ജനങ്ങളുടെ സന്തോഷം തന്നെ ടാറ്റയ്ക്ക് വലുത്! 7.10 ലക്ഷത്തിന്റെ ആൾട്രോസിൽ ഇനി കൂടുതൽ ഫീച്ചറുകൾ

ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ ഹ്യുണ്ടായി i20-യുടെ മോശം കാലത്തിന് തുടക്കമിട്ട മോഡലാണ് ടാറ്റ ആൾട്രോസ് (Tata Altroz Premium Hatchback). അന്യായ സേഫ്റ്റിയും കുറഞ്ഞ വിലയും ഒരു ലോഡ് ഫീച്ചറുകളും ഡീസൽ എഞ്ചിനുമായെല്ലാം എത്തിയ കാർ അതിവേഗമാണ് ആളുകളുടെ മനസിൽ കയറിപ്പറ്റിയത്. സെഗ്മെന്റിലെ പല മോഡലുകളും ഡീസൽ എഞ്ചിനുകളോട് ഗുഡ്ബൈ പറഞ്ഞുപോയിട്ടും പാറപോലെ ഉറച്ചുനിൽക്കാൻ ആൾട്രോസിന് ഇന്നും സാധിക്കുന്നുണ്ട്. വലിയ നമ്പരുകൾ ഒന്നും അവകാശപ്പെടാനില്ലെങ്കിലും ഓരോ മാസവും തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിയാൻ ഹാച്ച്ബാക്കിന് സാധിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്.

ആളുകളുടെ പൾസറിഞ്ഞ് മോഡലുകളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് ടാറ്റ മോട്ടോർസിന് യാതൊരു മടിയുമില്ലെന്ന് ആളുകൾക്കെല്ലാം അറിയാവുന്ന കാര്യമാണ്. സുപ്രധാനമായ നീക്കത്തിലൂടെ ഇക്കാര്യം തെളിയിച്ചിരിക്കുകയാണ് ബ്രാൻഡിപ്പോൾ. മിഡ്-സ്പെക്ക് പ്യുവർ വേരിയന്റിലേക്ക് കൂടുതൽ മോഡേൺ ഫീച്ചറുകൾ കൂട്ടിച്ചേർത്തുകൊണ്ട് സാധാരണക്കാരെ സന്തോഷിപ്പിച്ചിരിക്കുകയാണ് കമ്പനി. അങ്ങനെ ആൾട്രോസ് നിരയിലെ രണ്ടാമത്തെ ബേസ് വേരിയന്റ് ഇപ്പോൾ കൂടുതൽ വാല്യു ഫോർ മണിയാവുകയും ചെയ്‌തു.

Tata Altroz Pure Variant Gets New Features

പുതുക്കിയ പ്യുവർ ട്രിമിൽ ചില പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയതിന് പുറമെ ചില ഫീച്ചറുകൾ ഒഴിവാക്കുകയും ചെയ്‌തിട്ടുണ്ട് കേട്ടോ. തെരഞ്ഞെടുക്കുന്ന എഞ്ചിൻ ഓപ്ഷമനെ ആശ്രയിച്ച് ആൾട്രോസ് പ്യുവറിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില ഇപ്പോൾ 7.10 ലക്ഷം രൂപ മുതൽ 8.70 ലക്ഷം രൂപ വരെയാണ്. ഇനി മാറ്റങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി പറഞ്ഞുതരാം. വേരിയന്റിൽ നിന്നും എൽഇഡി ഹെഡ്‌ലൈറ്റുകൾ ഒഴിവാക്കിയതാണ് ഇതിൽ ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം.

ലോവർ-സ്പെക്ക് സ്മാർട്ട് ട്രിമിൽ കാണുന്നതുപോലെ പ്യുവർ വേരിയന്റിൽ ഇപ്പോൾ ഹാലൊജൻ പ്രൊജക്ടർ യൂണിറ്റുകളാണ് ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നത്. ഇതൊഴികെ മറ്റ് ഒഴിവാക്കലുകളൊന്നും പ്രീമിയം ഹാച്ച്ബാക്കിൽ നടപ്പിലാക്കിയിട്ടില്ല. അകത്തേക്ക് കയറിയാൽ വലിയ അപ്‌ഡേറ്റ് ടച്ച്‌സ്‌ക്രീൻ ഉൾപ്പെടുത്തിയാണ് യാത്രകൾ കൂടുതൽ ആനന്ദകരമാക്കാൻ കമ്പനി ശ്രമിച്ചിരിക്കുന്നത്. ഇത് ഇപ്പോൾ 7.0 ഇഞ്ചിൽ നിന്ന് 8.0 ഇഞ്ച് യൂണിറ്റായി മാറിയിട്ടുണ്ട്.

