനത്തിന് എത്തുന്നത്.

സ്കോഡയുടെ വില വർധനവിൻ്റെ ഭാഗമായി കൈലാക്കിൻ്റെ ടോപ്പ് എൻഡ് പ്രസ്റ്റീജ് മാനുവലിൻ്റെയും പ്രസ്റ്റീജ് ഓട്ടോമാറ്റിക്കിൻ്റെയും വില യഥാക്രമം 19,295 രൂപയും 15,341 രൂപയും വർധിപ്പിച്ചുവെന്നാണ് കാർവാലെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. അതേസമയം കൈലാക്കിൻ്റെ സിഗ്നേച്ചർ പ്ലസ് മാനുവൽ വേരിയൻ്റിന് 10,357 രൂപയാണ് ഇനി മുതൽ അധികം മുടക്കേണ്ടതായി വരിക. മറുവശത്ത് സിഗ്നേച്ചർ മാനുവൽ, സിഗ്നേച്ചർ ഓട്ടോമാറ്റിക് എന്നിവയ്ക്ക് നിലവിലുള്ള വിലയേക്കാൾ 10,000 രൂപ അധികം നൽകേണ്ടി വരും.

Skoda Kylaq Become Expensive In India

സ്കോഡ കൈലാക് സിഗ്നേച്ചർ പ്ലസ് ഓട്ടോമാറ്റിക്, എൻട്രി ലെവൽ ക്ലാസിക് വേരിയൻ്റുകളുടെ വില യഥാക്രമം 9,736 രൂപയും 4,349 രൂപയുമാണ് ഉയർത്തിയിരിക്കുന്നത്. ഈ വില പരിഷ്ക്കാരത്തോടെ കോംപാക്‌ട് എസ്‌യുവിക്ക് ഇപ്പോൾ 7.59 ലക്ഷം രൂപ മുതൽ 12.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. വില കൂടിയെങ്കിലും ബ്രാൻഡിൻ്റെ എൻട്രി ലെവൽ സ്പോർട് യൂട്ടിലിറ്റി വാഹനത്തിൽ മറ്റ് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.

സ്കോഡയുടെ മിഡ്-സൈസ് മോഡലുകളായ കുഷാഖും സ്ലാവിയയും നിർമിച്ചിരിക്കുന്ന അതേ MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കൈലാക് പണികഴിപ്പിച്ചിരിക്കുന്നത്. 1.0 ലിറ്റർ ത്രീ സിലിണ്ടർ ടിഎസ്ഐ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് മോഡലിന് തുടിപ്പേകുന്നത്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന കൈലാക്കിന് 115 bhp കരുത്തിൽ പരമാവധി 178 Nm ടോർക്ക് ഉത്പാദിപ്പിക്കാനാവും.

Skoda Kylaq Become Expensive In India

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ എസ്‌യുവിക്ക് വെറും 10.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം ടോപ്പ് സ്പീഡ് 188 കിലോമീറ്ററായി ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ നിജപ്പെടുത്തിയിട്ടുണ്ട്. മൈലേജിലും മോശക്കാരനല്ല കക്ഷിയെന്ന് പറയാം. സ്കോഡയുടെ കുഞ്ഞൻ എസ് മാനുവലിന് ലിറ്ററിന് 19.68 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ ലിറ്ററിന് 19.05 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് സ്കോഡ അവകാശപ്പെടുന്നത്.

ഇൻ്റീരിയറിലെ ഫീച്ചറുകളിലും കൈലാക് മിടുക്കനാണ് കേട്ടോ. ടോപ്പ് വേരിയൻ്റുകളിൽ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക് സീറ്റുകൾ, ഡ്യുവൽ-സ്പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി എന്നിവയെല്ലാമാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.

ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റംഗ് സ്വന്തമാക്കിയിട്ടുള്ള സ്കോഡ കൈലാക് സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, TPMS പോലുള്ള സേഫ്റ്റി ഫീച്ചറുകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്. വില കൂടിയെങ്കിലും ഇനിയും ആളുകൾ സ്വന്തമാക്കുവാനായി എത്തുമെന്നതിൽ കമ്പനിക്ക് ആശങ്കകളൊന്നുമില്ല. നിർമാണ ചെലവുകളിലുണ്ടായ വർധനവാണ് ഇത്തരത്തിലൊരു വിലക്കയറ്റത്തിലേക്ക് ഇപ്പോൾ നയിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, January 6, 2026, 17:00 [IST]
English summary
Skoda kylaq become expensive in india now price starts from rs 7 59 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X