ലോൺ റെഡിയാക്കി വെച്ചോളൂ, വിറ്റുതീർന്ന കാർ വീണ്ടും വരുന്നു, സമയം കുറിച്ച് സ്കോഡ! ഇത്തവണയും 100 എണ്ണം

കഴിഞ്ഞ വർഷം കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ വിറ്റുപോയൊരു സ്കോഡ കാറുണ്ടായിരുന്നു. 63.93 ലക്ഷം രൂപയോളം കേരളത്തിൽ ഓൺ-റോഡ് വില വരുന്ന ഒക്‌ടാവിയ RS എന്ന പെർഫോമൻസ് സെഡാനാണ് ഇത്രവേഗത്തിൽ വിറ്റഴിഞ്ഞത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറിന്റെ 100 യൂണിറ്റുകളായിരുന്നു ആദ്യം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. കമ്പനി പ്രതീക്ഷിച്ചതിലും വേഗത്തിൽ ആളുകൾ വാങ്ങിക്കൊണ്ട് പോയതോടെ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് ആകെ സന്തോഷത്തിലായിരുന്നു. ഇതിന് പിന്നാലെ രണ്ടാമത്തെ ബാച്ചും അധികം വൈകാതെ എത്തിക്കാമെന്ന ഉറപ്പും സ്കോഡ ആരാധകർക്ക് നൽകിയിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സ്കോഡ ഏറ്റവും പുതിയ തലമുറ ഒക്ടാവിയ RS പെർഫോമൻസ് സെഡാൻ ഇന്ത്യയിൽ വിപണനം ചെയ്‌തിരുന്നത്. ഇപ്പോഴിതാ ഈ ഉത്സവ സീസണിൽ തന്നെ സ്കോഡ തങ്ങളുടെ പെർഫോമൻസ് സെഡാന്റെ രണ്ടാമത്തെ ബാച്ചും എത്തിക്കുമെന്ന ഉറപ്പ് നൽകിയിരിക്കുകയാണ്. അതും പരിമിതമായ സംഖ്യകളിലാവും വിപണനത്തിനെത്തിക്കുകയെന്നും കമ്പനി പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്.

Skoda Octavia RS Performance Sedan Second Batch Coming Soon To India

അതിനാൽ വാങ്ങാൻ പ്ലാനുള്ളവരെല്ലാം ഇപ്പോഴേ പണം കണ്ടെത്തിവെക്കുന്നതാവും നല്ലത്. ഒക്ടാവിയ RS മോഡലിന്റെ ലോഞ്ച് തീയതി സ്‌കോഡ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിൽ ഒക്ടാവിയയ്ക്ക് പ്രത്യേക ഫാൻബേസുള്ളതിനാൽ അടുത്ത ബാച്ചും വേഗത്തിൽ വിറ്റഴിയുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. ഡിസൈനിലോ എഞ്ചിനിലോ മാറ്റമൊന്നുമില്ലാതെയാവും കാറിനെ വീണ്ടും വിപണനത്തിന് എത്തിക്കുക. ആദ്യ ബാച്ചിൽ, സ്കോഡ നാല് വർഷത്തെ അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വാറണ്ടി പാക്കേജും 4 വർഷത്തെ സൗജന്യ റോഡ്സൈഡ് അസിസ്റ്റൻസും വാഗ്ദാനം ചെയ്തിരുന്നു.

മാംബ ഗ്രീൻ, വെൽവെറ്റ് റെഡ്, റേസ് ബ്ലൂ, മാജിക് ബ്ലാക്ക്, കാൻഡി വൈറ്റ് എന്നിങ്ങനെ അഞ്ചോളം കളർ ഓപ്ഷനുകളും ഒക്‌ടാവിയയുടെ പെർഫോമൻസ് പതിപ്പിലുണ്ടാവും. സ്കോഡ കാറുകളിൽ കണ്ടുവരുന്ന പരിചിതമായ ബട്ടർഫ്ലൈ ഫ്രണ്ട് ഗ്രിൽ, സ്‌പോർട്ടി ബമ്പറുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റുകൾ, പിന്നിൽ ഒരു ലിപ് സ്‌പോയിലർ, 18 ഇഞ്ച് ഡ്യുവൽ-ടോൺ മെഷീൻ-കട്ട് അലോയ് വീലുകൾ എന്നിവയെല്ലാമാണ് സ്കോഡ ഒക്‌ടാവിയ RS മോഡലിന്റെ എക്സ്റ്റീരിയറിനെ കളറാക്കുന്നത്.