Tata Altroz Pure Variant Gets New Features

കൂടാതെ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുടെ സപ്പോർട്ടും ലഭിക്കുമെന്നത് പ്രായോഗികത ഉയർത്തുന്നുണ്ട്. പുതിയ ടച്ച്‌സ്‌ക്രീൻ ഒരു ഹാർമൻ യൂണിറ്റല്ലെന്നത് കൂടി ഓർമിപ്പിക്കാം. ടാറ്റ പഴയ പ്യുവർ ട്രിമിന്റെ ഡാർക്ക് അപ്ഹോൾസ്റ്ററി ലൈറ്റ് ബീജ് നിറത്തിലേക്ക് പുതുക്കിപണിതിട്ടുണ്ട്. പുതിയ ഹൈ-ഡെഫനിഷൻ റിയർ-വ്യൂ ക്യാമറ, ഷാർക്ക്-ഫിൻ ആന്റിന എന്നിവയാണ് മറ്റ് അപ്‌ഡേറ്റുകളിൽ ഉൾപ്പെടുന്നത്.

പ്യുവർ S ട്രിം മുതൽ ഷാർക്ക്-ഫിൻ ആന്റിന മുമ്പ് വാഗ്ദാനം ചെയ്തിരുന്നു. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോ ഹെഡ്‌ലൈറ്റുകളും വൈപ്പറുകളും, ഓട്ടോ ഫോൾഡിംഗ് വിംഗ് മിററുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ മറ്റ് സവിശേഷതകളിലും ടാറ്റ മോട്ടോർസ് മാറ്റങ്ങൾ കൊണ്ടുവന്നിട്ടില്ല. മുമ്പത്തെപ്പോലെ പ്യുവർ വേരിയന്റ് പെട്രോൾ, സിഎൻജി, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ തുടർന്നും ലഭ്യമാവും.

Tata Altroz Pure Variant Gets New Features

രണ്ട് വേരിയന്റുകൾ മാനുവൽ, എഎംടി ഗിയർബോക്സ് ഓപ്ഷനുകളിൽ ലഭ്യമാണെന്നും പ്രായോഗികത വർധിപ്പിക്കുന്നുണ്ട്. ഡീസൽ വേരിയന്റ് ഇപ്പോഴും മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് വാഗ്ദാനം ചെയ്യുക. സ്മാർട്ട്, പ്യുവർ, പ്യുവർ എസ്, ക്രിയേറ്റീവ്, ക്രിയേറ്റീവ് എസ്, അക്കംപ്ലിഷ്ഡ് S, അക്കംപ്ലഷ്ഡ് പ്ലസ് S എന്നിങ്ങനെ 7 വേരിയന്റുകളിലാണ് ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് ഇപ്പോൾ വിപണനത്തിന് എത്തുന്നത്. 6.30 ലക്ഷം മുതൽ 10.51 ലക്ഷം രൂപ വരെയാണ് ആൾട്രോസിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ഇതിൽ പ്യുവർ പെട്രോൾ മാനുവൽ വേരിയന്റിന് 7.10 ലക്ഷവും പെട്രോൾ ഓട്ടോമാറ്റിക്കിന് 7.65 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. 1.2 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ എഞ്ചിന് 86 bhp പവറിൽ പരമാവധി 113 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. ഇനി സിഎൻജി തെരഞ്ഞെടുക്കുന്നവർക്ക് പെർഫോമൻസിൽ അൽപം വിട്ടുവീഴച്ച ചെയ്യേണ്ടി വരും. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ കാറിന് 72.4 bhp കരുത്തും 103 Nm ടോർക്കുമാണ് പുറപ്പെടുവിക്കാനാവുക.

Article Published On: Friday, June 12, 2026, 6:00 [IST]
English summary
Tata altroz pure variant gets new features check out the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X