ഓടിക്കാനും സുഖം, യാത്ര ചെയ്യാനും സുഖം; സെഗ്മെൻ്റിലെ ഏറ്റവും സേഫ്റ്റിയുള്ള കാർ കൂടുതൽ ഗ്ലാമറാവുന്നു

ഇന്ത്യയിൽ പുതുമോഡലുകളുമായി കളംനിറഞ്ഞാടുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. കൈലാക് എത്തിയതോടെ വിൽപ്പന ഉയരങ്ങളിലേക്ക് കുതിക്കുമ്പോൾ പുത്തൻ കൊഡിയാക്കും, ഒക്ടാവിയ RS പെർറോമൻസ് സെഡാനും കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റുമെല്ലാം പുറത്തിറക്കിയാണ് കമ്പനി എതിരാളികളെ ഞെട്ടിച്ചത്. ഇനി അധികം വൈകാതെ മിഡ്-സൈസ് സെഡാനായ സ്ലാവിയയുടെ ഫെയ്‌സ്‌ലിഫ്റ്റ് (Skoda Slavia Facelift) പതിപ്പും പുറത്തിറക്കി സ്കോഡ കൂടുതൽ ശക്തിയാർജിക്കാൻ തയാറെടുക്കുകയാണ്. സി-സെഗ്മെൻ്റ് നിരയിലെ ടോപ്പ് സെല്ലിംഗ് മോഡലുകളിൽ ഒന്നായ സ്ലാവിയയ്ക്ക് മുഖംമിനുക്കൽ ലഭിക്കുന്നതോടെ വാങ്ങാനായി വരി നിൽക്കുന്നവരുടെ എണ്ണവും കൂടിയേക്കാം.

ഡിസൈനിലും ഫീച്ചറുകളിലും കാര്യമായ അപ്‌ഡേറ്റുകൾ വരുത്തിക്കൊണ്ടാവും സ്കോഡ സ്ലാവിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിലേക്ക് എത്തുക. അടുത്തിടെ പുറത്തിറക്കിയ സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിൽ നിന്ന് ഇതിന് നിരവധി കാര്യങ്ങൾ കടമെടുക്കാൻ കഴിയും. മിഡ്-സൈസ് പ്രീമിയം സെഡാൻ വിഭാഗത്തിൽ സ്ഥാപിച്ചിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റിന് നിലവിലുള്ള മോഡലിനേക്കാൾ ഉയർന്ന വിലയും ഉണ്ടാകാം. മോഡലിൽ നിന്നും എന്തെല്ലാം കാര്യങ്ങൾ പ്രതീക്ഷിക്കാമെന്ന് നോക്കിയാലോ?

Skoda Slavia Facelift Model Launch Soon In India

പുതിയ എക്സ്റ്റീരിയർ ഡിസൈൻ

കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായി സ്ലാവിയയ്ക്കും പുതുക്കിയ എക്സ്റ്റീരിയർ സ്റ്റൈലിംഗ് ഉണ്ടാവും. പുതുക്കിയ എൽഇഡി ലൈറ്റിംഗ്, പുതുക്കിയ ഗ്രിൽ ഡിസൈൻ, പുതിയ അലോയ് വീലുകൾ, പുതുക്കിയ ബമ്പറുകൾ, റീഡിസൈൻ ചെയ്ത ടെയിൽ ലാമ്പുകൾ, അധിക എക്സ്റ്റീരിയർ കളർ ഓപ്ഷനുകൾ എന്നിവ സെഡാനായുള്ള അപ്‌ഡേറ്റുകളിൽ ഉൾപ്പെട്ടേക്കാം. അപ്‌ഡേറ്റിന്റെ ഭാഗമായി ഇലുമിനേറ്റഡ് സ്കോഡ ലോഗോയും മോഡലിൽ അവതരിപ്പിച്ചേക്കാം.

ഇൻ്റീരിയർ

എക്സ്റ്റീരിയർ പോലെ തന്നെ വലിയ മാറ്റങ്ങൾ തന്നെ വരാനിരിക്കുന്ന സ്കോഡ സ്ലാവിയ ഫെയ്‌സ്‌ലിഫ്റ്റിൽ ഉണ്ടാവും. കുഷാഖിലേതിന് സമാനമായ പുതുക്കിയ ക്യാബിൻ ലേഔട്ട് സ്ലാവിയയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന അപ്‌ഡേറ്റുകളിൽ പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഗൂഗിൾ അധിഷ്ഠിത കണക്റ്റിവിറ്റി സവിശേഷതകളുള്ള നവീകരിച്ച ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഏറ്റവും പുതിയ സ്കോഡ ബ്രാൻഡിംഗുള്ള റീഡിസൈൻ ചെയ്ത സ്റ്റിയറിംഗ് വീൽ എന്നിവയായിരിക്കും വാഹനത്തിലുണ്ടാവുക.

