ഉള്ളതെല്ലാം വിറ്റുപെറുക്കാൻ ടാറ്റയുടെ ആദായ വിൽപ്പന, ഇലക്‌ട്രിക് കാറുകൾക്ക് 3.80 ലക്ഷം വരെ ഓഫർ
ഇലക്‌ട്രിക് വാഹന രംഗത്ത് നിശബ്‌ദ വിപ്ലവത്തിന് തിരികൊളുത്തിയ ടാറ്റ മോട്ടോർസ് വിൽപ്പന ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കാൻ തങ്ങളുടെ ഇവി നിരയിൽ വമ്പൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. 2026 ഫെബ്രുവരി മാസത്തിൽ ടാറ്റയുടെ വൈദ്യുത കാറുകൾ വാങ്ങാൻ എത്തുന്നവരെ കാത്തിരിക്കുന്നത് 3.80 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ്. ടിഗോർ ഇവി ഒഴികെയുള്ള എല്ലാ ഇലക്ട്രിക് മോഡലുകളിലും ഓഫർ ലഭിക്കുമെന്നതാണ് ഹൈലൈറ്റ്. 2025 മോഡൽ ഇയർ ഇവികൾക്കും 2026 മോഡൽ ഇയർ വാഹനങ്ങൾക്കും ആനുകൂല്യങ്ങൾ ബാധകമാണെന്നതും ആളുകളെ ആർഷിക്കാൻ സഹായിക്കുന്ന കാര്യമായിരിക്കും.
എന്നാൽ സാധാരണ പോലെ 2025 മോഡൽ കാറുകളുടെ ഡിസ്‌കൗണ്ട് 2026 മോഡലുകളേക്കാൾ കൂടുതലാണെന്നത് ഊഹിക്കാമല്ലോ. കെട്ടിക്കിടക്കുന്ന സ്റ്റോക്കുകളെല്ലാം വിറ്റുപെറുക്കാനുള്ള ഉദ്ദേശിച്ചുള്ള കിഴിവുകൾ നഗരത്തിനനുസരിച്ച് വ്യത്യാസപ്പെടാം കേട്ടോ. ഒപ്പം സ്റ്റോക്ക് ലഭ്യതയെ ആശ്രയിച്ചും ഓഫറുകളിൽ മാറ്റമുണ്ടാവുന്നതാണ്. കൃത്യമായ കണക്കുകൾക്കായി ഉപഭോക്താക്കൾ അടുത്തുള്ള ടാറ്റ മോട്ടോർസിൻ്റെ പ്രാദേശിക ഡീലറുമായി ബന്ധപ്പെടുന്നതാവും ഉചിതം.

ടാറ്റയുടെ ഇലക്ട്രിക് കാർ നിരയിലെ എൻട്രി ലെവൽ മോഡലായ ടിയാഗോ ഇവി വാങ്ങാനെത്തുന്നവർക്ക് മൊത്തം 1.50 ലക്ഷം രൂപ വരെ ലാഭിക്കാനാവും. ടാറ്റ ഹാച്ച്ബാക്കിൻ്റെ 2025 മോഡൽ യൂണിറ്റുകൾക്ക് മാത്രമേ ഈ തുക ബാധകമാകൂ. 2026 മോഡൽ ടിയാഗോ ഇവി വേണമെന്നുള്ള ഉപഭോക്താക്കൾക്ക് 60,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഉപയോഗപ്പെടുത്താനാവുക. നിലവിൽ ഇവി പതിപ്പിന് 7.99 ലക്ഷം മുതൽ 11.14 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ എക്സ്ഷോറൂം വില വരുന്നത്.
പഞ്ച് ഇവിയുടെ കാര്യത്തിലേക്ക് വന്നാൽ ബ്രാൻഡിലെ ഏറ്റവും ചെറുതും താങ്ങാനാവുന്നതുമായ ഇലക്ട്രിക് എസ്‌യുവിയുടെ 2025 മോഡൽ ഇയർ വേരിയൻ്റുകൾക്ക് 1.60 ലക്ഷം രൂപ വരെയുള്ള ഡിസ്‌കൗണ്ടാണ് ടാറ്റ മോട്ടോർസ് 2026 ഫെബ്രുവരി മാസത്തേക്കായി വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം 2026 ബാച്ചിൽ പെട്ട പഞ്ച് ഇവിയുടെ യൂണിറ്റുകൾ 90,000 രൂപ വരെ കിഴിവോടെ സ്വന്തമാക്കാനും സാധിക്കും. പഞ്ച് ഇവിക്ക് നിലവിൽ 9.99 ലക്ഷം മുതൽ 14.44 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

ടാറ്റയുടെ കൂപ്പെ സ്റ്റൈൽ ഇലക്ട്രിക് എസ്‌യുവിയായ കർവ് ഇവിയുടെ കാര്യത്തിലേക്ക് വന്നാൽ 2025 മോഡൽ പ്യുവർ വേരിയൻ്റിന് 3.80 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ഫെബ്രുവരി മാസത്തിൽ ലഭിക്കുന്നതായിരിക്കും. അതേസമയം 2026 മോഡൽ ഇയർ കർവ് ഇവി വാങ്ങാൻ പദ്ധതിയിടുന്നവർക്ക് 3.30 ലക്ഷം രൂപ വരെയുള്ള ഡിസ്‌കൗണ്ട് ഓഫറുകളാണ് കാത്തിരിക്കുന്നത്. 17.49 ലക്ഷം രൂപ മുതൽ 22.24 ലക്ഷം രൂപ വരെയാണ് ലംബോർഗിനി സ്റ്റൈലുള്ള വാഹനത്തിനുള്ളത്.
ടാറ്റ മോട്ടോർസിൻ്റെ ടോപ്പ് സെല്ലിംഗ് ഇലക്ട്രിക് എസ്‌യുവിയായ നെക്സോൺ ഇവി വാങ്ങുന്നവർക്ക് 2026 മോഡൽ ഇയർ പതിപ്പുകൾക്ക് 30,000 രൂപ വരെ കിഴിവുകൾ ഉപയോഗപ്പെടുത്താനാവും. അതേസമയം, 2025 ബാച്ചിൽ നിന്ന് നെക്‌സോൺ ഇവി വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1.20 ലക്ഷം രൂപ വരെ വിലയുള്ള ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. 12.49 ലക്ഷം മുതൽ 17.49 ലക്ഷം രൂപ വരെയാണ് കോംപാക്‌ട് ഇലക്ട്രിക് എസ്‌യുവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

ടാറ്റയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയായ ഹാരിയർ ഇവിക്ക് ഈ ഫെബ്രുവരിയിൽ 1,50,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും. ഈ ലിസ്റ്റിലുള്ള ബ്രാൻഡിന്റെ മറ്റ് ഇലക്ട്രിക് കാറുകളിൽ നിന്ന് വ്യത്യസ്തമായി 2025, 2026 യൂണിറ്റ് ഹാരിയർ ഇവിക്ക് സമാനമായ ഡിസ്‌കൗണ്ട് ഓഫറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത് കേട്ടോ. ടാറ്റ ഹാരിയർ ഇവിയുടെ എൻട്രി ലെവൽ, ഫുള്ളി ലോഡഡ് ട്രിമ്മുകൾക്ക് യഥാക്രമം 21.49 ലക്ഷം മുതൽ 30.23 ലക്ഷം രൂപ വരെയാണ് വില.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








