ടാറ്റ ഇലക്‌ട്രിക് കാറുകളുടെ വില കുറയും, പെട്രോൾ വണ്ടികൾ ഇനി വാങ്ങാൻ പലരും മടിക്കും

ഇലക്‌ട്രിക് കാർ (Electric Car) വിപണിയിൽ എതിരാളികളെയെല്ലാം ഏഴയലത്ത് അടുപ്പിക്കാതെ കുതിച്ച് മുന്നേറുകയാണ് ടാറ്റ മോട്ടോർസ്. അടുത്തിടെ പുറത്തിറക്കിയ പുതിയ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ വരവ് ബ്രാൻഡിന് കൂടുതൽ കരുത്താവുമെന്നതിൽ സംശയമൊന്നുമില്ല. മുമ്പുണ്ടായിരുന്നതിലും കുറഞ്ഞ വിലയ്ക്ക് പുതുമോഡൽ നൽകിക്കൊണ്ട് ആളുകളെ മനസറിഞ്ഞ് സ്നേഹിക്കാനും ടാറ്റ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ ഇവികളുടെ വില കൂടുതൽ കുറയ്ക്കാനുള്ള പദ്ധതികൾ നടപ്പിലാക്കാൻ പോവുകയാണ് കമ്പനി. എങ്ങനെയാണന്നല്ലേ, വൈദ്യുത വാഹന രംഗത്തെ മുഖ്യശത്രുവായ എംജി മോട്ടോർസ് തുടങ്ങിവെച്ച ബാറ്ററി-ആസ്-എ-സർവീസ് (BaaS) പരിപാടി തുടങ്ങി വെച്ചിരിക്കുകയാണ് ടാറ്റ.

12 ലക്ഷം രൂപയിൽ താഴെ വിലയുള്ള കാറുകൾ വാങ്ങാൻ പ്ലാനിടുന്നവർക്ക് എൻട്രി ലെവൽ ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പ്രാപ്യമാക്കാനാണ് ഇതിലൂടെ ടാറ്റ ലക്ഷ്യമിടുന്നത്. ഇവി വാങ്ങുമ്പോഴുണ്ടാവുന്ന പ്രാരംഭ ചെലവ് തലവേദനയായി കാണുന്നവരുടെ ആശങ്കകൾ പരിഹരിക്കാനും ബാറ്ററി-ആസ്-എ-സർവീസ് പ്രോഗ്രാമിലൂടെ സാധിക്കുന്നതാണ്. ഉദാഹരണത്തിന് അടുത്തിടെ പുറത്തിറക്കിയ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിന് 9.69 ലക്ഷം രൂപ വിലയാണ് വില വരുന്നത്.

Tata ElecTata Electric Car Price Will Become More Affordable tric Car Price Will Become More Affordable

ബാറ്ററി-ആസ്-എ-സർവീസ് പ്രോഗ്രാമിലൂടെ വാങ്ങുകയാണെങ്കിൽ ഇലക്ട്രിക് എസ്‌യുവിയുടെ പ്രാരംഭ വില 6.49 ലക്ഷം രൂപയായി കുറയും. പകരം ബാറ്ററി ഉപയോഗത്തിന് കിലോമീറ്ററിന് 2.6 രൂപ വാടക നൽകണം എന്നുമാത്രം. ഉയർന്ന ഏറ്റെടുക്കൽ ചെലവ്, ഡ്രൈവിംഗ് റേഞ്ചിനെക്കുറിച്ചുള്ള അനിശ്ചിതത്വം, പെട്രോൾ കാറുകളുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള നികുതി വ്യത്യാസങ്ങൾ എന്നിവ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ മിക്കവരേയും നിരുത്സാഹപ്പെടുത്തുന്ന പ്രധാന കാര്യങ്ങളാണ്.

