ഥാറിനേക്കാൾ ഗ്രൗണ്ട് ക്ലിയറൻസുള്ള എസ്‌യുവികൾ, ലിസ്റ്റിൽ സിട്രൺ വരെയുണ്ടെന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും

ഇന്ത്യക്കാർ എസ്‌യുവികളെ ഇഷ്‌ട്ടപ്പെടാനുള്ള പ്രധാന കാരണം ഉയർന്ന സീറ്റിംഗ് പൊസിഷനും ഗ്രൗണ്ട് ക്ലിയറൻസും എല്ലാമാണ്. നമ്മുടെ നാട്ടിലെ പൊട്ടിപൊളിഞ്ഞ റോഡുകൾക്ക് സെഡാനുകളേക്കാളും ഹാച്ച്ബാക്കുകളേക്കാളും ഏറ്റവും നല്ലത് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളാണ് എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. എസ്‌യുവി എന്ന് കേൾക്കുമ്പോഴേ പലർക്കും ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് മഹീന്ദ്ര ഥാറിൻ്റെ രൂപമാവും. കൂട്ടിന് അന്യായ റോഡ് പ്രസൻസും കൂടിയാവുമ്പോൾ ഥാറിനെ പ്രണയിക്കാതിരിക്കാൻ വേറെ കാരണമൊന്നുമില്ല. ഇടയ്ക്കൊന്ന് ഓഫ്-റോഡ് പോവണമെങ്കിലും വണ്ടിക്ക് കഴിയും. 226 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് മഹീന്ദ്രയുടെ മോഡലിനുള്ളത്.

എന്നാൽ മഹീന്ദ്ര ഥാറിനേക്കാൾ ഗ്രൗണ്ട് ക്ലിയറൻസുള്ള എസ്‌യുവികളും നമ്മുടെ നാട്ടിലുണ്ടെന്ന കാര്യം പലരും ശ്രദ്ധിക്കാറില്ല. അതും ഓഫ്-റോഡ് വാഹനം അല്ലാഞ്ഞിട്ട് കൂടി സിട്രണിൻ്റെ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് ഥാറിനേക്കാൾ ഗ്രൗണ്ട് ക്ലിയറൻസുണ്ട്. മഹീന്ദ്രയുടെ എസ്‌യുവിയേക്കാൾ കൂടുതൽ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് വാഗ്ദാനം ചെയ്യുന്ന മോഡലുകളെ ഒന്ന് പരിചയപ്പെടുത്തി തരാം. ചിലപ്പോൾ ലിസ്റ്റ് കണ്ട് നിങ്ങളുടെ കണ്ണ് വരെ തള്ളിപ്പോയേക്കാം.

SUVs With More Ground Clearance Than The Mahindra Thar SUV In India

ജീപ്പ് റാങ്ലർ

ഓഫ്-റോഡ് എസ്‌യുവികളിലെ രാജകുമാരനാണ് ജീപ്പ് റാങ്ലർ. ശരിക്കും ഥാർ ഇതിൻ്റെ രൂപമാണ് കോപ്പിയടിച്ചിരിക്കുന്നതെന്ന വാദം ഇപ്പോഴും ഉയർന്ന് കേൾക്കാറുണ്ട്. എന്തായാലും ഇന്ത്യയിൽ മഹീന്ദ്രയുടെ എസ്‌യുവിയേക്കാൾ കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസ് വാഗ്ദാനം ചെയ്യുന്ന വാഹനമാണ് റാങ്ലർ. 2.0 ലിറ്റർ എഞ്ചിനും 237 mm ഗ്രൗണ്ട് ക്ലിയറൻസും 17 ഇഞ്ച് അലുമിനിയം വീലുകളുമാണ് ഈ എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ളത്. 64.58 ലക്ഷമാണ് വിലയെങ്കിലും ജീപ്പ് റാങ്‌ലറിൽ ഫുൾ-ഫ്രെയിം റിമൂവബിൾ ഡോറുകൾ, റിമൂവബിൾ റൂഫ്‌ടോപ്പ്, ഫോൾഡബിൾ വിൻഡ്‌ഷീൽഡ് എന്നിവ വരെ ലഭിക്കും.

ഫോഴ്‌സ് ഗൂർഖ

മഹീന്ദ്ര ഥാറിനേക്കാൾ കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസുള്ള മറ്റൊരു എസ്‌യുവിയാണ് ഫോഴ്‌സ് ഗൂർഖ. 17.26 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന മോഡൽ ശരിക്കും ഥാറിന് ഒത്ത എതിരാളിയാണ്. 2.5 ലിറ്റർ ഡീസൽ എഞ്ചിൻ, 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, 233 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് ഗൂർഖയെ വേറിട്ടുനിർത്തുന്നത്. ഫോഴ്‌സിൻ്റെ എസ്‌യുവിക്ക് സ്പീഡ് സെൻസിംഗ് ഡോർ ലോക്കുകളും ഉണ്ടെന്നതും വലിയൊരു മേൻമയാണ്.

SUVs With More Ground Clearance Than The Mahindra Thar SUV In India

സിട്രൺ C5 എയർക്രോസ്

മുകളിൽ സൂചിപ്പിച്ചത് പോലെ ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ ഇന്ത്യയിൽ പുറത്തിറക്കിയ ആദ്യ മോഡലായ എയർക്രോസും മഹീന്ദ്ര ഥാറിനേക്കാൾ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമായാണ് വരുന്നത്. 39.99 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന എസ്‌യുവിക്ക് 18 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകളും 230 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഒപ്പം കൂട്ടിന് പവർഫുള്ളായ 2.0 ലിറ്റർ ഡീസൽ എഞ്ചിനുമുണ്ട്.

ടൊയോട്ട ലാൻഡ് ക്രൂയിസർ 300

നേരിട്ടൊരു താരതമ്യം ഇല്ലെങ്കിലും ടൊയോട്ട ലാൻഡ് ക്രൂയിസർ 300 പതിപ്പും ഇന്ത്യയിൽ വാഗ്‌ദാനം ചെയ്യുന്ന ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുള്ള എസ്‌യുവിയാണ്. 20 ഇഞ്ച് അലോയ് വീലുകളും 230 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമുള്ള വാഹനത്തിന് 2.16 കോടി രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. 3.3 ലിറ്റർ, V6 ടർബോ-ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്യുന്ന ഈ ഓഫ്-റോഡറിന് 304 bhp പവറിൽ പരമാവധി 700 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും.

SUVs With More Ground Clearance Than The Mahindra Thar SUV In India

ലാൻഡ് റോവർ ഡിഫൻഡർ ഒക്‌ട

അത്യാഡംബര വാഹന വിഭാഗത്തിൽ ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവർ പുറത്തിറക്കിയ ഡിഫൻഡർ ഒക്‌ട അടുത്തിടെയാണ് വിപണിയിൽ എത്തുന്നത്. സ്റ്റാൻഡേർഡായി 250 mm ഗ്രൗണ്ട് ക്ലിയറൻസ് വാഗ്ദാനം ചെയ്യുന്ന മോഡലിൻ്റെ ഗ്രൗണ്ട് ക്ലിയറൻസ് 323 മില്ലീമീറ്റർ വരെ ഉയർത്താനും കഴിയും. 4.4 ലിറ്റർ, V8 മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനുമായി വരുന്ന എസ്‌യുവിക്ക് ഇന്ത്യയിൽ 2.42 കോടി രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, February 2, 2026, 7:00 [IST]
English summary
Suvs with more ground clearance than the mahindra thar suv in india c5 aircross gurkha and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X