അധികം മുടക്കേണ്ടത് 6,000 രൂപ വരെ, ടാറ്റ കാറുകളുടെ പുതിയ വില എങ്ങനെയാണെന്ന് അറിയേണ്ടേ?

പുതിയ സാമ്പത്തിക വർഷത്തിന് തുടക്കമായതോടെ മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. പുതിയ മോഡലുകളിലൂടെ വിസ്‌മയം തീർത്ത് മുന്നേറുന്നതിനിടയിലാണ് ഇത്തരത്തിലൊരു കടുത്ത തീരുമാനം കമ്പനിക്ക് എടുക്കേണ്ടി വന്നിരിക്കുന്നത്. 2026 ഏപ്രില്‍ ഒന്ന് മുതല്‍ പെട്രോള്‍, ഡീസല്‍, സിഎന്‍ജി പവര്‍ട്രെയിനുകളില്‍ വരുന്ന ഐസിഇ (ICE) വാഹനങ്ങളുടെ വില ഉയര്‍ത്താന്‍ പോകുകയാണെന്ന് ബ്രാൻഡ് നേരത്തെ തന്നെ അറിയിച്ചിരുന്നു. വാഹന നിർമാണ ചെലവുകൾ ഉർന്നതും അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവുമാണ് വില പരിഷ്ക്കാരത്തിന് കാരണമായിരിക്കുന്നത്. ടാറ്റയ്ക്ക് പുറമെ മറ്റ് കമ്പനികളും സമാനമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

കാറുകളുടെ വിലയിൽ 1.09 ശതമാനം വരെ വർധനവാണ് ടാറ്റ മോട്ടോർസ് പ്രഖ്യാപിച്ചിരിക്കുന്നത്. മോഡൽ തിരിച്ചുള്ള പുതിയ വില എങ്ങനെയാണെന്ന വിവരം റഷ്‌ലൈൻ വെബ്സൈറ്റ് ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. ഇന്നു മുതൽ ടാറ്റയുടെ കാറുകൾക്ക് മുടക്കേണ്ടി വരുന്ന പുതുക്കിയ വിലകൾ എങ്ങനെയാണെന്ന കാര്യം വിശദമായി നോക്കിയാലോ? തെരഞ്ഞെടുത്തിരിക്കുന്ന മോഡലുകളിൽ മാത്രമാണ് വിലക്കയറ്റം നടപ്പിലാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യം.

tata suvs

ഹാരിയർ പെട്രോൾ, ഹാരിയർ ഡീസൽ, സഫാരി പെട്രോൾ, സിയറ പെട്രോൾ, സിയറ ഡീസൽ എന്നിവയുടെ വിലയിൽ മാറ്റമില്ലെന്നതാണ് രസകരമായ കാര്യം. ടാറ്റ മോട്ടോർസിന്റെ ബാക്കിയുള്ള മോഡലുകളിലെല്ലാം വില പരിഷ്ക്കാരം ബാധകമാണ്. ബേസ് വേരിയന്റുകളിൽ ഏറ്റവും ഉയർന്ന വില വർധനവ് ടിഗോറിനാണ് സംഭവിച്ചിരിക്കുന്നത്. 5,48,990 രൂപയായിരുന്ന സെഡാന്റെ എക്സ്ഷോറൂം വില ഇപ്പോൾ 6,000 രൂപ ഉയർന്ന് 5,54,990 രൂപയായി മാറി.

ടോപ്പ് സെല്ലിംഗ് മോഡലായ പഞ്ച് മൈക്രോ എസ്‌യുവിയുടെ ബേസ് മോഡലിന് 5,000 രൂപയാണ് ഇനി അധികം മുടക്കേണ്ടി വരിക. 5,59,990 രൂപയായിരുന്ന എക്സ്ഷോറൂം വില 5,64,990 രൂപയായാണ് പരിഷ്ക്കരിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ നെക്‌സോണിന്റെ ബേസ് വേരിയന്റിന് ഇപ്പോൾ 5,100 രൂപയാണ് അധികം മുടക്കേണ്ടതായി വരിക. 7,31,890 രൂപയിൽ നിന്ന് 7,36,990 രൂപയായാണ് ടാറ്റ ഇതിന് പുതുക്കി നിശ്ചയിച്ചിരിക്കുന്ന എക്സ്ഷോറൂം വില.