ഇത്തരം കാര്യങ്ങൾക്ക് തടയിടാൻ ബാറ്ററി-ആസ്-എ-സർവീസിന് സാധിക്കുന്നതാണ്. കൂടാതെ ടിയാഗോ ഇവി, നെക്സോൺ ഇവി എന്നിവയിലേക്കും ഉടൻ ബാസ് സർവീസ് തുടങ്ങാനാണ് കമ്പനിയുടെ പ്ലാൻ. അടുത്തിടെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ ഇ വിറ്റാര അവതരിപ്പിച്ചപ്പോഴും BaaS സർവീസ് അവതരിപ്പിച്ചിരുന്നു. അതുവഴി 10.99 ലക്ഷത്തിന് ഇവി വീട്ടിലെത്തിക്കാനാവും. ബാറ്ററി ഉൾപ്പടെ സ്വന്തമായി വാങ്ങുകയാണെങ്കിൽ 14.99 ലക്ഷമായി വില ഉയരുകയും ചെയ്യും.

Tata Electric Car Price Will Become More Affordable

എന്തായാലും പഞ്ച് ഇവിയിൽ അവതരിപ്പിച്ച സംഭവം വലിയ ഹിറ്റാവുമെന്നാണ് കമ്പനി കരുതുന്നത്. ടിയാഗോ ഇവി പോലുള്ള എൻട്രി ലെവൽ മോഡലുകളിൽ കൂടി BaaS അവതരിപ്പിക്കുകയാണെങ്കിൽ സംഭവം ആളുകൾ ഏറ്റെടുക്കും. പഞ്ച് ഇവിയുടെ ബാസ് മോഡലില്‍ 1 കിലോമീറ്ററിന് ഏകദേശം 2.6 രൂപയാണ് ബാറ്ററി വാടകയായി കണക്കാക്കുന്നത്. ഉദാഹരണത്തിന്, 1 മാസം 1,000 കിലോമീറ്റര്‍ വാഹനം ഓടിക്കുന്നയാള്‍ 2,600 രൂപ വാടകയായി നല്‍കണം.

ഇതില്‍ ചാര്‍ജിംഗ് ചിലവുകളോ മറ്റ് മെയിന്റനന്‍സ് ചെലവുകളോ ഉള്‍പ്പെടുന്നില്ല എന്നത് ശ്രദ്ധിക്കണം. ഓരോ മാസത്തെയും ഉപയോഗത്തിന് അനുസരിച്ച് തുകയില്‍ വ്യത്യാസമുണ്ടാകാം. എംജിയില്‍ പോലുള്ള കമ്പനികള്‍ മിനിമം കിലോമീറ്റര്‍ നിബന്ധനയില്‍ മാസം 1,500 കി.മീ മിനിമം ചാര്‍ജ് ഈടാക്കാറുണ്ട്. നിലവില്‍ പഞ്ച് ഇവിയുടെ ബേസ് സ്മാര്‍ട്ട് വേരിയന്റിന് മാത്രമാണ് ഈ സബ്‌സ്‌ക്രിപ്ഷന്‍ സൗകര്യമുള്ളത്.

Tata Electric Car Price Will Become More Affordable

സംഭവം ക്ലിക്കായാൽ ഉടൻ തന്നെ മറ്റ് വേരിയൻ്റുകളിലേക്ക് എത്തും. 30 kWh ബാറ്ററി പായ്ക്കുള്ള (മീഡിയം റേഞ്ച്) ഈ മോഡലിന്റെ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് ഫുള്‍ ചാര്‍ജില്‍ 365 കിലോമീറ്ററാണ്. ലോംഗ് റേഞ്ച് പതിപ്പായ 40 kWh ബാറ്ററി പായ്ക്കിന്റെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ കമ്പനി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. വിലയിൽ ഇത്ര വലിയ വ്യത്യാസം കൊണ്ടുവന്നത് എന്തായാലും വിൽപ്പന കൂട്ടാൻ സഹായിച്ചേക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, February 22, 2026, 7:00 [IST]
English summary
Tata electric car price will become more affordable soon introducing baas plan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X