പാവങ്ങളുടെ ബേസ് മോഡലിൽ തൊട്ടില്ല! ടാറ്റയുടെ ദേസി റേഞ്ച് റോവർ ഇനി പഴയ വിലയ്ക്ക് വാങ്ങാൻ കിട്ടില്ല

ടാറ്റ മോട്ടോർസിൻ്റെ എസ്‌യുവി നിരയിലെ മിടുക്കൻമാരിൽ ഒരാളാണ് ഹാരിയർ. പണ്ട് ഡീസൽ എഞ്ചിനിൽ മാത്രമായിരുന്നു വാങ്ങാനായിരുന്നതെങ്കിൽ ഇപ്പോൾ പെട്രോൾ കരുത്തിലും ഈ 5-സീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനം സ്വന്തമാക്കാനാവും. ഇന്ത്യക്കാർ സ്നേഹത്തോടെ ദേസി റേഞ്ച് റോവർ എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഹാരിയർ കുറച്ചുകാലമായി നല്ല രീതിയിൽ വിറ്റഴിക്കുന്നുണ്ട്. ലാൻഡ് റോവറിൽ നിന്നും ഉരുത്തിരിഞ്ഞ പ്ലാറ്റ്ഫോമിൽ പണികഴിപ്പിച്ചിരിക്കുന്ന ഹാരിയർ ലുക്കിലും വർക്കിലും ഇന്ത്യക്കാരെ കൈയിലെടുത്തിട്ടുണ്ടെന്ന് പറയാം. അന്യായ റോഡ് പ്രസൻസുള്ള വാഹനം നിരത്തിലൂടെ പായുന്നത് കാണാനും വല്ലാത്തൊരു ചേലാണ്.

അങ്ങനെ ഒന്ന് വാങ്ങിയാലോ എന്ന് വരെ തോന്നിപ്പോവുന്ന വിധത്തിൽ അഴകുള്ള ഹാരിയറിന്റെ വില നിന്നനിൽപ്പിൽ കൂട്ടി ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. തങ്ങളുടെ വിവിധ മോഡലുകൾക്ക് വില 2026 ഏപ്രിൽ മുതൽ വില വർധിപ്പിക്കുമെന്ന് കഴിഞ്ഞ മാസം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാരിയറിനും വില കൂട്ടിയിരിക്കുന്നത്. എന്നാൽ ഓയിൽ ബർണർ എഞ്ചിനുള്ള വേരിയന്റുകൾക്ക് മാത്രമാണ് വിലക്കയറ്റം സംഭവിച്ചിരിക്കുന്നതെന്ന് മാത്രം.

tata harrier side

ടാറ്റ ഹാരിയർ ഡീസൽ എസ്‌യുവിയുടെ വില വർധനവ് തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് 1,100 രൂപ മുതൽ 21,500 രൂപ വരെയാണ്. എൻട്രി ലെവൽ സ്മാർട്ട് ഡീസൽ മാനുവൽ ഒഴികെയുള്ള എല്ലാ വേരിയന്റുകൾക്കും ഈ പരിഷ്ക്കരണം ബാധകമാണെന്നും ടാറ്റ മോട്ടോർസ് പറയുന്നു. ബേസ് മോഡൽ വേണ്ടവർക്ക് ഇപ്പോഴും പഴയ വിലയിൽ തന്നെ സ്വന്തമാക്കാനാവുമെന്നത് ആശ്വാസകരമാണ്. അതിന്റെ വില 14 ലക്ഷം രൂപയായി തന്നെയാണ് തുടരുന്നത്.

ഹാരിയർ ഡീസലിന്റെ വില ഇപ്പോൾ 14 ലക്ഷം മുതൽ 25.35 ലക്ഷം രൂപ വരെയാണ്. പെട്രോൾ പതിപ്പിന്റെ വിലയിൽ മാറ്റമില്ലെന്നത് മുകളിൽ പറഞ്ഞല്ലോ. എസ്‌യുവിയുടെ പെട്രോൾ പതിപ്പ് വേണ്ടവർ 12.89 ലക്ഷം രൂപയിൽ തുടങ്ങി 24.06 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില നൽകേണ്ടതായി വരും. വിലയിൽ ചെറിയ നവീകരണം ഉണ്ടെങ്കിലും ഇന്ത്യൻ വാഹന നിർമാതാക്കൾ ഹാരിയറിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

tata harrier

6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷനുമായി ജോടിയാക്കിയ 2.0 ലിറ്റർ ക്രിയോടെക് ഡീസൽ എഞ്ചിനാണ് ടാറ്റ ഹാരിയറിന് തുടിപ്പേകിയിരുന്നത്. ബിഎസ്-VI 2 നിലവാരത്തിൽ പണികഴിപ്പിച്ചിരിക്കുന്ന എഞ്ചിന് 168 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്. അതേസമയം പുതിയ സിയറയിൽ എത്തിയ 1.5 ലിറ്റർ ഹൈപ്പീരിയൻ ടർബോ-പെട്രോൾ എഞ്ചിനാണ് ഹാരിയറിലും ടാറ്റ മോട്ടോർസ് ഉപയോഗിച്ചിരിക്കുന്നത്.

വ്യത്യസ്‌ത ട്യൂണിംഗിൽ ഒരുക്കിയിരിക്കുന്നതിനാൽ പവർഔട്ട്പുട്ട് കണക്കുകളിൽ വർധനവുണ്ട്. ഹാരിയറിൻ്റെ പെട്രോൾ പതിപ്പുകൾക്ക് കരുത്ത് പകരുന്നത് ടാറ്റയുടെ പുതിയ 1.5 ലിറ്റർ TGDi എഞ്ചിന് 168 bhp കരുത്തിൽ പരമാവധി 280 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമാണ് എഞ്ചിനൊപ്പം ലഭ്യമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

tata harrier interior

ഫീച്ചറുകളിലായാലും മിടുക്കനാണ് ടാറ്റയുടെ എസ്‌യുവി. വലിയ 12.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നാവിഗേഷൻ സപ്പോട്ട് ചെയ്യുന്ന ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള ഫോർ-സ്‌പോക്ക് മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ടച്ച് അധിഷ്‌ഠിത HVAC കൺട്രോളുകൾ, വയർലെസ് ചാർജർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ജെബിഎൽ 10 സ്പീക്കർ സിസ്റ്റം തുടങ്ങിയ മോഡേൺ സവിശേഷതകളെല്ലാം ഹാരിയറിലുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, April 8, 2026, 18:03 [IST]
English summary
Tata harrier diesel variants price increased petrol model not affected
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X