Skoda Slavia Facelift Model Launch Soon In India

പുതിയ ഫീച്ചറുകൾ

സുഖകരവും സൗകര്യപ്രദവുമായ ചില അധിക ഫീച്ചറുകൾ സി-സെഗ്മെൻ്റ് സെഡാനിലേക്ക് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ കൊണ്ടുവരും. പനോരമിക് സൺറൂഫ്, പവർഡ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ-ടോൺ ആംബിയന്റ് ലൈറ്റിംഗ്, മെച്ചപ്പെട്ട ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ-ഡിമ്മിംഗ് IRVM, റെയിൻ സെൻസിംഗ് വൈപ്പറുകൾ, മെച്ചപ്പെടുത്തിയ ടച്ച് കൺട്രോളുകൾ, പാർക്കിംഗ് സെൻസറുകൾ, അധിക പിൻ-സീറ്റ് കംഫർട്ട് എൻഹാൻസ്‌മെന്റുകൾ എന്നിവയെല്ലാം പുതിയ സ്ലാവിയയിൽ എത്തിയേക്കും.

സേഫ്റ്റി

സുരക്ഷയ്ക്ക് ശക്തമായ പ്രാധാന്യം നൽകിയാണ് ഇതിനോടകം തന്നെ സ്കോഡ തങ്ങളുടെ പ്രീമിയം സെഡാൻ പണികഴിപ്പിച്ചിരിക്കുന്നത്. വരാനിരിക്കുന്ന മുഖംമിനുക്കിയ പതിപ്പും ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ചകളൊന്നും വരുത്തില്ല. ഒന്നിലധികം എയർബാഗുകൾ, അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് ഫീച്ചറുകൾ, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ എന്നിവ ഫെയ്‌സ്‌ലിഫ്റ്റ് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. നിലവിലെ സ്ലാവിയ ഇതിനകം തന്നെ 5-സ്റ്റാർ ഗ്ലോബൽ NCAP സുരക്ഷാ റേറ്റിംഗ് നേടിയിട്ടുണ്ട്.

Skoda Slavia Facelift Model Launch Soon In India

എഞ്ചിൻ

നിലവിലുള്ള എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകൾ സ്കോഡ സ്ലാവിയ ഫെയ്‌സ്‌ലിഫ്റ്റ് നിലനിർത്തും. ഇതിൽ 1.0 ലിറ്റർ TSI പെട്രോൾ, 1.5 ലിറ്റർ TSI എഞ്ചിൻ ഓപ്ഷനുകളാവും സെഡാനിലുണ്ടാവുക. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ആദ്യത്തെ ചെറിയ എഞ്ചിൻ 115 bhp കരുത്തിൽ പരമാവധി 178 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ പുതുതായി അവതരിപ്പിച്ച 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടിവും എഞ്ചിൻ ജോടിയാക്കുക.

കൂടുതൽ കരുത്തുറ്റ 1.5 ലിറ്റർ TSI പെട്രോൾ എഞ്ചിൻ 150 bhp പവറിൽ 250 Nm ടോർക്ക് വരെ നിർമിക്കുന്ന തരത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. സ്കോഡ സ്ലാവിയയുടെ ഈ എഞ്ചിൻ ഓപ്ഷനൊപ്പം 7-സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്‌സ് മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. മാനുവൽ നേരത്തെ കമ്പനി ഒഴിവാക്കിയിരുന്നു. ഇന്ത്യയിൽ ഹോണ്ട സിറ്റി, ഫോക്‌സ്‌വാഗൺ വെർട്ടിസ്, ഹ്യുണ്ടായി വെർണ എന്നീ മോഡലുകളോടാണ് സ്ലാവിയ മത്സരിക്കേണ്ടത്.

More from DriveSpark

Article Published On: Monday, February 16, 2026, 8:00 [IST]
English summary
Skoda slavia facelift model launch soon in india what to expect from new sedan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X