Skoda Octavia RS Performance Sedan Second Batch Coming Soon To India

അലോയ് വീലിൻ്റെ വലിപ്പം കൂടുതൽ വേണമെന്നുള്ളവർക്ക് 19 ഇഞ്ച് വീലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനും ബ്രാൻഡ് നൽകുന്നുണ്ട്. ഇന്റീരിയറിലേക്ക് കയറിയാൽ ഒക്ടാവിയ RS പെർഫോമൻസ് സെഡാന് റെഡ് കോൺട്രാസ്റ്റ് സ്റ്റിച്ചിംഗുള്ള സ്യൂഡിയ/ലെതർ അപ്ഹോൾസ്റ്ററി ഉണ്ടാവും. മുൻ നിരയിൽ സ്‌പോർട്‌സ് സീറ്റുകളും ഒരുക്കിയിട്ടുണ്ടെന്നതിനാൽ യാത്രകൾ ആഡംബരമായിരിക്കും. ഇവയിൽ ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റ്, മെമ്മറി, ഹീറ്റിംഗ്, മസാജ് ഫംഗ്ഷനുകൾ എന്നിവയും കൊടുക്കുന്നതായിരിക്കും.

ആംബിയന്റ് ലൈറ്റിംഗ്, 10 ഇഞ്ച് വെർച്വൽ കോക്ക്പിറ്റ് (ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ), വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 675W 11-സ്പീക്കർ കാന്റൺ സൗണ്ട് സിസ്റ്റം, ഹെഡ് അപ്പ് ഡിസ്‌പ്ലേ (HUD), ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ് ബേ, 360-ഡിഗ്രി ക്യാമറ, പവർഡ് ടെയിൽഗേറ്റ് തുടങ്ങിയവയാണ് കാറിലെ മറ്റ് സവിശേഷതകൾ. ലെവൽ 2 ADAS ടെക്കും സെഡാനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Skoda Octavia RS Performance Sedan Second Batch Coming Soon To India

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ ഒക്ടാവിയ RS സെഡാനിൽ 10 എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഡ്രൈവിംഗ് സ്റ്റെബിലിറ്റി സിസ്റ്റംസ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ (ACC), ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് (AEB), ലെയ്ൻ അസിസ്റ്റ്, ഇന്റലിജന്റ് പാർക്ക് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളെല്ലാം ലഭിക്കുന്നതായിരിക്കും. MSR, ASR, EDL, HBA, DSR, RBS, ESBS, MCB, TPMS എന്നിവ പോലുള്ള സുരക്ഷാ സന്നാഹങ്ങളും കാറിലുണ്ടാവും.

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ MQB ഇവോ പ്ലാറ്റ്‌ഫോമിൽ പണികഴിപ്പിച്ചിരിക്കുന്ന കാറിന് ഗോൾഫ് GTI ഉപയോഗിക്കുന്ന പ്രശസ്തമായ 'EA888' 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തുന്നത്. 7 സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 261 bhp കരുത്തിൽ പരമാവധി 370 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. സ്കോഡ ഒക്ടാവിയ RS 6.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. അതേസമയം മണിക്കൂറിൽ 250 കിലോമീറ്ററാണ് സെഡാന് പുറത്തെടുക്കാനാവുന്ന പരമാവധി വേഗം.

Article Published On: Wednesday, May 27, 2026, 11:02 [IST]
English summary
Skoda octavia rs performance sedan second batch coming soon to india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X