3 ഇരട്ടി മൈലേജ്! ഹൈഡ്രജനില്‍ ഓടുന്ന സ്വിഫ്റ്റ് പ്രദര്‍ശിപ്പിച്ച് സുസുക്കി; എതിരാളികളുടെ കിളിപോയി

പെട്രോള്‍ അടിക്കാന്‍ പമ്പുകളില്‍ ക്യൂ നില്‍ക്കുന്ന കാലം അവസാനിക്കുന്നു. ജനപ്രിയ മോഡലായ സുസുക്കി സ്വിഫ്റ്റ് (Suzuki Swift) പരിസ്ഥിതി സൗഹൃദമായ ഹൈഡ്രജന്‍ എഞ്ചിന്‍ കരുത്തില്‍ അവതരിക്കുകയാണ്. ഇന്ധനവില വര്‍ദ്ധനവില്‍ വലയുന്ന സാധാരണക്കാര്‍ക്ക് മൂന്നിരട്ടി മൈലേജ് വാഗ്ദാനം ചെയ്തുകൊണ്ടാണ് സുസുക്കി ഈ പുതിയ വിപ്ലവത്തിന് തിരികൊളുത്തുന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരമായി ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതാണ് ഈ നീക്കം. പരിസ്ഥിതി സൗഹൃദമായ ഹരിത ഇന്ധനങ്ങള്‍ (Green Fuels) പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രത്യേക താല്‍പ്പര്യം കാണിക്കുന്നുണ്ട്.

ഇതിന്റെ തുടര്‍ച്ചയായാണ് ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യയില്‍ സജീവമാകുന്നത്. രാജ്യത്ത് ഹൈഡ്രജന്‍ വാഹനങ്ങളുടെ പ്രായോഗികത ഇതിനോടകം പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഭാരത് പെട്രോളിയവുമായി ചേര്‍ന്ന് ഹൈഡ്രജന്‍ ഫില്ലിംഗ് സ്റ്റേഷന്‍ സ്ഥാപിച്ച് ബസുകള്‍ സര്‍വീസ് നടത്തുന്നത് ഇതിന് ഉദാഹരണമാണ്. കേരളം എന്നും ഇത്തരം നൂതന സാങ്കേതികവിദ്യകളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചക്കാറുണ്ട്.

suzuki swift hydrogen unveiled

ഇത് ഹൈഡ്രജന്‍ സ്വിഫ്റ്റ് പോലുള്ള പുത്തന്‍ പരീക്ഷണം നടത്താന്‍ കമ്പനികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.ഓസ്ട്രിയയില്‍ നടന്ന 2026 വിയന്ന മോട്ടോര്‍ സിമ്പോസിയത്തിലാണ് സുസുക്കി തങ്ങളുടെ ഹൈഡ്രജന്‍ സ്വിഫ്റ്റ് പ്രദര്‍ശിപ്പിച്ചത്. മൊബിലിറ്റി ടെക്‌നോളജി കമ്പനിയായ എവിഎല്‍ (AVL), സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ എന്നിവ സംയുക്തമായാണ് ഈ മോഡല്‍ വികസിപ്പിച്ചെടുത്തത്. പെട്രോള്‍, സിഎന്‍ജി വേരിയന്റുകള്‍ക്ക് പുറമെ ഹൈഡ്രജന്‍ പതിപ്പ് കൂടി എത്തിയാല്‍ സ്വിഫ്റ്റ് നിര കൂടുതല്‍ വിപുലമാകും.

ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ വാഹനം പ്രവര്‍ത്തിക്കുന്നത്. ടാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന ഹൈഡ്രജനെ വൈദ്യുതിയാക്കി മാറ്റി ബാറ്ററികളില്‍ ശേഖരിക്കുകയും അതുപയോഗിച്ച് ഇലക്ട്രിക് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുകയുമാണ് ചെയ്യുന്നത്. പെട്രോള്‍ വാഹനങ്ങള്‍ പുക പുറത്തുവിടുമ്പോള്‍, ഹൈഡ്രജന്‍ കാറുകള്‍ ജലം മാത്രമാണ് പുറത്ത് വിടുന്നത് എന്നതിനാല്‍ തന്നെ ഇത് പരിസ്ഥിതിക്ക് ഏറെ ഗുണകരമാണ്. മാത്രമല്ല ഹൈഡ്രജന്‍ വാഹനങ്ങള്‍ ഇന്ധനക്ഷമതയുടെ കാര്യത്തിലും കില്ലാടികളാണ്.

സാധാരണ ഇന്റേണല്‍ കംബസ്ഷന്‍ (IC) എഞ്ചിനുകളെ അപേക്ഷിച്ച് ഹൈഡ്രജന്‍ പവേര്‍ഡ് വാഹനങ്ങള്‍ മൂന്നിരട്ടി അധികം മൈലേജ് നല്‍കുമെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാം എന്നത് ഉപഭോക്താക്കളെ ഈ വാഹനത്തിലേക്ക് ആകര്‍ഷിക്കുമെന്നുറപ്പാണ്. ഇന്ധനക്ഷമതയുടെ കാര്യത്തില്‍ നിലവിലുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കാന്‍ ഈ സാങ്കേതികവിദ്യക്ക് ശേഷിയുണ്ട്.

നിലവില്‍ സ്വിഫ്റ്റിന്റെ ഹൈഡ്രജന്‍ പതിപ്പ് പ്രദര്‍ശനത്തിന് മാത്രമാണ് വെച്ചിരിക്കുന്നത്. ഇത് എപ്പോള്‍ വിപണിയിലെത്തും എന്ന കാര്യം സൂചിപ്പിച്ച് കൊണ്ട് സുസുക്കി ഔദ്യോഗിക ലോഞ്ച് ടൈംലൈന്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുന്നതോടെ ഹൈഡ്രജന്‍ ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ജാപ്പനീസ് ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കും. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ മാറ്റങ്ങളോടെയാകും ഇത് അവതരിപ്പിക്കുക എന്ന് പ്രതീക്ഷിക്കാം.

ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഹൈഡ്രജന്‍ സ്വിഫ്റ്റ് വഴിതെളിക്കുമെന്ന് ഉറപ്പാണ്. കുറഞ്ഞ പ്രവര്‍ത്തന ചിലവ് മാത്രം വരുന്ന ഇത്തരം വാഹനങ്ങള്‍ പെട്രോള്‍ വിലവര്‍ദ്ധനവില്‍ വലയുന്ന സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും. സുസുക്കിയുടെ ഈ ചുവടുവെപ്പ് മറ്റ് മുന്‍നിര കമ്പനികളെയും സമാനമായ മാറ്റങ്ങള്‍ക്ക് പ്രേരിപ്പിക്കും എന്നതില്‍ സംശയമില്ല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

Article Published On: Saturday, May 9, 2026, 8:00 [IST]
English summary
Suzuki swift hydrogen engine unveiled 2026 vienna motor symposium mileage features india launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X