tata harrier safari

സഫാരി ഡീസൽ മോഡലുകളുടെ വിലയിലും മാറ്റമുണ്ട് കേട്ടോ. 7 സീറ്റർ എസ്‌യുവിയുടെ വില ശ്രേണി ഇപ്പോൾ 14,74,990 രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. മുമ്പത്തെ 14,66,290 രൂപ നിന്നും ഇനി മുതൽ 8,700 രൂപയാണ് അധികം മുടക്കേണ്ടതായി വരികയെന്ന് സാരം. 2026 ഏപ്രിൽ മുതൽ ബ്രാൻഡിന്റെ എൻട്രി ലെവൽ കാറായ ടിയാഗോയ്ക്കും വില വർധനവ് ഉണ്ടായിട്ടുണ്ട്. ഹാച്ച്ബാക്കിന്റെ ബേസ് വേരിയന്റിന് ഇപ്പോൾ 4,59,990 രൂപയിൽ നിന്നാണ് വില തുടങ്ങുന്നത്.

മുമ്പ് 4,57,490 രൂപയായിരുന്ന എക്സ്ഷോറൂം വില 2,500 രൂപയായിട്ടാണ് ഉയർന്നിരിക്കുന്നത്. ഏറ്റവും കുറഞ്ഞ വില വർധനവ് കർവ് എസ്‌യുവിക്കാണ് സംഭവിച്ചിരിക്കുന്നത്. കൂപ്പെ സ്റ്റൈൽ എസ്‌യുവിയുടെ എൻട്രി ലെവൽ വേരിയന്റിന് 9,65,690 രൂപയായിരുന്ന വില 9,69,990 രൂപയായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഇനിയാണ് രസകരമായ മറ്റൊരു കാര്യം വരുന്നത്. ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ വില കമ്പനി കുറച്ചിട്ടുണ്ട്.

tata altroz

ടാറ്റ ആൾട്രോസിന്റെ വില 0.04 ശതമാനം വരെ കുറച്ചിട്ടുണ്ട്. അങ്ങനെ കാറിന്റെ ബേസ് മോഡലിന്റെ വില 6,30,390 രൂപയിൽ നിന്ന് 6,29,990 രൂപയായാണ് കുറച്ചിരിക്കുന്നത്. നിലവിൽ മാർച്ച് മാസത്തെ വിൽപ്പനയുടെ കാര്യത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യുണ്ടായി എന്നിവരെ പിന്തള്ളി മാരുതിക്ക് പിന്നിൽ രണ്ടാം സ്ഥാനം കൈവരിക്കാൻ ടാറ്റ മോട്ടോർസിന് സാധിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ 67,268 യൂണിറ്റുകളാണ് കമ്പനി കഴിഞ്ഞ മാസം നിരത്തിലെത്തിച്ചത്.

അതായത് കഴിഞ്ഞ വർഷം മാർച്ചിൽ വിപണനം ചെയ്‌ത 51,237 യൂണിറ്റുകളിൽ നിന്ന് വാർഷിക വിൽപ്പനയിൽ 31 ശതമാനത്തിന്റെ വർധനവ് നേടാൻ കമ്പനിക്കായെന്ന് ചുരുക്കം. എന്തായാലും പുത്തൻ ലോഞ്ചുകളിലൂടെ കരുത്താർജിച്ച് വരികയാണ് ടാറ്റ മോട്ടോർസ്. അടുത്തിടെ വിപണിയിലെത്തിയ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്, പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ്, സിയറ എസ്‌യുവി എന്നിവർ മികച്ച വിൽപ്പന കണക്കുകളാണ് ബ്രാൻഡിനായി നേടിക്കൊടുക്കുന്നത്.

More from DriveSpark

Article Published On: Thursday, April 2, 2026, 14:09 [IST]
English summary
Tata cars new prices after hike in april 2026 tiago punch nexon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X